ഓണക്കാലം കുറ്റമറ്റതാക്കാന്‍ കെ എസ് ആര് ടി സി. ഓണക്കാലത്ത് യാത്രക്കാര്‍ക്ക് പരാതികള്‍ ഉണ്ടാകാത്ത വിധത്തില്‍ ആവശ്യത്തിന് സര്‍വ്വീസുകള്‍ ഓപ്പറേറ്റ് ചെയ്ത് വരുമാന വര്‍ദ്ദനവ് ഉണ്ടാക്കാമെന്ന് വിശ്വാസത്തില്‍ കെ എസ് ആര് ടി സി.
ജീവനക്കാരുടെ അവധികള്‍ നിയന്ത്രിച്ചും വ്യക്തമായ പ്ലാനിംഗോടെ മുന്നോട്ട് പോകാനാണ് ഡിപ്പോകളില്‍ നിര്‍ദ്ദേശം ലഭിച്ചിട്ടുള്ളത്. തിരക്കുള്ള സമയങ്ങളില്‍ യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് റിസര്‍വേഷനോടു കൂടി ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ നടത്തുവാന്‍ തീരുമാനമായിട്ടുണ്ട്.
ഓണാവധിക്കാലത്ത് പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളായ കോവളം, ആക്കുളം, വേളി, അരുവിക്കര, ശംഖുമുഖം, നെയ്യാര്‍ ഡാം, വര്‍ക്കല എന്നീ സ്ഥലങ്ങളിലേക്ക് കൂടുതല്‍ ബസ്സുകള്‍ ഓടിക്കും. ആവശ്യമെങ്കില്‍ എ.സി വോള്‍വോ ബസ്സുകളും ഓടിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്.
കൊല്ലം, കൊട്ടാരക്കര ഡിപ്പോകളില്‍ നിന്നും ഓണാവധിക്ക് ശേഷം തിരുവനന്തപുരത്തേക്ക് യഥേഷ്ടം ബസ്സുകള്‍ ഉണ്ടാകും. തെങ്കാശി, കോയമ്പത്തൂര്‍, നാഗര്‍കോവില്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സര്‍വ്വീസുകള്‍ ഒന്നും തന്നെ ക്യാന്‍സല്‍ ചെയ്യുന്നതല്ല.
ഓണക്കാലത്ത് കൂടുതല്‍ സര്‍വ്വീസുകള്‍ ഓപ്പറേറ്റ് ചെയ്ത് പരമാവധി ലാഭം ഉണ്ടാക്കുക എന്നാണ് കെ എസ് ആര് ടി സി അധികാരികള്‍ എല്ലാ ഡിപ്പൊകള്ക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.