മലബാര്‍ ഗ്രൂപ്പിന്റെ ആധുനിക ഷോപ്പിംഗ് മാള്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തമാരംഭിക്കുന്നു. മൊത്തം 400 കോടി രൂപയുടെ നിക്ഷേപമുള്ള മാള്‍ ഓഫ് ട്രാവന്‍കൂര്‍ ആധുനിക സംവിധാനങ്ങളോടെയുള്ള ഷോപ്പിംഗ് ഡസ്റ്റിനേഷനായാണ് വിഭാവനം ചെയ്തിരിക്കുന്നത്. മാര്‍ച്ച് 23ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുന്ന മാള്‍ ലോകോത്തര ആധുനിക സൗകര്യങ്ങളോടെയാണ് നിര്‍മിച്ചിരിക്കുന്നത്.

തിരുവനന്തപുരം അന്താരഷ്ട്ര വിമാനത്താവളത്തിന് സമീപം ഇഞ്ചക്കലില്‍ ഏഴ് ഏക്കറിലാണ് മാള്‍ ഓഫ് ട്രാവന്‍കൂര്‍ നിര്‍മിച്ചിരിക്കുന്നത്. ആറരലക്ഷം ചതുരശ്ര അടിയില്‍ മൂന്ന് നിലകളിലായി നിര്‍മിച്ചിട്ടുള്ള മാള്‍ ഓഫ് ട്രാവന്‍കൂറില്‍ ബ്രാന്‍ഡഡ് ഉത്പന്നങ്ങളുടെ വലിയ ശേഖരം ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഷോപ്പിംഗിനൊപ്പം വിനോദത്തിനായി ഗെയിംപ്ലാസകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ദേശീയ ഉത്പന്നങ്ങളുടെ 300ലേറെ ബ്രാന്‍ഡുകള്‍ 160ലേറെ കടകളിലായി മാളില്‍ ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമേ പ്രമുഖ വസ്ത്ര വ്യാപാരശാലയായ കല്യാണ്‍ സില്‍ക്സിന്റെ ഷോറൂമും ഇഹം ഡിജിറ്റല്‍സിന്റെ ആധുനിക ഷോറൂമും മാളിലുണ്ട്.

ആധുനിക ഹൈപ്പര്‍ മാര്‍ക്കറ്റ്, ആഭരണ പ്രേമികളെ തൃപ്തിപ്പെടുത്തുന്ന വിശാലമായ ജ്വല്ലറി, ഇലക്ട്രോണിക് ആന്‍ഡ് ഹോം ഷോറൂം, മറ്റ് അനുബന്ധ കടകളും മാളില്‍ ഒരുക്കിയിട്ടുണ്ട്. വൈവിധ്യമേറിയ ഭക്ഷ്യവിഭവങ്ങള്‍ ലഭിക്കുന്ന ഫുഡ് പ്ലാസ, കാര്‍ണിവല്‍ ഗ്രൂപ്പിന്റെ 7 മള്‍ട്ടിപ്ലക്സ് തിയേറ്ററുകള്‍ എന്നിവയും മാള്‍ ഓഫ് ട്രാവന്കൂറിലുണ്ട്.

ഇതിന് പുറമേ 1000ത്തോളം കാറുകള്‍ക്കും 1200ഓളം ഇരുചക്ര വാഹനങ്ങള്‍ക്കും ഒരേ സമയം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഇവിടെയുണ്ട്. വലിയ തൊഴില്‍ അവസരമാണ് മാള്‍ ഓഫ് ട്രാവന്കൂറിലൂടെ ഉണ്ടായിരിക്കുന്നത്. നിലവില്‍ 2000 പേര്‍ക്ക് നേരിട്ടും 6000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ അടങ്ങുന്ന മലബാര്‍ ഗ്രൂപ്പിന്റെ റിയല്‍ എസ്റ്റേറ്റ് വിഭാഗമായ മലബാര്‍ ഡവലപ്പേര്‍സാണ് മാള്‍ ഓഫ് ട്രാവന്‍കൂറിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്.

നാല് ലക്ഷത്തിലധികം പേര് വന്നുപോകുന്ന തലസ്ഥാന നഗരിയില്‍ 12 ലക്ഷം ജനങ്ങളാണ് താമസിക്കുന്നത്. അവര്‍ക്കായി പുതിയ അവസരമാണ് മാള്‍ ഓഫ് ട്രാവന്കൂറിലൂടെ മലബാര്‍ ഗ്രൂപ്പ് ഒരുക്കുന്നത്. ഇതിന് പുറമേ 8000ത്തിലുമധികം പേരാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്തിലൂടെ പ്രതിദിനം യാത്രചെയ്യുന്നത്. ഈ അനൂകൂല ഘടകങ്ങളെല്ലാം മാളിന്റെ വളര്‍ച്ചയ്ക്ക് കാരണമാകും.
മറ്റ് നഗരങ്ങളെ അപേക്ഷിച്ച് സൗകര്യപ്രദമായ രീതിയില്‍ ഒരു കുടക്കീഴില് ഷോപ്പിംഗ് നടത്തുന്നതിനാവശ്യമായ മാളുകള്‍ ഇല്ലാത്ത തിരുവനന്തപുരത്ത് മാള്‍ ഓഫ് ട്രാവന്‍കൂര്‍ വിജയമാകും.
കടപ്പാട് – കേരള വിഷന്‍.
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog