വൈദ്യുതി ഇല്ലാത്തതുകാരണം കെഎസ്ആര്‍ടിസി വെള്ളറട ഡിപ്പോയിലെ ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുകള്‍ കട്ടപ്പുറത്ത്. ഉപയോഗശൂന്യമായി ഒതുക്കിയിട്ടിരുന്ന ടിക്കറ്റ് റാക്കുകള്‍ എടുത്ത് ജീവനക്കാര്‍ ഡ്യൂട്ടിക്ക് ഇറങ്ങി. 40 ഓളം ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുകളാണ് കെഎസ്ആര്‍ടിസി വെള്ളറട ഡിപ്പോയ്ക്കുള്ളത്.

കാറ്റിലും മഴയിലും ഇലക്ട്രോണിക് ലൈനിന്റെ പുറത്ത് മരങ്ങള്‍ ഒടിഞ്ഞുവീണതോടെ വെള്ളറട വൈദ്യുതി സെക്ഷന്‍ പരിധിയില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതാണ് കെഎസ്ആര്‍ടിസിക്ക് ദുരിതമായി മാറിയത്. ജനറേറ്റര്‍ സംവിധാനം ഉണ്ടായിരുന്നുവെങ്കില്‍ ഇലക്ട്രോണിക് ടിക്കറ്റ് മെഷീന് ചാര്‍ജ്ജ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയുമായിരുന്നു.
News : Janayugam
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog