ഡ്രൈവര്‍ വേണ്ടാത്ത ആദ്യ ട്രാക്ടറുമായി മഹീന്ദ്ര

ഡ്രൈവറില്ലാതെ ഓടുന്ന കാറുകളെക്കുറിച്ച് കഴിഞ്ഞ കുറച്ചുകാലമായി നമ്മള്‍ കേട്ടുകൊണ്ടിരിക്കുന്നു. ലോകത്ത് പല കമ്പനികളും അതിന്‍റെ പരീക്ഷണ ഓട്ടങ്ങളിലുമാണ്. എന്നാല്‍ ഈ പാത പിന്തുടര്‍ന്ന് ഇന്ത്യയിലെ തദ്ദേശീയ വാഹന നിര്‍മ്മാതാക്കളില്‍ പ്രബലരായ മഹീന്ദ്ര അവതരിപ്പിക്കുന്നത് കാറുകളല്ല. പിന്നെയോ?

രാജ്യത്തെ കര്‍ഷകര്‍ക്ക് അധ്വാനഭാരം കുറച്ച്  ആശ്വാസം പകരുന്ന ഡ്രൈവറില്ലാ ട്രാക്ടറുകളാണ് മഹീന്ദ്ര അവതരിപ്പിക്കുന്നത്. രാജ്യത്തെ ആദ്യ ഡ്രൈവറില്ലാ ട്രാക്ടര്‍ കഴിഞ്ഞ ദിവസം ചെന്നൈയില്‍ പുറത്തിറക്കിയിരിക്കുകയാണ് മഹീന്ദ്ര ആന്‍റ് മഹീന്ദ്ര.

കമ്പനിയുടെ ചൈന്നെയിലെ റിസര്‍ച്ച് കേന്ദ്രത്തിലാണ് പുതിയ ആശയത്തിലൂടെ രാജ്യത്തെ ആദ്യ ഡ്രൈവര്‍ രഹിത ട്രാക്ടര്‍ നിര്‍മിച്ചത്.  കര്‍ഷകര്‍ക്ക് റിമോര്‍ട്ട് വഴി നിര്‍ദേശം നല്‍കി ഈ ട്രാക്ടറുകളെ നിയന്ത്രിക്കാമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

മഹീന്ദ്രാ ട്രാക്ടര്‍ നിരയില്‍ 20 എച്ച്പി മുതല്‍ 100 എച്ച്പി വരെ കരുത്ത് പകരുന്ന ട്രാക്ടറുകളില്‍ ഡ്രൈവര്‍ലെസ് സംവിധാനം ഉള്‍ക്കൊള്ളിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഓട്ടോ സ്റ്റിയര്‍, ഓട്ടോ ഹെഡ്‌ലാന്‍ഡ് ടേണ്‍, ഓട്ടോ ലിഫ്റ്റ്, റിമോര്‍ട്ട് എന്‍ജിന്‍ സ്റ്റാര്‍ട്ട് സ്‌റ്റോപ്പ്, ജിയോഫെന്‍സ് ലോക്ക് തുടങ്ങിയവയാണ് വാഹനത്തിന്റെ പ്രധാന സവിശേഷതകള്‍.

ജിപിഎസ് അടിസ്ഥാനമാക്കി ഒരു നിശ്ചിത നേര്‍നേരയില്‍ സഞ്ചരിക്കാന്‍ സാധിക്കുന്നതാണ് ഓട്ടോ സ്റ്റിയറിന്‍റെ പ്രത്യേകത. ഡ്രൈവറുടെ സഹായമില്ലാതെ സ്വയം തിരിഞ്ഞ് അടുത്ത നിരയിലേക്ക് കടക്കാന്‍ സാധിക്കുന്നതാണഅ ഓട്ടോ ഹെഡ്‌ലാന്‍ഡ് ടേണ്‍. അടിയന്തര ഘട്ടത്തില്‍ റിമോര്‍ട്ട് ഉപയോഗിച്ച് ട്രാക്ടര്‍ എന്‍ജിന്‍ ഓഫ് ചെയ്യുന്നതിനാണ് റിമോര്‍ട്ട് എന്‍ജിന്‍ സ്റ്റാര്‍ട്ട് സ്‌റ്റോപ്പ് ഉപയോഗിക്കുന്നത്. ട്രാക്ടര്‍ കൃഷി ചെയ്യുന്ന നിശ്ചിത സ്ഥലപരിധിക്ക് പുറത്തേക്ക് പോകുന്നത് തടയാന്‍ ജിയോഫെന്‍സ് ലോക്ക് സഹായിക്കും.

ട്രാക്ടറുകളില്‍ ഡ്രൈവറുടെ ആവശ്യകത കുറയ്ക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കിയതെന്നും പിന്നീടാണ് പൂര്‍ണമായും ഡ്രൈവര്‍ രഹിത ട്രാക്ടറിലേക്ക് നീങ്ങുന്നതെന്നും കമ്പനി അധികൃതര്‍ വ്യക്തമക്കി. അടുത്ത വര്‍ഷത്തോടെ വാണിജ്യാടിസ്ഥാനത്തില്‍ ഈ ട്രാക്ടര്‍ വിപണിയിലെത്തും. ഇലക്ട്രിക് ട്രാക്ടറിനുള്ള ശ്രമങ്ങളും കമ്പനി തുടരുന്നുണ്ട്.

Source – http://www.asianetnews.com/automobile/mahindra-showcases-driverless-tractor

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply