ബാംഗ്ലൂർ – തൃശൂർ – ബാംഗ്ലൂർ യാത്ര

കഴിഞ്ഞ വ്യാഴാഴ്ച നാട്ടിലേക്ക് പോകാൻ ടിക്കെറ്റ് എടുത്തത് പതിനൊന്നു മണിയുടെ തൃശൂർ – ബാംഗ്ലൂർ ഡീലക്സിൽ ആണ്.. ആരോ ക്യാൻസൽ ചെയ്തപ്പോൾ കിട്ടിയത് ആണ്.. ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങി ഹോസ റോഡിൽ ഉള്ള കൂട്ടുകാരന്റെ വീട്ടിൽ പോയി.. രാത്രി 10.15 നു ശാന്തി നഗറിൽ നിന്നാണ് ബസ്.. നേരം റിത്തിയപ്പോൾ കിടിലൻ മഴ.. മഴ പെയ്താൽ ബാംഗ്ലൂർ നിശ്ചലം ആവുമെന്നറിയാവുന്നത് കൊണ്ട് ഞങ്ങൾ എട്ടു മണിക്ക് ഇറങ്ങി.. ഹോസ റോഡിൽ നിന്നും ശാന്തി നഗറിലേക്കുള്ള ബസ് എല്ലാം കാലു കുത്താൻ ഇടമില്ല.. ഒല,യുബർ ആളാണെങ്കിൽ മുടിഞ്ഞ ചാർജ്.. പോരാത്തതിന് ബ്ലോക്കും.. അവസാനം സാറ്റലൈറ്റിൽ പോകുന്ന പാണ്ടി വണ്ടി ചേട്ടനോട് വെറുതെ ചോദിച്ചു കയറ്റമോ എന്ന്.. കയറിക്കോളാൻ പറഞ്ഞു.. ലോട്ടറി.. സാധാരണ ഇവർ കയറ്റാറില്ല.. 30 രൂപ ക്ക് സാറ്റലൈറ്റ്..

ശാന്തി നഗറിൽ കൗണ്ടറിൽ സാറ്റലൈറ്റിൽ നിന്നെ കയറു എന്നറിയിച്ചു.. പത്തര ആയപ്പോൾ സാറ്റലൈറ്റിൽ എത്തി.. പതിനൊന്നു മണിക്ക് തന്നെ നമ്മുടെ ഡീലക്സ് സാറ്റലൈറ്റിൽ എത്തി.. പക്ഷെ മൂന്ന് യാത്രക്കാർ വരാൻ വൈകിയതിനാൽ അവിടെ പോസ്റ്റ് ആയി… പതിനൊന്ന് മണിക്ക് എടുക്കേണ്ട വണ്ടി എടുത്തത് 12 മണിക്ക്.. പതിനൊന്നു മണി മുതൽ പന്ത്രണ്ടു മണി വരെ ഡ്രൈവർ ഗഡി അവിടുത്തെ കസ്റ്റമർ കെയർ എക്സിക്യു്റ്റിവ് ആവുകയായിരുന്നു.. എല്ലാവരും അങ്ങേരോട് വന്നാണ് വിവരങ്ങൾ അന്വേഷിക്കുന്നത്..യാതൊരു മുഷിപ്പും പ്രകടിപ്പിക്കാതെ , അപ്പുറത് പോയി അന്വേഷിക്കു,കണ്ടക്ക്ടറോട്‌ ചോദിക്ക് എന്നൊന്നും പറയാതെ അദ്ദേഹം അറിയാവുന്ന കാര്യങ്ങൾ വളരെ വൃത്തിയായി പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു.കണ്ടക്ക്റ്റർ ചേട്ടനും കിടിലൻ ആയിരുന്നു.. ഒരു മണിക്കൂർ ഒക്കെ ആരെയും സാധാരണ കാത്തു കെട്ടി കിടക്കാറില്ല. പക്ഷെ സിറ്റിയിൽ ബ്ലോക്ക് ആണ് എന്ന ബോധം അദ്ദേഹത്തിന് ഉള്ള കാരണം യാത്രക്കാരെ കാത്തു നിന്നു.. യാത്രക്കാർ വന്നപ്പഴും ഒരു നീരസവും പ്രകടിപ്പിക്കാതെ സാരമില്ല എന്നൊക്കെ പറഞ്ഞു വണ്ടിയിൽ കയറ്റി..

ഞാൻ രണ്ടാമത്തെ വരിയിൽ ആണ് .ഇരുന്നിരുന്നത്.. കണ്ടക്ക്റ്റർ ഡ്രൈവറോട് പറയുന്നത് കേട്ടു ..നമ്മൾ കാരണം യാത്രക്കാർ ബുദ്ധിമുട്ടരുത് എന്ന്… രണ്ടു പേരും കിടിലൻ ഗഡികൾ.. ..പരസ്പരം തമാശ പറഞ്ഞും, ഡ്യുട്ടിക്കിടയിലെ വിശേഷങ്ങളും (ഡ്യുട്ടി വെട്ടി കുറച്ച വിശേഷം അല്ല ) പങ്കു വച്ച് യാത്ര തുടർന്ന്. പരസ്പര സഹകരണം എന്നൊക്കെ പറഞ്ഞാൽ ഇവരെ രണ്ടു പേരെയും കണ്ടു പഠിക്കണം.. ഇതിന്റെ അർഥം വേറെ ആരും ഇങ്ങനെ ഇല്ലെന്നല്ല… രണ്ടു മണിക്കൂർ കൊണ്ട് മൈസൂർ എത്തി.. മൈസൂരിൽ നിന്നും ഒരു യാത്രക്കാരൻ കയറാൻ ഉണ്ടായിരുന്നു…വണ്ടി ലെറ്റ് ആണെങ്കിലും വളരെ സ്മൂത്ത് ആയിട്ടാണ് ഓടിച്ചിരുന്നത്.. തൃശൂർ എത്താറായപ്പോൾ ലെറ്റ് ആയി വന്ന ഗെഡിയെ കണ്ടക്ക്റ്റർ മുന്നിലോട്ടു വിളിച്ചു വിശേഷങ്ങൾ ചോദിച്ചു..

അവർക്ക് കൊല്ലത്തേക്ക് പോകേണ്ടത് ആണ്.. നോർത്തിൽ നിന്നും മറ്റോ വരുന്നത് ആണ്.. ഇനി നാളെ മുടക്കമല്ലേ എന്ന് ചോദിച്ചപ്പോൾ കണ്ടക്ക്റ്റർ അല്ല. ഇന്ന് ഉച്ചക്ക് മൈസൂർ ഡ്യുട്ടി ഉണ്ട്.. അത് കഴിഞ്ഞാൽ രണ്ടു ദിവസം മുടക്കമാണ് എന്ന് .പറഞ്ഞു. യാതൊരു നീരസവും പ്രകടിപ്പിക്കാതെ ജോലി ആസ്വദിച്ചു ചെയുന്ന ഒരാളായിട്ടാണ് എനിക്ക് .തോന്നിയത്. 8.45 നു തൃശൂർ എത്തി.. എട്ടരയ്ക്ക് ബാംഗ്ലൂരിൽ നിന്നും എടുത്ത സേലം വഴി ഉള്ള സ്പെഷ്യൽ തൃശൂർ ഡീലക്‌സും ഏകദേശം ഈ സമയത്ത് ആണ് തൃശ്ശൂരിൽ എത്തിയത്..

ഞായറാഴ്ച തിരിച്ചു പോരാൻ ടിക്കെറ്റ് ഉണ്ടായിരുന്നില്ല.. ഞായറാഴ്ച പ്രശാന്തിന്റെ കല്യാണവും , മറ്റു ചില പരിപാടികളും ആയ കാരണം സ്പെഷ്യൽ ഇടുന്നതും നോക്കി സൈറ്റ് റിഫ്രഷ് ചെയ്തു നോക്കി ഇരിക്കാൻ സമയം ഉണ്ടായിരുന്നില്ല.. പക്ഷെ Jos F Scaria കൃത്യ സമയത് വിളിച്ചു പറഞ്ഞു റിസർവേഷൻ സ്റ്റാർട്ട് ആയിട്ടുണ്ട്.. ഉടൻ തന്നെ മൂന്ന് ടിക്കെറ്റ് .എടുത്തു. 8.30 സ്പെഷ്യൽ സിൽവർ ലൈൻ ജെറ്റ്.. വണ്ടിയിൽ കയറിയപ്പോൾ അതെ കണ്ടക്ക്റ്റർ.. 🙂 കിടിലൻ ഗഡി.. വണ്ടി എടുത്തു.. നല്ല ക്ഷീണം ഉണ്ടായിരുന്നു..സുഖമായി ഉറങ്ങി.. 5.30 ക്ക് ബാംഗ്ലൂർ എത്തി..

Written by Vaisakh ML – Team Aanavandi

Check Also

ആനവണ്ടി മൺസൂൺ മീറ്റ് 2019 ഇത്തവണ കുട്ടനാട്ടിൽ; വരുന്നോ??

ആനവണ്ടി മഴക്കാല മീറ്റ് 2019 ജൂലൈ ഏഴ് ഞായറാഴ്ച കുട്ടനാട്ടിൽ. ആനവണ്ടി മീറ്റ് ഇത്തവണ ആലപ്പുഴയുടെ മണ്ണിൽ. പമ്പ – …

Leave a Reply