നാമെല്ലാവരും ഫോണിൽ എയർപ്ലെയിൻ മോഡ് എന്ന ഓപ്ഷൻ കണ്ട് കാണും. വിമാനത്തിന്റെ ചിത്രമാണ് എയർപ്ലെയിൻ മോഡിന്റെ ചിഹ്നം. നമ്മിൽ പലരും പലതവണ ഇത് ഉപയോഗിച്ചും കാണും. എന്നാൽ എന്താണ് എയർ പ്ലെയിൻ മോഡിന്റെ ശരിയായ ഉപയോഗം എന്ന് അറിയുമോ? [Airplane mode use] വിമാനത്തിൽ കയറുമ്പോൾ വിമാന സിഗ്നലുകളെ ഫോൺ സിഗ്നൽ താറുമാറാക്കാതിരിക്കാനാണ് (തിരിച്ചും) ഫോൺ എയർപ്ലെയിൻ മോഡിൽ ഇടുന്നതിന്റെ ലക്ഷ്യം. എന്നാൽ ഇത് കൂടാതെ മറ്റ് ഉപയോഗങ്ങളുമുണ്ട് എയർപ്ലെയിൻ മോഡിന്.
എയർപ്ലെയിൻ മോഡിന്റെ മറ്റ് ഉപയോഗങ്ങൾ : നാം വീട്ടിൽ ഇരിക്കുമ്പോഴോ, അത്യാവിശ്യമായി എന്തെങ്കിലും മീറ്റിങ്ങിൽ ഇരിക്കുമ്പോഴോ ഫോൺ ശല്യമായി മാറാറുണ്ട്. ഈ സമയങ്ങളിലും എയർപ്ലെയിൻ മോഡ് ഉപയോഗിക്കാം. കാരണം ഫോൺ എയർപ്ലെയിൻ മോഡിൽ ഇട്ടാൽ ഫോണിന്റെ നെറ്റ്വർക്ക്, ഡാറ്റ, വൈഫൈ എവന്നിവ കട്ടാകും. അതുകൊണ്ട് തന്നെ വിളിക്കുന്ന ആൾക്ക് ഫോൺ ‘സ്വിച്ച് ഓഫ്’ ആണെന്ന ഉത്തരമേ ലഭിക്കുകയുള്ളു, ഒപ്പം മെസ്സേജുകളും വരില്ല.
എന്നാൽ ഫോൺ ഓണായി തന്നെ ഇരിക്കുന്നത് കൊണ്ട് ഫോണിൽ സേവ് ചെയ്ത് വെച്ചിട്ടുള്ള വീഡിയോകൾ, പാട്ട് എന്നിവ നിങ്ങൾക്ക് ഉപയോഗിക്കാം. മാത്രമല്ല മീറ്റിങ്ങുകളിൽ അത്യാവിശ്യം കുറിപ്പുകൾ ഫോണിൽ ടൈപ്പ് ചെയ്ത് സൂക്ഷിക്കാം. കോൾ വന്ന് ശല്യപ്പെടുത്തുമെന്ന ടെൻഷനും വേണ്ട. എന്നാൽ ചില ഫോണുകളിൽ എയർപ്ലെിൻ മോഡ് ഓൺ ആയിരിക്കുമ്പോഴും വൈഫൈ ആയി കണക്ട് ചെയ്യാൻ സാധിക്കും.
എയർപ്ലെയിൻ മോഡിന്റെ മറ്റൊരു ഉപയോഗം ഫോൺ ചാർജ് ചെയ്യുന്ന സമയത്താണ്. മറ്റെല്ലാ സിഗ്നലുകളും കട്ട് ചെയ്ത് ഫോണിന്റെ പ്രവർത്തനം പരിമിതപ്പെടുന്നുതുകൊണ്ട് തന്നെ വളരെ കുറച്ച് ബാറ്ററി ചാർജ് മാത്രം മതി ഫോണിന് എയർ പ്ലെയിൻ മോഡിലായിരിക്കുമ്പോൾ പ്രവർ്ത്തിക്കാൻ. അതുകൊണ്ട് തന്നെ ഫോൺ എയർപ്ലെയിൻ മോഡിലിട്ട് ചാർജ് ചെയ്താൽ വളരെ പെട്ടെന്ന് ചാർജ് കേറും.
വിദേശയാത്രയിൽ [Roaming] റോമിങ് ഫീസ് ഒഴിവാക്കാൻ – അന്താരാഷ്ട്ര റോമിംഗ് നിരക്കുകൾ കുറഞ്ഞിട്ടില്ല. കൂടുതൽ റോമിങ് ഫീസ് ഒഴിവാക്കാൻ എയർപ്ലെയിൻ മോഡിലൂടെ നിങ്ങളുടെ കഴിയും. നിങ്ങൾ സഞ്ചരിക്കുമ്പോൾ വൈഫൈ ഹോട്ട് സ്പോട്ടുകൾ ഉപയോഗിച്ച് ഇന്റർനെറ്റും നിങ്ങള്ക്ക് ലഭ്യമാക്കാം.
കൊച്ചു കുട്ടികൾ ഗെയിമുകൾ കളിക്കാനോ നിങ്ങളുടെ ഫോണിൽ ഒരു മൂവി കാണാൻ പോകുകയോ ചെയ്യുകയാണെങ്കിൽ, നിങ്ങൾ ഫോൺ കൈമാറുന്നതിന് മുമ്പ് എയർപ്ലെയിൻ മോഡ് ഓണാക്കുക. ഇത് അവർ ആരെയെങ്കിലും വിളിക്കുന്നതിനെ തടയുന്നു എന്ന് മാത്രമല്ല, അവരുടെ ഗെയിംപ്ലേയോ സിനിമയോ തടസ്സപ്പെടുത്താതെയും ഇരിക്കും.
ഡ്യൂവൽ സിം ഫോണുകൾ ഉപയോഗിക്കുന്നവർ ആണ് നമ്മളിൽ പലരും, അതുകൊണ്ടു തന്നെ ചില അവസരങ്ങളിൽ നെറ്റ്വർക്ക് ഹാങ് ആകാറുണ്ട്. ഫോൺ റീബൂട്ട് / റീസ്റ്റാർട് ചെയ്യുമ്പോൾ ഇത് ശെരിയാകുകയും ചെയ്യുന്നു. ഫോൺ റീസ്റ്റാർട് ചെയ്യുന്നതിനു പകരം ഇനി എയർപ്ലെയിൻ മോഡ് ഒന്ന് ഓൺ ഓഫ് ആക്കി നോക്കൂ. ഇതിലൂടെ നെറ്റ്വർക്ക്കിലെ ഹാങ്ങ് ഒഴിവാക്കാൻ ആവും. എയർപ്ലെയിൻ മോഡിന്റെ ഈ ഉപയോഗങ്ങള്ളിൽ എതാവും നിങ്ങൾ ആദ്യം പരീക്ഷിക്കുന്നത്?
Source – http://arivukal.in/why-use-airplane-mode/ .