പാവങ്ങളുടെ ഊട്ടി എന്ന നമ്മുടെ നെല്ലിയാമ്പതിയിലേക്ക് പോകാം…

പാലക്കാടിന്റെ വശ്യസൗന്ദര്യം മുഴുവന്‍ പ്രകടമാക്കി, യാത്രികരെ കടുംപച്ച വിരിയിച്ച കാട്ടുചോലകളിലേക്ക്‌ കൂട്ടികൊണ്ട്‌ പോവുന്ന നെല്ലിയാമ്പതി എങ്ങനെ പാവപ്പെട്ടവന്റെ ഊട്ടിയാവും..? നെല്ലിദേവതയുടെ ഊരായ നെല്ലിയാമ്പതിക്കാടുകളുടെ കുളിരും സൗന്ദര്യവും അനുഭവിക്കണമെങ്കില്‍ അതിനു നെല്ലിയാമ്പതിയിലേക്ക്‌ തന്നെ വരണം. ഊട്ടിക്ക്‌ പകരമാവാന്‍ നെല്ലിയാമ്പതിക്കോ, നെല്ലിയാമ്പതിക്ക്‌ പകരമാവാന്‍ ഊട്ടിക്കോ ആവില്ല.

പാലക്കാട്, നെന്മാറ പട്ടണത്തില്‍ നിന്ന് മഞ്ഞു പുതച്ച നെല്ലിയാമ്പതി മലനിരകളുടെ മനോഹര ദൃശ്യം കാണാം. സമുദ്ര നിരപ്പില്‍ നിന്ന് 467 മുതല്‍ 1572 വരെ മീറ്റര്‍ ഉയരത്തിലാണ് ഈ മലകള്‍. നെല്ലിയാമ്പതിയിലേക്ക് നെന്മാറ നിന്ന് പോത്തുണ്ടി ഡാമിലൂടെയാണ് റോഡുള്ളത്. ഹരം പകരുന്ന 10 ഹെയര്‍ പിന്‍ വളവുകള്‍ ഈ റോഡിലുണ്ട്. പോത്തുണ്ടി ഡാം, ബോട്ടിങ്ങ് അടക്കമുള്ള സൗകര്യങ്ങളുള്ളതിനാല്‍ ഉത്തമമായ ഒരു പിക്‌നിക് കേന്ദ്രമാണ്. നെല്ലിയാമ്പതിയിലേക്കുള്ള വഴിയില്‍ പലയിടത്തും താഴ്‌വാരത്തെ കാഴ്ചകള്‍ കാണാന്‍ കഴിയുന്ന വ്യൂ പോയിന്റുകളുണ്ട്. പാലക്കാട് ജില്ലയ്ുടെ വ്യത്യസ്തമായ കാഴ്ചകള്‍ ഇവിടെ നിന്ന് കാണാം. അങ്ങു ദൂരെ നെല്‍പാടങ്ങള്‍ കണ്ടാല്‍ പച്ചപട്ടുവിരിച്ചിട്ടപോലെ തോന്നും. പശ്ചിമഘട്ടത്തിലെ ഏറെ പ്രത്യേകതകളുള്ള പാലക്കാട് ചുരവും സമീപ സംസ്ഥാനമായ പാലക്കാട് ജില്ലയുടെ ചില ഭാഗങ്ങളും ഇവിടെ നിന്ന് വീക്ഷിക്കാന്‍ കഴിയും.

മലമുകളിലേക്കുള്ള യാത്രയ്ക്കിടെ ജൈവകൃഷിരീതി അവലംബിച്ചിട്ടുള്ള തോട്ടങ്ങള്‍ കാണാം. സ്വകാര്യ കമ്പനികള്‍ നടത്തുന്ന തേയിലത്തോട്ടങ്ങളും സന്ദര്‍ശിക്കാവുന്നതാണ്. കേരളത്തില്‍ ഓറഞ്ച് കൃഷിയുള്ള പ്രദേശമെന്ന ഖ്യാതിയും നെല്ലിയാമ്പതിക്കുണ്ട്. എസ്റ്റേറ്റിലെത്തുന്നതിനു മുന്‍പാണ് ജൈവകൃഷി ഫാമുകള്‍ കാണാനാവുക.നെല്ലിയാമ്പതിയില്‍ താമസിക്കാന്‍ സ്വകാര്യ ഹോട്ടലുകളും റിസോര്‍ട്ടുകളുമുണ്ട്. ഏറ്റവും മുകളില്‍ പലകപാണ്ടി എസ്റ്റേറ്റില്‍ ബ്രിട്ടീഷ് കാലത്തു പണികഴിപ്പിച്ച ഒരു ബംഗ്ലാവുണ്ട്. ഇന്ന് ഇത് ഒരു സ്വകാര്യ റിസോര്‍ട്ടാണ്. കൈകാട്ടി എന്ന സ്ഥലത്ത് ഒരു കമ്യൂണിറ്റി ഹാളുണ്ട്. ട്രക്കിംഗ് കൗതുകികള്‍ ബേസ് ആയി ഇവിടം ഉപയോഗിക്കുന്നു.

നെല്ലി ദേവതയുടെ ഊര്‌ എന്നാണ്‌ നെല്ലിയാമ്പതിയുടെ അർത്ഥം.കേരളത്തിലെ ആദിമനിവാസികൾ തങ്ങളുടെ ദൈവങ്ങൾ മലകളിലും മരങ്ങളിലും വസിക്കുന്നുവെന്ന് സങ്കല്പിച്ചിരുന്നവരാണ്‌. ഇതിൽ തന്നെ കാർഷിക വൃത്തിയിലേർപ്പെട്ടിരുന്നവർ അമ്മദൈവങ്ങളെ മാത്രമേ ആരാധിച്ചിരുന്നുള്ളൂ. ഇത്തരത്തിൽ നെല്ലിമരത്തിൽ ആസ്ഥാനമാക്കിയ ദേവതയുടെ പേരിൽ നിന്നാണ്‌ നെല്ലിയാമ്പതിയുടെ സ്ഥലനാമോല്പ്പത്തി. (പതി എന്നാൽ ഊര്‌ എന്നർത്ഥം. പാവങ്ങളുടെ ഊട്ടി എന്ന അപരനാമത്തിലും നെല്ലിയാമ്പതി അറിയപ്പെടുന്നുണ്ട്.

നെല്ലിയാമ്പതി പ്രദേശത്തെ ആദ്യത്തെ പട്ടണമായ കൈകാട്ടി നെന്മാറയിൽ നിന്ന് 26 കിലോമീറ്റർ അകലെയാണ്. കൈകാട്ടിയിൽ‍ നിന്ന് 9 കിലോമീറ്റർ അകലെയുള്ള പോത്തുണ്ടി ഡാം അടുത്തുള്ള നെൽ‌വയലുകളിൽ കാർഷിക ജലസേചനത്തിന് ജലം നൽകുന്നു. നെല്ലിയാമ്പതി മലയുടെ താഴ്വാരത്തിലാണ് ഈ അണക്കെട്ട്. ഇവിടെ നിന്ന് 17 റോഡ് കിലോമീറ്ററോളം വളഞ്ഞുപുളഞ്ഞ് മുകളിലേക്ക് പോവുന്നു. ധാരാളം ഹെയർപിൻ വളവുകൾ ഈ വഴിയിൽ ഉണ്ട്. പോത്തുണ്ടി ഡാം കഴിയുമ്പോൾ കാണുന്ന സർക്കാർ വനങ്ങളിൽ ഭീമാകാരമായ തേക്ക് മരങ്ങളെ കാണാം. നെല്ലിയാമ്പതിയിലേക്കുള്ള റോഡ് വളരെ ഇടുങ്ങിയതാണ്. മഴക്കാലത്ത് ഈ വഴിയിൽ നിന്ന് പല വെള്ളച്ചാട്ടങ്ങളെയും കാണാം. ഉയരത്തിൽ നിന്നുള്ള പോത്തുണ്ടി ഡാമിന്റെ ദൃശ്യം വളരെ മനോഹരമാണ്.

© MB Photography.

പലകപാണ്ടിയില്‍ നിന്ന് ഏറെ അകലെയല്ലാതെ സീതക്കുണ്ടില്‍ 100 അടി ഉയരമുള്ള ഒരു വെള്ളച്ചാട്ടം കാണാം. മാമ്പ്ര എന്ന സമീപമുള്ള മറ്റൊരു മനോഹരമായ പ്രദേശത്തേക്ക് മലകയറിയോ ജീപ്പിലോ എത്താം. ഈ പ്രദേശത്തെല്ലാം തേയില, ഏലം, കാപ്പി തുടങ്ങിയവ കൃഷി ചെയ്യുന്ന തോട്ടങ്ങളാണ്. കാട്ടുകാലി, ആനകള്‍, പുലി, കാട്ടണ്ണാന്‍ തുടങ്ങിയ വന്യമൃഗജീവികളെ ധാരാളമായി കാണുന്ന നെല്ലിയാമ്പതിയും സമീപപ്രദേശങ്ങളും പക്ഷിനിരീക്ഷകര്‍ക്കും പ്രിയങ്കരം തന്നെ. മലമ്പ്രദേശങ്ങളിൽ ജീപ്പുകളാണ് പൊതുവെ ഉള്ള ഗതാഗത മാർഗ്ഗം. പച്ചക്കറികളും പലചരക്കു സാധനങ്ങളും നെന്മാറയിൽ നിന്ന് നെല്ലിയാമ്പതിയിലേക്ക് ജീപ്പുകളിൽ കൊണ്ടുവരുന്നു.

പാലക്കാട് നിന്നും നെല്ലിയാമ്പതിയിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് ലഭ്യമാണ്. ചെലവു ചുരുക്കി ഒരു യാത്ര പോകണം എന്നുള്ളവര്‍ക്ക് ഈ ബസ് സര്‍വ്വീസിനെ ആശ്രയിക്കാം. പാലക്കാട്‌ – നെല്ലിയാമ്പതി ബസ്സുകളുടെ സമയവിവരങ്ങള്‍ അറിയുവാന്‍ CLICK HERE.

Check Also

മാളൂട്ടി ചിക്കൻ കോർണർ; പാലോട്ടുവിളയിലെ വിജയൻ ചേട്ടൻ്റെ കട

വിവരണം – ‎Praveen Shanmukom‎, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. പാലോട്ടുവിളയിലെ വിജയൻ ചേട്ടന്റെ കട. ഇത് ഒരു …

Leave a Reply