മൂന്ന് ഇഡ്ഡലി കഴിക്കുവാന്‍ വേണ്ടി മാത്രമായി 30 കി.മീ. സൈക്കിള്‍ യാത്ര..

ഒരു സഞ്ചാരി എന്തായാലും ഭക്ഷണപ്രാന്തനോ അല്ലേൽ ഫോട്ടോഗ്രാഫെറോ ആയിരിക്കും ഞാനതിൽ ഒന്നാമതാ ..!
വെറും ഇഡ്‌ലിക് വേണ്ടിയുള്ള യാത്രയല്ല ,, രാമശ്ശേരി ഇഡ്‌ലി ഡാ …! യാത്രകൾ ചെറുതോ വലുതോ സന്തോഷിച്ചാൽ പോരെ ലേ …! ചില യാത്രകൾ പൈതൃകമാണ് … രാമശ്ശേരി എന്നുപറയുന്ന കുഞ്ഞുഗ്രാമത്തിലേക്കുള്ള കുഞ്ഞു യാത്ര..

പാലക്കാടിൽ നിന്നും പൊള്ളാച്ചി റൂട്ടിൽ പോകുമ്പോൾ കുന്നാച്ചി എന്ന് ജംഗ്ഷനിൽ നിന്ന് രണ്ടു കിലോമീറ്റർ ഇടത്തോട്ട് തിരിഞ്ഞാൽ രാമശ്ശേരി എത്തി … രണ്ട് വശങ്ങളിലും വലിയ മരങ്ങളാൽ സമ്പന്നമാണീ റോഡ്‌ …
കോയമ്പത്തൂരിൽ നിന്ന് വരുന്ന ആൾക്കാർക്ക് പുതുശ്ശേരി വഴി എത്താം ..! ദൂരയാത്രക്കുള്ള ആവേശത്തിന്റെ ഒരുശതമാനം സ്വന്തം നാട്ടിലൂടെ കറങ്ങാൻ കാണിച്ചാൽ തന്നെ ചെറിയ യാത്രകൾക്ക് സന്തോഷം കൂടുതലാണ് … മുന്പെപോഴോ കഴിച്ച ഇഡ്‌ലിയുടെ സ്വാദ് ഒന്നൂടെ ശ്രമിക്കാൻ.

പാലക്കാട്കാരനായിട്ടും സ്വന്തം നാട്ടിലെ പലഹാരങ്ങളോട് കാണിക്കുന്ന ഇഷ്ടകുറവിനെ തള്ളികളയാനുള്ള യാത്ര.
പൊള്ളാച്ചിവഴി പാലക്കാട് വരുന്ന ഓരോ യാത്രക്കാരും ഇവിടെ നിന്ന് കഴിക്കാറാണ് പതിവ് ,, ഞാൻ പോയപ്പോൾ ഒരു ബാംഗ്ലൂർ കുടുംബം ടേബിളിൽ കുഞ്ഞുങ്ങൾക്ക് വാരി കൊടുക്കുന്ന കാഴ്ചകൾ, ചോദിച്ചപ്പോൾ ട്രിപ്പ് അഡ്വൈസറിൽ കണ്ടാതാണ് ഇഡ്‌ലിയുടെ മഹിമ … ഇത്രയും ദൂരത്തിലുള്ള അവർ വന്നു അന്വേഷിച്ചു കഴിക്കുമ്പോൾ ..എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി …

സൈക്കിൾ ചവിട്ടി വന്നതുകൊണ്ട് 20മിനിറ്റു കഴിഞ്ഞിട്ടാണ്‌ ഇഡ്‌ലി കഴിച്ചത് … “മോൻ എവിടുന്നാ സൈക്കിൾ ചവിട്ടി വരുന്നതെന്ന് ചോദിച്ചപ്പോൾ ” ‘പാലക്കാടിൽ നിന്നാണ് ‘ അത്രക്ക് ഇഷ്ടാണോ ഇഡ്‌ലിയെന്നു ചോദിച്ചു.
അദിപ്പോ ഞാൻ ഇവിടെ ഇതിനു മുന്നേ വന്നിട്ട് വർഷങ്ങളായി അതോണ്ടാ …. ബാംഗ്ലൂർ ടീം ”ഈ എന്നോടാ ബാല എന്ന ഭാവത്തോടെ എന്നെ നോക്കി ഇളിച്ചു. ”

ഇഡലി കഴിക്കാൻ ബെസ്റ് സമയം രാവിലെയാണ് …ആവിക്ക് വരെ പ്രത്യേക മണമാണ് … വൈകുന്നേരത്ത് തിരക്ക് കുറവുള്ളത് കൊണ്ട് ആദ്യമേ ഉണ്ടാക്കി വെക്കും … ഓരോ ദിവസം ഇതുപോലേ വല്ലതും വ്യത്യാസങ്ങളായി കഴിച്ചാൽ തന്നെ എല്ലാ ദിവസവും സന്തോഷങ്ങളാണ് …എല്ലാ ദിവസോം സന്തോഷയാൽ പിന്നെ ഈ ജീവിതം തന്നെ സന്തോഷമല്ലേ …! ഒരു നാടിന്റെ വല്ല പൈതൃകമായ കാര്യങ്ങൾ ഉണ്ടെങ്കിൽ ദയവായി സഞ്ചാരികൾ എല്ലാരെയും അറിയിക്കാൻ ശ്രമിക്കുക …നമ്മുക്ക് പുച്ഛമുള്ള കാര്യങ്ങൾ ബാക്കിയുള്ളവർക് മുത്തായിരിക്കും ചിലപ്പോൾ …

#ഇഡ്‌ലി_കഥ : പാലക്കാട് ജില്ലയിൽ എലപ്പുള്ളി പഞ്ചായത്തിലെ രാമശ്ശേരി എന്ന ഭാഗത്തിലെ ഒരു പ്രത്യേക തരം ഇഡ്ഡലിയാണ്.ഏഴു ദിവസത്തോളം യാതൊരു കേടും കൂടാതെ ഇത് സൂക്ഷിക്കാം എന്നായിരുന്നു ഇതിന്റെ പഴയ പ്രത്യേകത ഇപ്പൊ അത് ചുരുങ്ങി രണ്ടോ മൂന്നോ ദിവസായി കുറഞ്ഞു സാധാരണ ഇഡ്ഡലിയുടെ ആകൃതിയല്ല ഇവയ്ക്ക്.പരന്ന ചെറിയ അപ്പത്തിന്റെ ആകൃതിയാണ്.തട്ടുകടയിലെ തട്ടുദോശയെയും ഓർമിപ്പിക്കുന്ന ആകൃതിയും.

പൊന്നി അരിയും ഉഴുന്നും ചേർത്താണ് ഇത് നിർമ്മിക്കുന്നത്. പ്രത്യേക തരം മൺ ചട്ടികളിലാണ് ഇവ നിർമ്മിക്കുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത .നിർമ്മാണരഹസ്യം ഈ പ്രദേശത്തുള്ള ചില കുടുംബക്കാരുടെ മാത്രം കൈവശമാണ്. ചില സ്ഥലങ്ങളിൽ രാമശ്ശേരി ഇഡലി എന്ന് പറഞ്ഞു വിൽക്കുന്നുണ്ടെകിലും മിന്നുന്നതെല്ലാം പൊന്നല്ല എന്ന് ഞാൻ ഓർമിപ്പിക്കുകയാണ് പ്രിയ സഞ്ചാരികളെ.

പാലക്കാട് ടൗണിൽ ചിലരൊക്കെ ഉണ്ടാക്കാൻ ശ്രമിച്ചിട്ടും പാളിപ്പോയ കഥകളാണ് ഞാൻ കേട്ടിട്ടുള്ളത്
കൈപുണ്യത്തിന്റെ കാര്യമാണ് പറഞ്ഞു വന്നത് …ഇവിടത്തെ രുചിക്കൂട്ട് പുറത്തുള്ളവർക്ക് കിട്ടില്ല എന്ന് വാശിയോടെ നാട്ടുകാര് പറയുന്നത് കേട്ടിട്ടുണ്ട്. കോഴിക്കോടിൽ പോയാൽ ബിരിയാണി കഴിക്കാൻ റഹ്മത്തിലും കേറുന്ന പോലെ … രാമശ്ശേരി ഇഡ്‌ലി കഴിക്കാൻ ഇവിടെക്ക് തന്നെ വരണം.

വിറകും കൊണ്ടുള്ള തീയും മൺപാത്രങ്ങളിൽ ആണ് മുഴുവനായും പാചകം ചെയ്യുന്നത്. ഇഡലി കഴിക്കാൻ വരുന്നോർക്ക് വേറെ ബോണസെന്നു പറഞ്ഞാൽ തനി പാലക്കാടൻ ഗ്രാമീണ കാഴ്ചകളാണ് . വൈകുന്നേരം സന്ധ്യകാഴ്ചകളൊക്കെ കണ്ടു നേരെ കടയിൽ പോയാൽ ആവി പറക്കുന്ന ഇഡലിയും ചമ്മന്തിയും ചട്നിയും പൊടിയും കൂട്ടി വയറുനിറയെ കഴിക്കാം …. ഒരുപാടു അറേബ്യൻ ഭക്ഷണങ്ങളും ഫാസ്റ്റ് ഫൂഡും കഴിച്ചു വയറു കേടാക്കുന്നതിനിടക് നല്ല ഇഡ്‌ലിയൊക്കെ ഇടക്കെ കഴിച്ചാലും നല്ലതൊക്കെ അല്ലെ … പിന്നെ അവർ വല്യ കോർപ്പറേറ്റ് ഹോട്ടലീസന്റെ ഉടമകളൊന്നും അല്ല … സാധാരണക്കാരായ നന്മയുള്ള ഗ്രാമീണക്കാർ മാത്രം. അവർക്ക് ഒരു ജീവിതമാർഗം മാത്രമാണ്.

#വീട്_എത്തിയപ്പോ. “മ്മി കഴിക്കാൻ വല്ലതും ണ്ടോ ” ‘നീ എവിടേക്ക് പോയിട്ട ഈ വിയർത്തുകുളിച്ചു വന്നിരിക്കുന്നത് “മ്മി അത് ഞാൻ ഇഡലി കഴിക്കാൻ പോയതാ രാമശ്ശേരി വരെ “😐 “‘ന്നിട്ട് എനിക്കെവിടെടാ”😧 ‘അതുപിന്നെ കാശുതികഞ്ഞില്ല’😣 ” ഏഹ് എത്രയായി അവിടെ പോയിട്ട് “😳 “”””31രൂപാ ചായയും 3 ഇഡലിയും “””😁 ” പോയി വന്നത് വരെയോ ” “അതും 31 രൂപ തന്നെയ്യാ മ്മി. ” “””അടിപൊളി ,,മകനെ അടിപൊളി.””🤣

പറ്റുന്നോർക്ക് പോയിനോക്കാം. ലൊക്കേഷൻ വേണ്ടവർക്ക് രാമശ്ശേരി ഇഡ്‌ലി കട എന്ന് മാപ്പിൽ നോക്കിയാൽ മതി ,സ്പോട്ടിൽ കിട്ടും.

കടപ്പാട് – സത്യാ പാലക്കാട്‌.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply