ഇതാണ് കണ്ടക്റ്റര്‍ .. ഇതായിരിക്കണം കണ്ടക്റ്റര്‍

ഗോപാലകൃഷ്ണന്‍ നായര്‍ കോന്നി .. യാത്രാക്കാരുടെ  കോന്നി ചേട്ടന്‍.തിരുവനന്തപുരം ബാംഗ്ലൂര്‍ വോള്‍വോയില്‍ യാത്ര ചെയുന്നവര്‍ക്ക് ഈ പേരും മുഖവും സുപരിചിതമാണ്

gopa

യാത്രക്കാരോടുള്ള സൗമ്യമായ പെരുമാറ്റവും,യാത്രക്കാര്‍ക്ക് അര്‍ഹമായ സൌകര്യങ്ങള്‍ കൈനീട്ടാതെ തന്നെ കൊടുക്കുന്നതിലും ശ്രദ്ധിക്കുന്ന ഈ കണ്ടക്റ്റര്‍ മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യതസ്തമാകുന്നു.യാത്രാ വേളയില്‍ ആവശ്യങ്ങള്‍ അറിയിക്കാം .നല്ലൊരു യാത്ര ബംഗ്ലൂര്‍ക്ക് പോകണം എങ്കില്‍ ഈ ബസില്‍ തന്നെ കയറണം.

ഡ്യുട്ടി ഉള്ള ദിവസം യാത്രക്കാര്‍ക്ക് വണ്ടിയുടെ ലൊക്കേഷന്‍ അറിയാന്‍ വേണ്ടി കൃത്യമായ ഇടവേളകളില്‍ ഫേസ്ബുക്ക്‌ അപ്ഡേറ്റ് കൊടുക്കുന്ന ഈ കണ്ടക്റ്റര്‍ ഡ്രൈവര്‍ക്ക് കൂട്ടായി ഉറങ്ങാതെയും ഇരിക്കുന്നു.എല്ലാ യാത്രയിലും ഈ കണ്ടക്റ്റര്‍ ഒപ്പം ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്ന യാത്രാക്കാര്‍ .

ഇങ്ങനെയുള്ള കണ്ടക്റ്റര്‍ മാരെയാണ് കെ എസ് ആര്‍ ടി സി ക്ക് ആവശ്യം.ഇങ്ങനെയുള്ളവരില്‍ കൂടിയേ കെ എസ് ആര്‍ ടി സി വളരൂ.

Check Also

പ്രായമേറിയ യാത്രക്കാരിയുടെ കൈപിടിച്ച് സഹായിച്ച് ഒരു KSRTC കണ്ടക്ടർ; കണ്ണും മനസ്സും നിറയ്ക്കുന്ന ദൃശ്യം…

എന്തിനും ഏതിനും പഴി കേൾക്കുന്ന സർക്കാർ ജീവനക്കാരാണ് കെഎസ്ആർടിസിയിലേത്. പണ്ടുകാലത്തൊക്കെ കെഎസ്ആർടിസിയിൽ ജോലി ലഭിച്ചാൽ പിന്നെ അവർക്ക് രാജാവിന്റെ പവർ …

Leave a Reply