ഓണം: കെ.എസ്.ആര്‍.ടി.സി. പ്രത്യേക സര്‍വീസുകള്‍

ഓണം പ്രമാണിച്ച് കെ.എസ്.ആര്‍.ടി.സി. 24 മുതല്‍ സപ്തംബര്‍ രണ്ടുവരെ കൂടുതല്‍ അന്തസ്സംസ്ഥാന സര്‍വീസുകള്‍ നടത്തും.ബെംഗളൂരുവില്‍ നിന്നുള്ള ബസ്സുകള്‍ (25 മുതല്‍ 27 വരെ): 20.30 ബെംഗളൂരു-കോഴിക്കോട് (സില്‍വര്‍ ലൈന്‍ ജെറ്റ്)-മാനന്തവാടി-കുട്ട (വഴി), 21.30 ബെംഗളൂരു-കോഴിക്കോട് (സൂപ്പര്‍ഫാസ്റ്റ്)-മാനന്തവാടി-കുട്ട (വഴി), 23.40 ബെംഗളൂരു-കോഴിക്കോട് (സൂപ്പര്‍ഫാസ്റ്റ്)-സുല്‍ത്താന്‍ബത്തേരി (വഴി), 23.50 ബെംഗളൂരു-കോഴിക്കോട് (സൂപ്പര്‍ഫാസ്റ്റ്)-സുല്‍ത്താന്‍ബത്തേരി (വഴി), 20.15 ബെംഗളൂരു-തൃശ്ശൂര്‍ (സൂപ്പര്‍ഫാസ്റ്റ്)-മാനന്തവാടി-കുട്ട (വഴി), 19.45 ബെംഗളൂരു-എറണാകുളം (സൂപ്പര്‍ഫാസ്റ്റ്)-മാനന്തവാടി-കുട്ട (വഴി), 19.30 ബെംഗളൂരു-കോട്ടയം (സില്‍വര്‍ ലൈന്‍ ജെറ്റ്)-മാനന്തവാടി-കുട്ട (വഴി).

ബംഗളൂരുവിലേക്കുള്ള ബസ്സുകള്‍ (29 മുതല്‍ സപ്തംബര്‍ ഒന്നുവരെ): 20.15 കോഴിക്കോട്-ബെംഗളൂരു (സില്‍വര്‍ ലൈന്‍ ജെറ്റ്)-മാനന്തവാടി-കുട്ട (വഴി), 20.30 കോഴിക്കോട്-ബെംഗളൂരു (സൂപ്പര്‍ഫാസ്റ്റ്)-മാനന്തവാടി-കുട്ട (വഴി), 21.10 കോഴിക്കോട്-ബെംഗളൂരു (സൂപ്പര്‍ഫാസ്റ്റ്)-മാനന്തവാടി-കുട്ട (വഴി), 21.45 കോഴിക്കോട്-ബെംഗളൂരു (സൂപ്പര്‍ഫാസ്റ്റ്)-മാനന്തവാടി-കുട്ട (വഴി), 20.15 തൃശ്ശൂര്‍-ബെംഗളൂരു (സൂപ്പര്‍ഫാസ്റ്റ്)-മാനന്തവാടി-കുട്ട (വഴി), 19.15 എറണാകുളം-ബെംഗളൂരു (സൂപ്പര്‍ഫാസ്റ്റ്)-മാനന്തവാടി-കുട്ട (വഴി), 18.30 കോട്ടയം-ബെംഗളൂരു (സില്‍വര്‍ ലൈന്‍ ജെറ്റ്)-മാനന്തവാടി-കുട്ട (വഴി).

പുറമെ കെ.എസ്.ആര്‍.ടി.സി. ആലപ്പുഴ ഡിപ്പോയില്‍ നിന്ന് 24 മുതല്‍ 26 വരെ ഡീലക്‌സ് ബസ് രാവിലെ 6ന് കോഴിക്കോട്-മൈസൂര്‍ വഴി ബെംഗളൂരുവിലേക്ക് പ്രത്യേക സര്‍വീസ് നടത്തും. 25 മുതല്‍ 27 വരെ ബെംഗളൂരുവില്‍ നിന്ന് രാത്രിയില്‍ ആലപ്പുഴയ്ക്ക് തിരിച്ചും സര്‍വീസ് നടത്തും. ഈ മടക്ക സര്‍വീസിന് മാത്രം ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യം ഉണ്ടാകും.

26ന് രാത്രി 10ന് മൈസൂര്‍-ഇരിട്ടി-ആലക്കോട്-ചെറുപുഴ വഴി പയ്യന്നൂര്‍ക്ക് ഒരു സര്‍വീസും 25 മുതല്‍ 27 വരെ ബെംഗളൂരു-മൈസൂര്‍-കോഴിക്കോട് റൂട്ടില്‍ സുല്‍ത്താന്‍ബത്തേരി യൂണിറ്റില്‍ നിന്ന് ഒരു അധിക സര്‍വീസും നടത്തും. ഈ സര്‍വീസുകള്‍ക്ക് ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യം ലഭ്യമാണ്.

News: Mathrubhumi

Visit

www.aanavandi.com

for latest and updated bus timings of KSRTC

ananew

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply