സാധ്യമായ എല്ലാ പൂട്ടുമിട്ട് പൂട്ടിയാണ് കാറുടമകള്‍ തങ്ങളുടെ വിലപ്പെട്ട മുതല്‍ സംരക്ഷിക്കുന്നത്. എന്നാല്‍ കാര്‍ മോഷ്ടാക്കള്‍ സാധ്യമായ എല്ലാ സാങ്കേതിക വിദ്യകളും ഉപയോഗിച്ച് പ്രസ്തുത നീക്കങ്ങളെ തകര്‍ക്കുന്നു. അകത്തേക്ക് കയറാന്‍ പറ്റിയില്ലെങ്കില്‍ പുറത്തുള്ളവയില്‍ വിലപ്പെട്ടതും വേഗം അഴിച്ചെടുക്കാന്‍ പറ്റിയതുമായ സാധനങ്ങളാണ് മോഷ്ടാക്കള്‍ തെരഞ്ഞെടുക്കുന്നത്. കമ്പനികളുടെ ലോഗോ ആണ് ഇപ്പോള്‍ മോഷ്ടാക്കളുടെ ഇഷ്ടവസ്തു.
ഫോക്സ്വാഗണ്, ബിഎംഡബ്ളിയു, മെഴ്സിഡസ്, സ്കോഡ തുടങ്ങിയ അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ ലോഗോയ്ക്ക് വിപണിയിലുള്ള വില മുന്നില്ക്കണ്ഢണ്ടാണ് മോഷണം അരങ്ങേറുന്നത്. ഈ ഇടപാട് തുടങ്ങിയിട്ട് കുറെക്കാലമായെങ്കിലും വളരെ ഗൗരവപ്പെട്ട കാര്യമായി പരിഗണിക്കപ്പെടാത്തത് ഈ മേഖലയില്‍ തൊഴിലെടുക്കുന്നവരുടെ എണ്ണം കൂട്ടുന്നുണ്ടണ്ഢ്. ലോഗോ പോയി എന്നുപറഞ്ഞ് അധികം പരാതികളൊന്നും പൊലീസ് സ്റ്റേഷനുകളില്‍ ചെല്ലാറില്ല. പോയാല്‍ പുതിയത് വാങ്ങിപ്പിടിപ്പിക്കും. പക്ഷെ, പ്രീമിയം കാറുകളുടെ ലോഗോയ്ക്ക് 1500 ല്‍ കുറയാത്ത വിലയുണ്ടണ്ഢ്. ഒരു ലോഗോ അടര്‍ത്തി മാറ്റിയാല്‍ മാത്രം മതി ഒരാള്‍ക്ക് ഒരു ദിവസത്തേക്കുള്ളതിന്. അധികമാളുകളുടെ സഹായം വേണ്ടണ്ഢ ഇതിനെന്നതും ഒരാകര്‍ഷക ഘടകമാണ്.

ലോഗോകള്‍ ജര്‍മനിയില്‍ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്യുന്നതിനാലാണ് വിലക്കൂടുതലുണ്ടണ്ഢാകുന്നതെന്ന് ഫോക്സ്വാഗണ് അറിയിക്കുന്നു. ഇന്ത്യയില്‍ ഫോക്സ് കാര്‍ നിര്മിക്കുന്നുണ്ഢെങ്കിലും ലോഗോ നിര്‍മിക്കാന്‍ ഇതുവരെ തീരുമാനമൊന്നും ഉണ്ടണ്ഢായിട്ടില്ല. മറ്റ് വിദേശ കമ്പനികളുടെയും സ്ഥിതി ഇതുതന്നെയാണ്. കാറില്‍ നിന്നു കിട്ടുന്നതിനേക്കാള്‍ വരുമാനം ഘടകഭാഗങ്ങളില്‍ നിന്ന് കിട്ടുന്നു എന്നത് കാര്‍ കമ്പനികളെ സംബന്ധിച്ച ഒരു കച്ചവട രഹസ്യമാണ്.

വിദ്യാര്‍ത്ഥികളാണ് ലോഗോ മോഷണ മേഖലയില്‍ കാര്യമായ ശ്രദ്ധ പതിപ്പിച്ചിരിക്കുന്ന വിഭാഗമെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്ന് വ്യക്തമായി. നഗരങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ഈ പ്രവര്‍ത്തനങ്ങള്‍ തടയിടാന്‍ ഒന്നുകില്‍ കമ്പനികള്‍ ലോഗോയ്ക്ക് വില കുറയ്ക്കണം അല്ലെങ്കില്‍ ലോഗോ അഴിച്ചെടുക്കുന്നത് തടയിടാനുള്ള അലര്‍ട്ട് സംവിധാനങ്ങളോ മറ്റോ ഘടിപ്പിക്കണം.
Source – http://pravasionline.com/news/India/Vehicles/logodieb
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog