മറയ്ക്കപ്പെട്ട തലസ്ഥാനനഗരം… ഇത് ‘ഇസ്ലാംനഗര്‍’

ചരിത്രത്തോട് ഏറെ അടുത്തു കിടക്കുന്ന ഒരു സ്ഥലം…ഒരു കാലത്ത് പ്രൗഢിയുടെ അടയാളമായിരുന്ന ഇവിടം ഇന്ന് ആരാലും നോക്കാനില്ലാതെ, പഴമയുടെ ശേഷിപ്പുകള്‍ മാത്രം പേറി നില്‍ക്കുന്ന ഒരു സ്ഥലമായി മാറിയിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് വരെ ഭോപ്പാലിന്റെ തലസ്ഥാനമായിരുന്ന ഇസ്ലാം നഗറാണ് ഈ സ്ഥലം. പഴയ കാലത്തിന്റെ ശേഷിപ്പുകളുടെ പേരില്‍ മാത്രം ഇപ്പോള്‍ അറിയപ്പെടുന്ന ഇസ്ലാം നഗറെന്ന തകര്‍ന്നടിഞ്ഞ നഗരത്തെ പരിചയപ്പെടാം.

ഭോപ്പാലിന്റെ പഴയ തലസ്ഥാനം മധ്യപ്രദേശിലെ ഭോപ്പാലിന്റെ ആദ്യകാല തലസ്ഥാന നഗരമായിരുന്ന സ്ഥലമാണ് ‘ഇസ്ലാംനഗര്‍’. കോട്ടയാല്‍ ചുറ്റപ്പെട്ട ഈ നഗരം ഏറെ ചരിത്രപ്രാധാന്യമുള്ള സ്ഥലമാണ്.

ചരിത്രം പരിശോധിച്ചാല്‍ ഇസ്ലാമിക്‌നഗര്‍ എന്ന ഈ സ്ഥലത്തിന്റെ യഥാര്‍ഥ പേര് ജഗദീഷ്പൂര്‍ എന്നായിരുന്നുവെന്ന് കാണാം. പതിനെട്ടാം നൂറ്റാണ്ടിലാണ് ഉവിടം ഇസ്ലാമിക്‌നഗര്‍ ആയി മാറുന്നത്.

ജഗദീഷ്പൂര്‍ ഇസ്ലാംനഗര്‍’ ആയ കഥ രജപുത്ത് ഭരണത്തിന്റെ കീഴിലായിരുന്ന ഇവിടെ പതിനെട്ടാം നൂറ്റാണ്ടില്‍ അഫ്ഗാന്‍ കമാന്‍ഡറായിരുന്ന ദോസ്ത് മുഹമ്മദ് ഖാന്റെ വരവോടെയാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത്. ഭോപ്പാലിന്റെ സ്ഥാപകനെന്ന് അറിയപ്പെടുന്ന ഇദ്ദേഹം ജഗദീഷ്പൂര്‍ പിടിച്ചടക്കുകയും ഇസ്ലാമിക് നഗറാക്കി മാറ്റുകയും ചെയ്തു.

ദോസ്ത് മുഹമ്മദ് ഖാന്റെ ഭരണത്തില്‍ പേരുസൂചിപ്പിക്കുന്നതുപോലെ തികച്ചും ഇസ്ലാമിക നഗരം തന്നെയായിരുന്നു ഇത്. പിന്നീട് കുറഞ്ഞ കാലത്തെ ഭരണത്തിനൊടുവില്‍ നിസാം ഉല്‍ മുല്‍ക്ക് ഇവിടം പിടിച്ചടക്കക്കുകയും ദോസ്തിന്റെ ഭരണം അവസാനിപ്പിക്കുകയും ചെയ്തു.

കോട്ട കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്ന ഇസ്ലാം നഗര്‍ ഉദ്യാനങ്ങളുടെ നാടു കൂടിയാണ്. കോട്ടകളും ഉദ്യാനങ്ങളും കൊണ്ടാണ് ഈ നാടിന് അതിര്‍ത്തി തീര്‍ക്കപ്പെട്ടിട്ടുള്ളത്.

പ്രൗഢഗംഭീരമായ പഴയകാലത്തിന്റെ ശേഷിപ്പുകളാണ് ഇവിടെ ഇന്ന് കാണുവാനുള്ളത്. പുരാതനമായ സ്മാരകങ്ങള്‍ ഇവിടേക്ക് ധാരാളം സഞ്ചാരികളെ ആകര്‍ഷിക്കുന്നു. കൂടാതെ ഭോപ്പാല്‍ സന്ദര്‍ശിക്കുന്നവര്‍ അവിടെ നിന്നും വെറും 12 കിലോമീറ്റര്‍ മാത്രം ദൂരമുള്ള ഇവിടെ എത്താതെ പോവാറുമില്ല.

നഗരത്തെ പുറത്തു നിന്നും സംരക്ഷിച്ചിരുന്ന ഇസ്ലാം നഗര്‍ കോട്ട ഇന്ന് ഏറെക്കുറെ തകര്‍ന്ന നിലയിലാണെങ്കിലും അവശേഷിക്കുന്ന ഭാഗങ്ങള്‍ സംരക്ഷിച്ചിട്ടുണ്ട്.

ചമന്‍ മഹല്‍ അഥവാ ഗാര്‍ഡന്‍ പാലസ് ചുവന്ന മണല്‍ക്കല്ലില്‍ നിര്‍മ്മിച്ചിരിക്കുന്ന അതിമനോഹരമായ ഒരു സൃഷ്ടിയാണ്. ദോസ്ത് മുഹമ്മദജ് ഘാന്‍ നിര്‍മ്മിച്ച ഈ കൊട്ടാരം പൂന്തോട്ടങ്ങളാലും ഫൗണ്ടനുകളാലും ചുറ്റപ്പെട്ട് കിടക്കുകയാണ്. മെല്‍വ്-മുഗള്‍ വാസ്തുവിദ്യകളുടെ ഒരു സമന്വയമാണ് ഇതിന്റെ നിര്‍മ്മാണത്തില്‍ കാണുവാന്‍ സാധിക്കുക.

മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലില്‍ നിന്നും 12 കിലോമീറ്റര്‍ അകലെയാണ് ഇസ്ലാം നഗര്‍ സ്ഥിതി ചെയ്യുന്നത്. ഭോപ്പാല്‍ ജില്ലയില്‍ ഭോപ്പാല്‍-ബെരാസിയ റോഡലാണ് ഇവിടമുള്ളത്. ശൈത്യകാലമാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യം.

Source – https://malayalam.nativeplanet.com/travel-guide/islamnagar-the-hidden-city-in-bhopal-002181.html

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply