സൂപ്പർ ഹീറോ പരിവേഷമുള്ള പോലീസുമാരെ നാം സിനിമയിൽ കണ്ടിട്ടുണ്ട്. ഇൻസ്പെക്ടർ ബൽറാമും, ഭരത് ചന്ദ്രൻ ഐപിഎസും, സിങ്കം സൂര്യയും, ആക്ഷൻ ഹീറോ ബിജുവും ഒക്കെ ഉദാഹരണങ്ങളാണ്. യഥാർത്ഥത്തിൽ ഋഷിരാജ് സിംഗിനെപ്പോലുള്ള ചുരുക്കം ചില ഉദ്യോഗസ്ഥരോടും ആളുകൾക്ക് ആരാധന തോന്നിയിട്ടുണ്ട്. എന്നാൽ അവരിൽ നിന്നൊക്കെ വ്യത്യസ്തനായി ഒരു ചുള്ളൻ കോളേജ് പയ്യന്റെ ലുക്കും കറകളഞ്ഞ ആദർശവുമായി ഒരു എസ്.ഐ. സോഷ്യൽ മീഡിയയിലൂടെ പ്രശസ്തനായി മാറിയ കഥ കേട്ടിട്ടുണ്ടോ?
ഇടുക്കി സ്വദേശിയായ മനീഷ് പൗലോസ് ആണ് ആളുകൾക്കിടയിൽ തൻ്റെ നല്ല പ്രവൃത്തികൾ കൊണ്ടും ഗ്ളാമർ കൊണ്ടും താരമായി മാറിയത്. ഇദ്ദേഹം മലപ്പുറം ജില്ലയിലെ ചങ്ങരംകുളം സ്റ്റേഷനിൽ എസ്.ഐ. ആയപ്പോൾ ആണ് കൂടുതൽ ജനശ്രദ്ധ നേടിയത്. തൃശ്ശൂര്‍, പാലക്കാട് ജില്ലകളുടെ അതിര്‍ത്തി പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന മലപ്പുറം ജില്ലയിലെ പ്രധാന സ്റ്റേഷനുകളില്‍ ഒന്നായ ചങ്ങരംകുളം സ്റ്റേഷനില്‍ എസ്ഐമാരുടെ ഇടക്കിടെയുള്ള സ്ഥലം മാറ്റം തുടങ്ങിയിട്ട് വര്‍ഷങ്ങളായി.
ഒരു വര്‍ഷം മുന്‍പ് ചങ്ങരംകുളത്ത് എത്തിയ ഇടുക്കി സ്വദേശിയായ മനേഷ് പൗലോസ് എന്ന കെപി മനേഷ് ചങ്ങരംകുളത്ത് സ്റ്റേഷന് ചുമതല ഏറ്റെടുത്ത് അധികനാള്‍ തികയും മുന്നേ തന്നെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ ശത്രുത ഏറ്റ് വാങ്ങി. വട്ടംകുളത്തെ പ്രമുഖ പാര്‍ട്ടി നേതാവിനോടും പ്രവര്‍ത്തകരോടും തട്ടിക്കയറി എന്നാരോപിച്ച് ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയ എസ്ഐ സ്ഥലത്തെത്തിയ ഉടനെ തന്നെ പ്രസിദ്ധിയാര്‍ജ്ജിച്ചിരുന്നു. സ്ഥലം മാറ്റാനുള്ള സമ്മര്‍ദ്ധങ്ങള്‍ അന്ന് തന്നെ തുടങ്ങിയെന്കിലും വരുന്ന എസ്ഐമാരെ മുഴുവന്‍ സ്ഥലം മാറ്റി ജനരോഷം വര്‍ദ്ധിപ്പിക്കണ്ട എന്നതീരുമാനത്തിലുള്ള രാഷ്ട്രീയ നേതാക്കളുടെ മാറിനില്ക്കല് ആയിരുന്നു നീണ്ട ഒരു വര്‍ഷത്തെ അദ്ധേഹത്തിന്റെ സേവനം. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളോട് അപമര്യാദയായി പെരുമാറുന്നു എന്ന ആരോപണങ്ങള്‍ ശക്തമായി തുടരുമ്പോഴും ജനകീയ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ ചെലുത്തി എസ്ഐ ജനഹൃദയങ്ങള്‍ കീഴടക്കി ജനകീയനായിക്കൊണ്ടിരുന്നു.
ഏറെ താമസിയാതെ തന്നെ പ്രദേശത്തെ സാമൂഹിക രംഗങ്ങളിലും മറ്റും സജീവമായ എസ്ഐ യുവാക്കള്‍ക്കിടയിലെ ഹീറോ ആയി. ഒരു ഭാഗത്ത് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ശത്രുത ഏറ്റ് വാങ്ങുമ്പോഴും ചെയ്യുന്ന ജോലിയില്‍ ആത്മാര്‍ത്ഥത പുലര്‍ത്തുന്നതിനും നീതി പുലര്‍ത്തുന്നതിനും അദ്ദേഹം ശ്രദ്ധ ചെലുത്തിയിരുന്നു.
സോഷ്യല്‍ മീഡിയകളില്‍ ഹീറോയിസം നിറഞ ഫോട്ടോകള്‍ പോസ്റ്റി സോഷ്യല്‍ മീഡിയകളില്‍ സൂപ്പര്‍ സ്റ്റാര്‍ ആയിത്തുടങ്ങിയതോടെ ഏറെ വിവാദങ്ങ ുടെ തോഴനായി. ജനങ്ങള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും ജനകീയനായ എസ്ഐയെ മാറ്റുന്നതിന് രാഷ്ട്രീയ വടം വലികള്‍ നടക്കുമ്പോഴും ജനകീയ എതിര്‍പ്പുകള്‍ മൂലം സ്ഥലം മാറ്റം കുറച്ച് കാലം മുന്നോട്ട് പോയി. രാഷ്ട്രീയക്കാർ പറയുന്ന നീതി നടപ്പാക്കി അവരെ സലൂട്ട് അടിച്ചു ചില്ലറ കിട്ടുന്നതും വാങ്ങി അടങ്ങിയിരിക്കാന്‍ മനേഷ് ഒരിക്കലും തയ്യാറായിരുന്നില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ ചട്ടുകമാവാതിരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടു പോകുന്നതിനിടെയാണ് അദ്ദേഹത്തിന് ട്രാൻസ്ഫർ ലഭിച്ചത്. അങ്ങനെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് യുവാക്കളുടെ സൂപ്പര്‍ ഹീറോ ചങ്ങരംകുളം എസ്ഐക്ക് ഒടുവില്‍ സ്ഥലം മാറ്റം ലഭിച്ചു. അതും തൊട്ടടുത്തുള്ള തൃശ്ശൂരിലേക്ക്.
അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച് സ്വയം അപകടം വരുത്തിയതിന് മരിച്ച യുവാവിനെതിരെ കേസെടുത്തതിന് മരിച്ച യുവാവിന്റെ ബന്ധുക്കളുടെ എതിർപ്പുകൾ അടക്കം ചില ഒറ്റപ്പെട്ട സംഭവങ്ങളുമായി ചങ്ങരംകുളത്തു നിന്നും മടങ്ങുമ്പോഴും യുവാക്കളുടെ സൂപ്പര്‍ ഹീറോ തട്ടകം മാറുന്നത് സത്യസന്ധമായി ജോലി ചെയ്തു എന്ന ആത്മവിശ്വാസത്തോടെയായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് ചങ്ങരംകുളത്തും പരിസര പ്രദേശങ്ങളിലും പ്രസിദ്ധി കൊണ്ടും കാര്യനിർവ്വഹണശേഷി കൊണ്ടും ഇദ്ദേഹം പ്രശസ്തനായി മാറിയിരുന്നു.
ജനകീയനും യുവാക്കളുടെ സൂപ്പര്‍ ഹീറോയുമായ എസ്ഐ കെപി മനേഷ് തൃശ്ശൂരിൽ വന്നപ്പോഴും തൻ്റെ നട്ടെല്ല് പണയം വെക്കുവാൻ തയ്യാറായിരുന്നില്ല. തൃശ്ശൂർ പൂരത്തിനിടയിൽ കൂളിങ് ഗ്ളാസ്സും വെച്ച് സിനിമാ സ്റ്റൈലിൽ നിന്നുകൊണ്ട് പരിസരവീക്ഷണം നടത്തിയിരുന്ന മനീഷിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വീണ്ടും വളരെ വൈറലായി മാറുകയും ചെയ്തു. ഇതോടെ ആളുകൾക്കിടയിൽ സ്റ്റൈലൻ ലുക്കിൽ വന്നിറങ്ങുന്ന ഈ പോലീസ് ഉദ്യോഗസ്ഥനെ സാംസ്ക്കാരിക നഗരവും സ്വീകരിച്ചു കഴിഞ്ഞു. ആളുകളോട് വളരെ സ്നേഹത്തോടെയും ഉത്തരവാദിത്തത്തോടെയും പെരുമാറുന്ന മനീഷ് പക്ഷേ കുറ്റവാളികളുടെ പേടിസ്വപ്നം കൂടിയാണ്. ആക്ഷൻ ഹീറോ ബിജുവിലെ നിവിൻപോളിയെപ്പോലെ, ഉഡായിപ്പ് കാണിക്കുന്നവർക്ക് മനീഷ് എന്നും ശത്രു തന്നെയായിരിക്കും.
കടപ്പാട് – ചങ്ങരംകുളം ഫേസ്ബുക്ക് പേജ്.