കിഴക്കിന്റെ ലൂർദ്ദായ വേളാങ്കണ്ണിയിലേക്ക് ഒരു തീർത്ഥാടനയാത്ര പോകാം..

ഭാരതത്തിലെ പ്രധാനപ്പെട്ട ക്രൈസ്തവ തീർഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിലെ വേളാങ്കണ്ണി എന്ന ചെറിയ പട്ടണത്തിലുള്ള ആരോഗ്യ മാതാ ദേവാലയം (വേളാങ്കണ്ണി പള്ളി) (ഇംഗ്ലീഷ്:Basilica of Our Lady of Good Health). റോമൻ കത്തോലിക്കാസഭയുടെ കീഴിലുള്ള ഈ ദേവാലയം, പേരു സൂചിപ്പിക്കുന്നത് പോലെ ആരോഗ്യമാതാവെന്നു അറിയപ്പെടുന്ന വിശുദ്ധ മറിയത്തിന്റെ നാമത്തിൽ സ്ഥാപിച്ചിട്ടുള്ളതാണ്. നിത്യവിശുദ്ധയായ കന്യാമറിയത്തിന്റേയും പുത്രന്റേയും നാമത്താല്‍ ലോക ശ്രദ്ധ നേടിയ പള്ളിയാണ്‌ വേളാങ്കണ്ണി.

ഈ ദേവാലയം ഇവിടെ സ്ഥാപിക്കപ്പെടുവാൻ ഇടയായത് 16-ആം ശതകത്തിൽ ഇപ്പോൾ പള്ളി നിൽക്കുന്ന സ്ഥലത്തും സമീപപ്രദേശത്തും ഉണ്ടായ മാതാവിന്റെ ചില ദർശനങ്ങളും അത്ഭുത പ്രവർത്തനങ്ങളും മൂലമാണ് എന്നു ഭക്തജനങ്ങൾ വിശ്വസിക്കുന്നു. രാജ്യത്തിന് അകത്തും പുറത്തും നിന്നുമായി വർഷം മുഴുവനും വിശ്വാസികൾ എത്തുന്നുണ്ടെങ്കിലും സെപ്റ്റംബർ മാസത്തിലെ എട്ടുനോമ്പ് പെരുന്നാളിനാണ് ഏറ്റവും അധികം തിരക്ക് അനുഭവപ്പെടുന്നത്. കിഴക്കിന്റെ ലൂർദെന്നു കൂടി അറിയപ്പെടുന്ന വേളാങ്കണ്ണി പള്ളിയെ മാർപ്പാപ്പ 1962-ൽ ബസിലിക്കയായി ഉയർത്തി. ഉണ്ണിയേശുവിനെ കൈയ്യിലേന്തിയുള്ള വേളാങ്കണ്ണി മാതാവിന്റെ രൂപം പ്രശസ്തവും എന്നാൽ ലോകത്തിന്റെ ഇതര ഭാഗങ്ങളിൽ പ്രചാരത്തിലിരിക്കുന്നവയിൽ നിന്നു വ്യത്യസ്തവുമാണ്. ഭാരതീയ സ്ത്രീ സങ്കല്പത്തില്‍ സാരിയുടുത്ത് കൈക്കുഞ്ഞുമായി നില്‍ക്കുന്ന രൂപത്തിലാണ് ബസലിക്ക പള്ളി അള്‍ത്താരയിലെ ആരോഗ്യമാതാവിന്റെ മുഖ്യ പ്രതിഷ്ഠ.

വേളാങ്കണ്ണി പള്ളി ഉണ്ടായത് എങ്ങനെ? പതിനാറാം നൂറ്റാണ്ടില് നടന്ന സംഭവമാണ്. അന്നൊരിക്കല് തമിഴ്നാട്ടിലെ വേളാങ്കണ്ണി സ്വദേശിയായ ഒരു ഹൈന്ദവ ബാലന് പാല് കൊടുക്കുവാന് പോയ വഴിയില് ഒരു ആല്മരത്തിന്റെ ചുവട്ടില് വിശ്രമിക്കാന് നിന്നു. അപ്പോള് അടുത്തുതന്നെയുള്ള ഒരു കിണറിന്റെ കരയില് ഒരു അമ്മ തന്റെ കുഞ്ഞിനെ കയ്യിലേന്തി നില്ക്കുന്നത് അവന് കണ്ടു. ആ അമ്മ തന്റെ കുഞ്ഞിനായി അല്പ്പം പാല് ആവശ്യപ്പെട്ടപ്പോള് അവന് മടികൂടാതെ കൊടുത്തു. ശേഷിച്ച പാലുമായി ഹൈന്ദവന് തന്നെയായ ആവശ്യക്കാരന്റെ വീട്ടിലെത്തിയ അവന് സമയം വൈകിയതിനും, പാലിന്റെ അളവ് കുറഞ്ഞതിനും ക്ഷമാപണം നടത്തി നടന്ന സംഭവം വിവരിച്ചു. പക്ഷെ, അയാള് പാല്പാത്രം വാങ്ങി തുറന്നു നോക്കിയപ്പോള് പാലിന്റെ അളവില് കുറവ് കാണാന് കഴിഞ്ഞില്ല. ഒരു അത്ഭുതം നടന്നതായി തിരിച്ചറിഞ്ഞ അവര് സംഭവം നടന്ന കിണറ്റിന്കരയിലേക്ക്‌ ചെന്നപ്പോള്, ആ അമ്മയെയും കുഞ്ഞിനേയും വീണ്ടും കാണാന് കഴിഞ്ഞു. വിവരമറിഞ്ഞ പ്രദേശവാസികളായ കത്തോലിക്കര് അത് പരിശുദ്ധ അമ്മയും, ഉണ്ണീശോയും തന്നെ എന്ന് വിശ്വസിച്ചു. ആ കിണറിനെ അവര് പിന്നീട് മാതാവിന്റെ കിണര് എന്ന് വിളിക്കുകയും ചെയ്തു.

ചില വര്ഷങ്ങള്ക്കുശേഷം വേളാങ്കണ്ണിയില് തന്നെയുള്ള ഒരു വികലാംഗനായ ബാലനുമുന്നില് പ്രത്യക്ഷയായ മാതാവ് അവന് അല്പ്പം സംഭാരം കുടിക്കാന് നല്കുകയും തല്ക്ഷണം അവന് സുഖം പ്രാപിക്കുകയും ചെയ്തു. മാതാവിന്റെ തന്നെ നിര്ദ്ദേശപ്രകാരം, വേളാങ്കണ്ണിയുടെസമീപദേശമായ നാഗപട്ടണത്തുള്ളഒരു കത്തോലിക്കനായ വ്യക്തിയെ അവന് ഈവിവരങ്ങള് ധരിപ്പിച്ചു. അതേത്തുടര്ന്ന്വേളാങ്കണ്ണിയില് പരിശുദ്ധ അമ്മയ്ക്കുവേണ്ടി ഒരു പുല്ലുമേഞ്ഞ ദേവാലയം അയാള് പണികഴിപ്പിച്ചു.

കുറച്ചുകാലം കഴിഞ്ഞ്, പതിനേഴാം നൂറ്റാണ്ടില് ബംഗാള് ഉള്ക്കടലില്കൂടി ചൈനയില് നിന്ന് ശ്രീലങ്കയിലേക്ക് പോവുകയായിരുന്ന ഒരു പോര്ച്ചുഗീസ് ചരക്കുകപ്പല് കൊടുംകാറ്റില് അകപ്പെട്ടു. മരണത്തെ മുന്നില് കണ്ട നാവികര് പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം അപേക്ഷിച്ച് പ്രാര്ത്ഥിച്ചു. ഒപ്പം, രക്ഷപെട്ട് എത്തുന്ന ആദ്യസ്ഥലത്ത് അമ്മയ്ക്കുവേണ്ടിഒരു ചാപ്പല് പണിയും എന്നും അവര് നിശ്ചയിച്ചു. ഉടന്തന്നെ കടല് ശാന്തമായി. അപകടത്തില്നിന്ന് രക്ഷപെട്ട അവരുടെ കപ്പല് തീരത്തണഞ്ഞത് വേളാങ്കണ്ണിയില് ആണ്. ആ ദിവസം പരിശുദ്ധ അമ്മയുടെ ജനനത്തിരുനാളായ സെപ്റ്റംബര് എട്ടാം തിയതി ആയിരുന്നു. വാഗ്ദാനം പാലിച്ച അവര് വേളാങ്കണ്ണി മാതാവിന്റെ പുല്ലുമേഞ്ഞ കപ്പേളയ്ക്ക് പകരം പുതുതായി മറ്റൊന്ന് നിര്മ്മിച്ചു.ആദ്യ അത്ഭുതം നടന്നതും, പിന്നീട് ചാപ്പല് പണിയപ്പെട്ടതുമായ ആ സ്ഥലത്താണ് ഇന്ന് വേളാങ്കണ്ണിമാതാവിന്റെ ലോകപ്രശസ്തമായ തീര്ത്ഥാടനകേന്ദ്രം കൂടിയായ ബസലിക്ക സ്ഥിതിചെയ്യുന്നത്. വാമൊഴിയല്ലാതെ വേളാങ്കണ്ണി പള്ളിയുടെ ആരംഭത്തെക്കുറിച്ച് വ്യക്തമായ ചരിത്രരേഖകള്‍ ഒന്നും ലഭ്യമല്ല.

ക്രൈസ്‌തവര്‍ക്കെന്ന പോലെ മറ്റ്‌ മതസ്ഥര്‍ക്കും വേളാങ്കണ്ണി എന്നും അഭയം തന്നെയാണ്‌. Basilica of Our Lady of Good Health എന്നാണ്‌ വേളാങ്കണ്ണി പള്ളി അറിയപ്പെടുന്നത്‌. 2004 ഡിസംബര്‍ 26ന്‌ ആഞ്ഞടിച്ച്‌ സുനിമി വേളാങ്കണ്ണിയെ തകര്‍ത്തെറിഞ്ഞു. രാക്ഷസത്തിരമാലകള്‍ നിരവധ്‌ ജീവനുകള്‍ കവര്‍ന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ തെക്കന്‍ തീരം കണ്ട ഏറ്റവും വലിയ ദുരന്തമായി ഇത്‌ മാറി. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പെട്ടെന്ന്‌ തന്നെ ആരംഭിച്ചു. ദുരന്തത്തിനിരയായവരെ ജീവിതത്തിലേക്ക്‌ തിരികെ കൊണ്ടുവരാന്‍ നടത്തിയ പരിശ്രമങ്ങള്‍ വേളാങ്കണ്ണി നിവാസികളുടെ മനുഷ്യത്വം വെളിപ്പെടുത്തുന്നതായിരുന്നു. സുനാമിയുടെ മുറിപ്പാടുകളൊന്നും ഇന്ന്‌ വേളാങ്കണ്ണിയില്‍ കാണാനാകില്ല.

വേളാങ്കണ്ണി ബസലിക്ക, ദ മ്യൂസിയം ഓഫ്‌ ഓഫറിംഗ്‌സ്‌, ഷ്രൈന്‍ ഡിപ്പോ, വേളാങ്കണ്ണി ബീച്ച്‌ എന്നിവ ഇവിടുത്തെ കാഴ്‌ചകളില്‍ ഉള്‍പ്പെടുന്നു. ദ ഫൗണ്ടന്‍ ഓഫ്‌ റെവെലേഷന്‍, വിശുദ്ധ പാത, ലേഡീസ്‌ ടാങ്ക്‌ ചര്‍ച്ച്‌ എന്നിവയും സന്ദര്‍ശിക്കാവുന്നതാണ്‌. എടിഎമ്മുകള്‍, ഹോട്ടലുകള്‍, റെയില്‍വെ സ്‌റ്റേഷന്‍ തുടങ്ങിയ എല്ലാവിധ ആധുനിക സൗകര്യങ്ങളും വേളാങ്കണ്ണിയിലുണ്ട്‌. ഷ്രൈന്‍ ഡിപ്പോയില്‍ നിന്ന്‌ കരകൗശല വസ്‌തുക്കളും ആരാധനാ വസ്‌തുക്കളും വാങ്ങാം. വേളാങ്കണ്ണിയെ കുറിച്ചും വേളാങ്കണ്ണിയുടെ പാരമ്പര്യത്തെ കുറിച്ചും അറിയണമെന്നുള്ളവര്‍ക്കായി ഇവിടെ ഒരു ഇന്‍ഫര്‍മേഷന്‍ കൗണ്ടറും പ്രവര്‍ത്തിക്കുന്നുണ്ട്‌.

കേരളത്തിൽ നിന്നും വിവിധ ടൂർ ഓപ്പറേറ്റർമാർ വേളാങ്കണ്ണിയിലേക്ക് ആഴ്ചതോറും ടൂർ പാക്കേജ് സർവ്വീസ് നടത്തുന്നുണ്ട്. പാക്കേജ് എടുക്കാതെ പോകുന്നവർക്ക് ബസ് മാർഗ്ഗവും ട്രെയിൻ മാർഗ്ഗവും തിരഞ്ഞെടുക്കാം. വേളാങ്കണ്ണിയിലേക്ക് KSRTC യുടെ ബസ് സർവ്വീസ് ലഭ്യമാണ്.

Check Also

മലയൻകീഴിലെ മിന്നൽ ഹോട്ടൽ – ശ്രീജയുടെ വിശേഷങ്ങൾ

വിവരണം – ‎Praveen Shanmukom‎, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. ഏകദേശം 55 വർഷം മുമ്പ് മലയിൻകീഴ് തുടങ്ങിയ …

Leave a Reply