കെഎസ്ആർടിസിക്കു വരുന്നു, 900 പുത്തൻ ബസുകൾ..

തിരുവനന്തപുരം∙ കിഫ്ബി ധനസഹായത്തോടെ 333 കോടി രൂപ ചെലവിട്ടു കെഎസ്ആർടിസി 900 ബസുകൾ വാങ്ങുമെന്നു മന്ത്രി തോമസ് ചാണ്ടി നിയമസഭയെ അറിയിച്ചു. 250 ബസുകൾ എസി ആയിരിക്കും.

സിഎൻജി ബസുകളാണു വാങ്ങാൻ തീരുമാനിച്ചിരുന്നതെങ്കിലും സാങ്കേതിക തടസ്സം കാരണം ഡീസൽ ബസുകളാണു വാങ്ങുന്നത്. ഇതര സംസ്ഥാനങ്ങളിലേക്കും ഇൗ ബസുകൾ ഉപയോഗിച്ചു സർവീസ് നടത്തും.

കെഎസ്ആർടിസി പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായി ഒൻപതു ശതമാനം പലിശ നിരക്കിൽ 3000 കോടി രൂപ ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്നു വായ്പയെടുക്കും. 20 വർഷമാണു തിരിച്ചടവു കാലാവധി. ഡ്യൂട്ടി പരിഷ്കരണം സംബന്ധിച്ച ജീവനക്കാരുടെ ആശങ്ക പരിഹരിക്കും. ഒരു വർഷത്തിനകം കെഎസ്ആർടിസിയെ ലാഭത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു.

© Manorama Online – http://www.manoramaonline.com/news/kerala/2017/08/08/new-ksrtc-buses.html

 

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply