KSRTC Blog Travelogue Contest

ആനവണ്ടികളുടെ അതിമനോഹര ചിത്രങ്ങള്‍ കൊണ്ട് നിറഞ്ഞ ഫോട്ടോഗ്രാഫി മത്സരത്തിനുശേഷം KSRTC Blog അവതരിപ്പിക്കുന്നു “യാത്രാവിവരണ മത്സരം”.  KSRTC ബസ്സില്‍ നിങ്ങള്‍ നടത്തിയ അതിമനോഹര യാത്രകളുടെ വിവരങ്ങള്‍ ഞങ്ങള്‍ക്ക് അയച്ചുതരൂ, മികച്ച യാത്രാ വിവരണങ്ങള്‍ക്ക് സമ്മാനം നേടു.

ksrtc-blog-travelogue-contest

നിബന്ധനകള്‍

1) യാത്രാ വിവരണങ്ങള്‍ KSRTC ബസ്സുകളില്‍ യാത്ര ചെയ്തതിന്റെ ആയിരിക്കണം.
2) ഒരാള്‍ക്ക് ഒന്നിലധികം യാത്രാവിവരണങ്ങള്‍ അയക്കാവുന്നതാണ്‌.
3) മലയാളത്തിലോ ഇംഗ്ലീഷിലോ ആയിരിക്കണം അയക്കേണ്ടത്. (മംഗ്ലീഷ് സ്വീകരിക്കുന്നതല്ല)
4) ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവ ഉള്‍പ്പെടുത്തിയ യാത്രാവിവരണങ്ങള്‍ക്ക് മത്സരത്തില്‍ മുന്‍ഗണന ലഭിക്കുന്നതായിരിക്കും.
5) ഇംഗ്ലീഷിലുള്ള വിവരണങ്ങള്‍ KSRTC Blog English ലും മലയാളത്തിലുള്ളത് KSRTC Blog Malayalamലും പ്രസിദ്ധീകരിക്കുന്നതാണ്‌.
6) നിങ്ങളുടെ യാത്രാവിവരണങ്ങള്‍ ഞങ്ങളുടെ ഫെയ്‌ബുക്ക് പേജ് ആയ www.facebook.com/ksrtcblog ല്‍ നല്‍കുന്നതായിരിക്കും.
7) അവസാന തീയതി ഒക്‌ടോബര്‍ 31
8) അന്തിമ തീരുമാനം KSRTC Blog അഡ്‌മിന്‍സിന്റേതായിരിക്കും.
9) ഏറ്റവും മികച്ച 4 കഥകള്‍ക്ക് സമ്മാനം നല്‍കും. (2 ഇംഗ്ലീഷ്, 2 മലയാളം)

നിങ്ങളുടെ ട്രാവലോഗും ചിത്രങ്ങളും admin@ksrtcblog.com എന്ന ഇ മെയില്‍ വിലാസത്തിലേക്ക് അയക്കുക. വീഡിയോ ഉണ്ടെങ്കില്‍ അത് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്ത് ലിങ്ക് യാത്രാവിവരണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയാകും.

For details in English, Click here

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply