നന്മനിറഞ്ഞ അധ്യാപകനെക്കുറിച്ച് ഒരു പോലീസ് ഉദ്യോഗസ്ഥൻ്റെ പോസ്റ്റ്….

ഇന്ന് നാം ഫേസ്‌ബുക്കിലൂടെ നനയുടെ കഥകൾ ധാരാളം കേൾക്കുന്നുണ്ട്. എന്നാൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ തൻ്റെ ഫേസ്‌ബുക്ക് വാളിൽ പോസ്റ്റ് ചെയ്ത ഒരു സംഭവക്കുറിപ്പാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. പട്ടാമ്പി സ്റ്റേഷനിലെ എ.എസ്.ഐ. ആയ ബാബു എന്ന പോലീസ് ഉദ്യോഗസ്ഥനാണ് കുലുക്കല്ലൂർ സ്‌കൂളിലെ അധ്യാപകനായ ഷെമീറിനെയും അദ്ദേഹം ചെയ്ത ഒരു നന്മയെയും കുറിച്ച് പോസ്റ്റ് ഇട്ടത്. ബാബുവിൻ്റെ പോസ്റ്റ് ഇങ്ങനെ…

“കുലുക്കല്ലൂർ സ്കൂളിലെ അദ്ധ്യാപകനാണ് ഇദ്ദേഹം ,ഷമീർ മാഷ്.  ഇന്നലെ രാത്രി (7.8.2018) 9.15 മണിയോടെ അദ്ദേഹത്തിന്റെ കാറിൽ പോലീസ് സ്റ്റേഷനിൽ വന്നു. കൂടെ 80 വയസ്സിനു മുകളിൽ പ്രായം വരുന്ന ശ്വാസം മുട്ടിന്റെ അസ്ക്യതയുള്ള ഒരാളുമുണ്ടായിരുന്നു. നൈറ്റ് ഡ്യൂട്ടിക്ക് പോകാൻ തയ്യാറായി നിൽക്കുന്ന ഞാനും സ്റ്റേഷനിൽ ഉണ്ടായിരുന്നു. ഷമീർ മാഷ് കോഴിക്കോട്ടു നിന്നും ട്രെയിനിൽ പട്ടാമ്പി റെയിൽവേ സ്‌റ്റേഷനിൽ ഇറങ്ങിയ സമയം വയസ്സായ ആൾ രണ്ടു ദിവസമായി ഭക്ഷണം കഴിച്ചിട്ട് എന്നു പറഞ്ഞപ്പോൾ, മാഷ് ഭക്ഷണം വാങ്ങിക്കൊടുത്ത ശേഷം കൃത്യമായി വീടും വിവരങ്ങളും പറയാൻ കഴിയാതെ വന്ന അയാളേയും കൂട്ടി കാറിൽ വന്നതാണ്.

ഞങ്ങളും അദ്ദേഹത്തോട് വിവരങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചു. സ്ഥലത്തിന്റെ പേര് കൃത്യമല്ലാതെ പറഞ്ഞു. അദ്ദേഹത്തെ സ്റ്റേഷനിൽ സൂക്ഷിക്കാൻ പറ്റാത്ത സാഹചര്യമായതിനാൽ കൊപ്പം അഭയത്തിൽ കൊണ്ടുചെന്നാക്കാം എന്ന് കരുതി. ആ സമയം സ്വന്തം അച്ഛനെയും അമ്മയെയും കുറിച്ച് ആലോചിച്ചപ്പോൾ ഒന്നുകൂടി പ്രായമായ ആളോട് സംസാരിച്ചു നോക്കാം എന്ന് കരുതി കുറെ നേരം കുടുംബത്തിലെ കുറെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. സ്ഥലത്തെപ്പറ്റി ചെറിയ രൂപം കിട്ടിയപ്പോൾ എന്റെ സുഹൃത് നിരയിലെ ഒന്നു രണ്ടു പേരെ വിളിച്ചു നോക്കി. തൃത്താലയിൽ വച്ച് ലഭിച്ച ഒരു സുഹൃത്ത് വയസ്സായ ആൾ പറഞ്ഞ സ്ഥലത്തെ ആളുകളുമായി ബന്ധപ്പെടുകയും വീട്ടുകാരെ അറിയിച്ച് അവർ വന്ന് കൊണ്ടുപോകുകയും ചെയ്തു. എവിടെയായാലും അയാളെ എന്റെ കാറിൽ കൊണ്ടു പോകാം വീട്ടിലെത്തിക്കാമെന്നും പറഞ്ഞ ഷമീർ മാഷ് പോയത് രാതി 12.30 ന് ശേഷം, വീട്ടുകാർ വയസ്സായ ആളെ കൂട്ടികൊണ്ടു പോയ ശേഷം മാത്രമാണ്.

രണ്ടു കാര്യം ഒന്ന് മാഷക്ക് പത്തോ ഇരുപതോ രൂപ റയിൽവേ സ്റ്റേഷനിൽ വച്ച് അയാൾക്ക് കൊടുത്ത് ഒഴിവായി പോകാമായിരുന്നു. രണ്ട് അഭയത്തിൽ ആക്കുന്നത് മോശമായിട്ടല്ല, രണ്ട് ദിവസം വരെ വീട്ടിൽ നിന്ന് പോന്ന ആ കുറുമ്പിന് (കാരണം അറിയില്ല) അവിടെ കുഴപ്പമില്ലാതെ നിൽക്കുമായിരിക്കും. പിന്നീട് വീട്ടിലുള്ളവരെ ഓർത്ത് വിഷമിക്കുന്ന അവസ്ഥ വന്നേക്കും. എന്തായാലും സുരക്ഷിതനായി അദ്ദേഹത്തെ മക്കളെ ഏല്പിച്ചതിലും ,മാഷ് അതിനു വേണ്ടി ചെയ്ത കാര്യങ്ങൾക്കും സന്തോഷം ഉണ്ട്. നന്മയുള്ള മനസ്സിനുടമയായ ഷമീർ മാഷ് മാതാപിതാക്കളെ അനാഥ-വൃദ്ധമന്ദിരങ്ങളിൽ ആക്കുന്നവർക്ക് ഒരു മാതൃകയാവട്ടെ !! സ്നേഹ ദിനം!!”

സംഭവം വൈറൽ ആയതോടെ ഷമീർ മാഷിനും പോലീസ് ഉദ്യോഗസ്ഥനായ ബാബുവിനും നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ അഭിനന്ദനങ്ങൾ ചൊരിയുന്നത്. ഷെമീർ മാഷിനെപ്പോലുള്ളവർ ഇന്ന് നമ്മുടെ സമൂഹത്തിൽ കുറവാണോ? ആണെന്നും പറയാം. പക്ഷേ ഇതുപോലെ ധാരാളം ആളുകൾ ഇന്ന് നന്മകൾ ചെയ്യുവാൻ സന്നദ്ധരാണ് എന്ന കാര്യം സത്യമാണ്. ഇതെല്ലാം നമ്മുടെ സമൂഹത്തിനു പുതിയ പ്രതീക്ഷകളാണ് നല്കിക്കൊണ്ടിരിക്കുന്നത്.

Check Also

ഹോട്ടൽ റൂമിൽ നിന്നും എന്തൊക്കെ ഫ്രീയായി എടുക്കാം? What can you take from hotel rooms?

Which free items can you take from a hotel room? Consumable items which are meant …

Leave a Reply