ബെംഗലൂരു – തിരുവനന്തപുരം ഗരുഡ വോള്‍വോയിലെ നല്ല മനസ്സുള്ള കണ്ടക്ടറെ നന്ദിയോടെ ഓര്‍ക്കുകയാണ് തൃശ്ശൂര്‍ സ്വദേശി വൈശാഖ്. ഇനി സംഭവം വൈശാഖിന്റെ വാക്കുകളിലൂടെ..
കഴിഞ്ഞ ശനിയാഴ്ച ബാംഗ്ലൂർ തിരുവനന്തപുരം വോൾവോയിൽ യാത്ര ചെയ്തു.ശരവണ ഭവനിൽ നിന്നും ഭക്ഷണമൊക്കെ കഴിച്ച് ‘ചാർലി’ സിനിമയും കണ്ടു പോകുമ്പോഴാണ് എ സി വെന്റിൽ നിന്നും തണുപ്പിന് പകരം കാറ്റ് മാത്രം വന്നു തുടങ്ങിയത്.അപ്പോൾ തന്നെ വണ്ടി നിർത്തുകയും ഓഫ് ആക്കി ഓൺ ആക്കിയപ്പോൾ ശരിയാകുകയും ചെയ്തു. കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടും ഇതേ പ്രശ്നം വന്നു. ഇങ്ങനെ പല തവണ സംഭവിച്ചു കൊണ്ടിരുന്നു.
അപ്പോൾ പണ്ടത്തെ സ്കാനിയ സംഭവം മനസ്സിൽ ഓർത്തു ഒരു ദിവസത്തേക് നാട്ടിൽ പോകുന്നതാ പണി പാളിയോ… ?അപ്പോളതാ ഒരു സ്ക്രൂ ഡ്രൈവറുമായി കണ്ടക്ടർ വരുന്നു.യാത്രക്കാരെ ശല്യപ്പെടുത്താതെ ലൈറ്റ് ഓൺ ചെയ്യാതെ മൊബൈൽ ടോർചിന്റെ വെളിച്ചത്തിൽ മുകളിലെ എ സി യൂണിറ്റ് ന്റെ സ്ക്രൂ ഊരിയെടുത്തു അത് തുറന്നു.വീണ്ടും മുന്നിൽ പോയി എന്തോ ചെയ്തു.വീണ്ടും വന്നു എന്തോ നോക്കി വീണ്ടും മുന്നിലോട്ടു പോയി.. പിന്നെ വണ്ടി നിർത്തിച്ചു ലൈറ്റ് ഇട്ടു വീണ്ടും എന്തോ ചെയ്തു.
സ്വിച്ച് ഡ്രോപ്പ് ആയത് റെഡി ആക്കിയത് ആണെന്നു തോന്നുന്നു.സംഭവം റെഡി ആയി.പിന്നെ നല്ല തണുപ്പ് ആയിരുന്നു.മുൻപ് സ്കാനിയയിൽ ബത്തേരി വച്ച് ഇങ്ങനെ സംഭവിച്ചപ്പോൾ കണ്ടക്റ്ററോട് പറഞ്ഞപ്പോൾ “വേണേല്‍ സർവീസ് അവസാനിപ്പിക്കാം.വേറെ വണ്ടിയിൽ കയറ്റി വിടാം.വേറെ ഒന്നും ചെയ്യാൻ ഇല്ല” എന്ന് പറഞ്ഞതു ഓർമിച്ചു പോകുന്നു.
പക്ഷെ ഇവിടെ ഇതു ശരിയാക്കാൻ ശ്രമിച്ചു…നടന്നു. ഇങ്ങനെ ശ്രമിക്കാനുള്ള മനസ്സുള്ള ആ നല്ല മനുഷ്യൻ.. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലെ, കോന്നി സ്വദേശിയായ ഗോപാലകൃഷ്ണന് എന്ന കണ്ടക്ടര്‍ ആയിരുന്നു.