ബാംഗ്ലൂര്‍ – പത്തനംതിട്ട KSRTC സ്കാനിയയില്‍ യാത്രചെയ്ത ഒരാളുടെ അനുഭവക്കുറിപ്പ്.

ബാഗ്ലൂര്‍ – പത്തനംതിട്ട KSRTC സ്കാനിയ ബസ്സില്‍ യാത്ര ചെയ്ത ഒരു യാത്രക്കാരെന്‍റെ അനുഭവക്കുറിപ്പ്.

ഈ കഴിഞ്ഞ ജനുവരി 14ന് ബാംഗ്ലൂര്‍ നിന്നും കോട്ടയം വരെ യാത്ര ചെയ്യുകയുണ്ടായി. സാധാരണ രീതിയില്‍ ഞാന്‍ നിരക്ക് കുറവാണെങ്കില്‍ പ്രെെവറ്റ് ബസ്സൊ അല്ലെങ്കില്‍ കര്‍ണാടക ആര്‍ ടി സി യൊ ആണ് തിരഞ്ഞെടുക്കുന്നത് അപ്പോഴാണ് അറിയുന്നത് കേരളാ ആര്‍ ടി സി ബാംഗ്ലൂര്‍ നിന്നും പത്തനംതിട്ടയിലേക്ക് പുതിയ സ്കാനിയ സര്‍വ്വീസ്സ് ആരംഭിച്ചു എന്നുള്ളത്. ഓണ്‍ ലെെന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രആരംഭിച്ചു. നന്നേ ജോലി ക്ഷീണം കാരണം ഞാനും കൂട്ടുകാരനും ഉറങ്ങി പോയിരുന്നു. രാവിലെ ബസ്സിനുള്ളില്‍ ഒച്ചപ്പാടും ബഹളവും കേട്ടാണ് ഉണരുന്നത്.

കണ്ടാല്‍ തികച്ചും മാന്യനെന്ന ഒരു യാത്രക്കാരനോട് ഡ്രെെവര്‍ കയര്‍ത്ത് സംസ്സാരിക്കയാണ്. അദ്ധേഹത്തെ (യാത്രക്കാരനെ) കണ്ടാല്‍ അറിയാം മിനിമം ഒരു കമ്പനി ഓണറോ അല്ലെങ്കില്‍ തത്തുല്യമായ പദവി അലങ്കരിക്കുന്ന മനുഷ്യനോ ആണ്. അങ്ങനെയുള്ള മാന്യനായ അദ്ദേഹത്തോട് “താന്‍ തന്‍റെ പണി നോക്കടൊ… എനിക്ക് സൗകര്യം ഇല്ലാ.. എനിക്ക് തോന്നുന്നിടത്ത് ഞാന്‍ നിര്‍ത്തും… വേണേല്‍ കയറിയാല്‍ മതി..” തുടങ്ങി അദ്ധേഹത്തിന് മറുപടി പറയാന്‍ അവസ്സരം കൊടുക്കാതെ തര്‍ക്കിക്കയാണ് നമ്മുടെഡ്രൈവര്‍ സാര്‍.

എന്താ പ്രശനമെന്നൊ? അദ്ദേഹത്തിന് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ പോകണം. അതുകൊണ്ട് നാഗമ്പടത്തിറങ്ങണം. പാലത്തിനടുത്ത് അവിടെ ബസ്സ് ഒന്ന് നിറുത്തിയാല്‍ Step ഇറങ്ങി നടന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് പോയാല്‍ മതിയാകും. ആ പ്രായം ചെന്ന മനുഷ്യന്‍ അവിടെ ഒന്ന് നിറുത്തി കൊടുക്കാമൊ എന്ന് ചോദിച്ചതിനാണ് ഈ ശകാരങ്ങള്‍ മുഴുവനും അയാള്‍ കേള്‍ക്കണ്ടി വന്നത്. അത് കേട്ടതോ പോട്ടെ ഡ്രെെവറുടെ ദാര്‍ഷ്ഠ്യം എന്ന് പറയട്ടെ. ആ പാവത്തിനെ കോട്ടയം KSRTC ബസ്സ് സ്റ്റാന്‍റില്‍ തന്നെ ഇറക്കിയിട്ട് ഒരു ഉപദേശവും അങ്ങ് നല്‍കി.

പത്തനംതിട്ട വരെ പോകണ്ടീയാ ബസ്സാണത്രെ. അയാള്‍ പുറത്തിറങ്ങി കുറച്ച് വാക്കുകള്‍ മാത്രം പറഞ്ഞു. “ഇനിമേലില്‍ ഞാന്‍ ഈ ബസ്സില്‍ യാത്ര ചെയ്യുകേലാ. നിന്‍റെയൊക്കെ കെെയ്യിലിരുപ്പ് കൊണ്ടാണ് ഈ പ്രസ്ഥാനം നന്നാവത്തത്. ഇതിനപ്രം ഞാന്‍ ഒന്നും പറയുന്നില്ല പറഞ്ഞാല്‍ ഞാനും നീയും തമ്മില്‍ വലിയ അന്തരമില്ലാതെ ആകും.”

ഈ സംഭവത്തോടെ ഞാനും തീരുമാനിച്ചു ഇനി കര്‍ണ്ണാടക ബസ്സില്‍ മാത്രം നാട്ടിലേക്കുള്ള യാത്ര. കാശ് കൂടുതല്‍ കൊടുത്ത് എന്തിന് കടിക്കുന്ന പട്ടിയേ വാങ്ങി കടി ചോദിച്ച് വാങ്ങണം?

വിവരണം –  Subhash Kadukutty (അനുഭവസ്ഥന്‍).

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply