കെഎസ്ആര്‍ടിസി ബ​സ് കൊ​ള്ള​യ​ടി​ച്ച സം​ഘ​ത്തി​ലെ അം​ഗം പി​ടി​യി​ൽ

കോ​ഴി​ക്കോ​ടു​നി​ന്നു ബം​ഗ​ളു​രു​വി​ലേ​ക്കു പോ​യ കെഎസ്ആര്‍ടിസി ബ​സ് കൊ​ള്ള​യ​ടി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. മാ​ണ്ഡ്യ സ്വ​ദേ​ശി അ​ബ്ദു​ള്ള​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കൊ​ള്ള​യ​ടി​ക്ക​പ്പെ​ട്ട കെഎസ്ആര്‍ടിസി ബ​സി​ന്‍റെ ഡ്രൈ​വ​ർ ഇ​യാ​ളെ തി​രി​ച്ച​റി​ഞ്ഞു. സു​ൽ​ത്താ​ൻ ബ​ത്തേ​രി ഡി​പ്പോ​യി​ലെ ജീ​വ​ന​ക്കാ​രാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. പ്ര​ദേ​ശ​ത്ത് വാ​ഹ​ന​ങ്ങ​ൾ കൊ​ള്ള​യ​ടി​ക്കു​ന്ന വ​ൻ സം​ഘ​ത്തി​ലെ ക​ണ്ണി​യാ​ണ് അ​ബ്ദു​ള്ള​യെ​ന്നാ​ണു പോ​ലീ​സ് ന​ൽ​കു​ന്ന സൂ​ച​ന.

ബു​ധ​നാ​ഴ്ച വൈ​കി​ട്ട് കോ​ഴി​ക്കോ​ടു​നി​ന്നു ബം​ഗ​ളു​രു​വി​ലേ​ക്കു പോ​യ കെഎസ്ആര്‍ടിസി ബ​സാ​ണ് കൊ​ള്ള​യ​ടി​ക്ക​പ്പെ​ട്ട​ത്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നോ​ടെ മൈ​സു​രു​വി​നും ബം​ഗ​ളു​രു​വി​നും ഇ​ട​യി​ലെ ചി​ന്ന​പ​ട്ട​ണ​യ്ക്കു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. മൂ​ത്രം ഒ​ഴി​ക്കാ​നാ​യി ഡ്രൈ​വ​ർ ബ​സ് റോ​ഡ​രി​കി​ൽ നി​ർ​ത്തി പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ നാ​ലം​ഗം കൊ​ള്ള​സം​ഘം ബ​സി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

യാ​ത്ര​ക്കാ​രു​ടെ ക​ഴു​ത്തി​ൽ അ​രി​വാ​ൾ​വ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​യി​രു​ന്നു കൊ​ള്ള. യാ​ത്ര​ക്കാ​രു​ടെ പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ടു. 45 യാ​ത്ര​ക്കാ​രാ​ണ് ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ല്ലാ​വ​രും ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്നു. ഡ്രൈ​വ​ർ ഓ​ടി​യെ​ത്തി ബ​സെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ക​വ​ർ​ച്ച​ക്കാ​ർ ബ​സി​ൽ​നി​ന്ന് ഇ​റ​ങ്ങി​യോ​ടി. യാ​ത്ര​ക്കാ​ർ എ​ല്ലാ​വ​രും സു​ര​ക്ഷി​ത​രാ​ണ്. ര​ണ്ടു ബൈ​ക്കു​ക​ളി​ലാ​യാ​ണ് കൊ​ള്ള​സം​ഘം എ​ത്തി​യ​ത്. പു​ല​ർ​ച്ചെ​യാ​യ​തി​നാ​ൽ ബൈ​ക്ക് ന​ന്പ​ർ ശ്ര​ദ്ധി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന് യാ​ത്ര​ക്കാ​ർ മൊ​ഴി ന​ൽ​കി.

Source – http://www.deepika.com/News_latest.aspx?catcode=latest&newscode=213309

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply