സ്ക്രീന്‍ ഷോട്ട് പഴയപോലെ രഹസ്യമാവില്ല. ഇതിനെതിരെ പുതിയ ഫീച്ചറുമായി രംഗപ്രവേശം ചെയ്തിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം. മറ്റുള്ളവരുടെ പോസ്റ്റ് ആരെങ്കിലും സ്ക്രീന്‍ ഷോട്ട് ചെയ്താല്‍ ഉടനെ തന്നെ പോസ്റ്റ് ഇട്ട വ്യക്തിക്ക് അതിന്റെ നോട്ടിഫിക്കേഷന്‍ ചെല്ലും. സ്ക്രീന്‍ ഷോട്ട് മാത്രമല്ല സ്ക്രീന്‍ റെക്കോര്‍ഡ് ചെയ്താലും നോട്ടിഫിക്കേഷന്‍ ലഭിക്കും.
അടുത്ത തവണ നിങ്ങള്‍ ഒരു സ്ക്രീന്‍ഷോട്ട് അല്ലെങ്കില്‍ സ്ക്രീന്‍ റെക്കോര്‍ഡിംഗ് എടുത്താല്‍ സ്റ്റോറി പോസ്റ്റുചെയ്ത വ്യക്തിക്ക് അത് അറിയാന്‍ കഴിയും. ഇതുവരെ ഇത്തരമൊരു സൌകര്യം ലഭ്യമായിരുന്നില്ല. ഫീച്ചര്‍ നിലവില്‍ വന്നതോടെ തങ്ങള്‍ക്കു ലഭിച്ച നോട്ടിഫിക്കേഷനുമായി ഉപയോക്താക്കള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ രംഗത്തു വരുന്നുണ്ട്.
ഉപയോക്താക്കളുടെ സ്വകാര്യത വര്‍ധിപ്പിക്കുന്നതിനാണ് ഇത്തരത്തിലൊരു നീക്കം. നിലവില്‍ ഒരാളുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് മറ്റൊരാള്‍ക്ക് ഷെയര്‍ ചെയ്യണമെങ്കില്‍ ആ പോസ്റ്റ് സ്ക്രീന്‍ ഷോട്ട് എടുത്തെങ്കില്‍ മാത്രമേ സാധ്യമാവൂ. എന്നാല്‍, ഉപയോക്താക്കള്‍ക്ക് മറ്റുള്ളവരുടെ പബ്ലിക് ഫീഡ് പോസ്റ്റുകള്‍ ഷെയര്‍ ചെയ്യാന്‍ സാധിക്കുന്ന ‘റീഗ്രാം’ എന്ന ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്‍സ്റ്റാഗ്രാം.
Source – https://southlive.in/tech/tech-updates/instagram-stories-screenshot-screen-record-notification-privacy-app/