നമ്മുടെ ഇടയിലുള്ള ഭൂരിപക്ഷം ആളുകളുടെയും സ്വപ്നം ആണ് വിദേശത്തു കുടിയേറിപാർക്കുക. ഒപ്പം നല്ല ജീവിതവും.. ഇന്ന് കൂടുതൽ ആളുകളും തിരഞ്ഞെടുക്കുന്നത് കാനഡ ആണെന്ന് സംശയം ഇല്ല .കാരണം സൗജന്യ വിദ്യാഭ്യാസം, സൗജന്യ വൈദ്യസഹായം …എല്ലാം കൊണ്ടും സമാധാനപരമായ അന്തരീക്ഷം.
കാനഡയിലേക്ക് വരാൻ ഇന്ന് രണ്ടുമാര്ഗങ്ങളാണ് ആളുകൾ കൂടുതൽ ആയി സ്വീകരിക്കുന്നത് .ഒന്ന് പെർമനന്റ് റെസിഡൻസി …പുതിയ നിയമമുസരിച്ചു എക്സ്പ്രസ്സ് എൻട്രിയിലൂടെ .. ഇതിൽ ഒരു വ്യക്തി കാനഡ ഇമിഗ്രേഷന് അപ്ലൈ ചെയ്യുമ്പോൾ അയാളുടെ വിദ്യാഭ്യാസ യോഗ്യതയും തൊഴിൽ രംഗത്തെ പ്രവർത്തി പരിചയവും കൂടാതെ IELTS examination മാർക്സും നോക്കിയാണ് വിസ ലഭിക്കുന്നത് …

രണ്ട് ..സ്റ്റഡി വിസ ഒന്നോ രണ്ടോ വർഷത്തെ ഏതെങ്കിലും കോഴ്സ് കാനഡയിൽ ഏതെങ്കിലും യൂണിവേഴ്സിറ്റിയിലോ കോളേജിലോ എടുത്തു വരുന്നത്. കോഴ്സ് പൂർത്തിയായാൽ കുറഞ്ഞത് മൂന്നു വർഷം കാനഡയിൽ എവിടെ വേണമെങ്കിലും ജോലി ചെയ്യാനുള്ള പെർമിറ്റ് അനുവദിച്ചു കിട്ടുന്നു .അതിനുള്ളിൽ പെർമെനന്റ് റെസിഡൻസിക്ക് അപേക്ഷിക്കാൻ സാധിക്കുന്നു . എന്നാൽ ഇന്ന് പുതിയ തന്ത്രവുമായി ഏജൻസികൾ മുന്നോട്ടു വന്നിരിക്കുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു ..ഇതു കൂടുതലും ബാധിക്കുന്നത് സാധാരണക്കാരായ ഇടത്തരം വിദ്യാഭ്യാസവും ജോലിയുള്ള ചെറുപ്പക്കാരെയാണ് .. ഉദാഹരണത്തിന് IELTS ഇല്ലാതെ രണ്ടു വർഷത്തെ വർക്ക് പെർമിറ്റ് അനുവദിച്ചു തരാമെന്നുള്ള വാഗ്ദാനം …കുറഞ്ഞ ഫീസ് മാത്രം ആണ് ഈക്കൂട്ടർ ചോദിക്കുന്നുള്ളു എന്നതാണ് മറ്റൊരു പ്രത്യകത ..അപ്ലിക്കേഷൻ പ്രോസസ്സിങ്ങിനായി ആദ്യഘട്ടം ആകെ പതിനായിരമോ ഇരുപത്തിനായിരമോ മാത്രം മതി .ബാക്കി വിസ വന്നതിന് ശേഷം ..
കാനഡയിൽ ജോലി വാഗ്ദാനം ചെയ്തു കൊണ്ട് ഏതെങ്കിലും കമ്പനിയുടെ ഓഫർ ലെറ്റർ കൊടുക്കുന്നുമുണ്ട് .എന്നാൽ വിസക്ക് അപ്ലിക്കേഷൻ കൊടുത്തു കഴിഞ്ഞാൽ അതു റിജെക്ട് ആയാൽ അതവരുടെ കുറ്റമല്ല ..ഇങ്ങനെയുള്ള ഓഫർ ലെറ്ററുമായി വിസക്ക് അപേക്ഷിക്കുന്നവർക്ക് വിസ അനുവദിച്ചു കിട്ടുന്നുമില്ല .കാരണം ഇതിനോടൊപ്പം LMIA ..ലേബർ മാർക്കറ്റ് impact അസ്സെസ്സ്മെന്റ് എന്ന വാലിഡ് ആയുള്ള പെർമിറ്റ് ഗവണ്മെന്റ് എംബസിയിൽ നിന്നും ലഭിച്ചാൽ മാത്രെമേ നിങ്ങൾക് വിസ കിട്ടുകയുള്ളു ..
അതായത് നിങ്ങൾക് തരുവാൻ ഉദ്ദേശിക്കുന്ന ഒരു ജോലി ഒരു കനേഡിയൻ പൗരനോ അവിടത്തെ സ്ഥിരംഗം നേടിയ ഒരു വിദേശിക്കോ ചെയ്യാൻ കഴിയാത്തതാണ് എന്ന് നിങ്ങളുടെ എമ്പ്ലോയർ തെളിയിക്കണം . ഉദാഹരണം …ഇന്ത്യൻ റെസ്റ്റാറൻഡ് നടത്തുന്ന ഒരു എമ്പ്ലോയർ അയാൾക്ക് ഇന്ത്യയിൽ നിന്നും ജോലിക്കായി ആളുകളെ കൊണ്ടുവരാൻ കഴിയും .. ഷെഫ് , കിച്ചൺ അസിസ്റ്റന്റ് എന്നീ പദവിയിലേക്ക് ..കാരണം നമ്മുടെ ഭക്ഷണം ഉണ്ടാക്കാൻ ഇവിടെ ഉള്ളവർക്ക് കഴിയില്ല എന്ന ഒറ്റ കാരണത്താൽ ..അതു പോലെ മറ്റുള്ള ജോലികളും ..
അതുകൊണ്ട് കാനഡയിൽ പ്ലംബർ …ആപ്പിൾ ഫാമുകളിൽ ആപ്പിൾ പറിക്കാൻ എന്നിങ്ങനെ ഓഫറുകൾ വരുമ്പോൾ രണ്ടാമത് ഒന്ന് കൂടി ചിന്തിക്കുന്നത് നല്ലതായിരിക്കും .. ഇനി അഥവാ വിസ കിട്ടിയില്ലെങ്കിൽ പിന്നീടാരും ആദ്യഘട്ട ഫീസിനെ കുറിച്ച് വിഷമിക്കാറില്ല .. എന്നാൽ നിങ്ങളെ പോലെ തന്നെ ഒരു അൻപതു പേരിൽ നിന്നും അത്രയും തുക കിട്ടിയാൽ അതു എത്രത്തോളം ഉണ്ടാകുമെന്നു ചിന്തിച്ചു നോക്കു …ഇവയെല്ലാം നമ്മളറിയാതെ പോകുന്ന തട്ടിപ്പുകളാണ് ..നമ്മുടെ വിദേശ മോഹം മുതലെടുക്കുന്നവർ …

ഒന്നോർക്കുക …ഉന്നതമായ വിദ്യാഭ്യാസം ഉള്ളവരെയാണ് കാനഡ എപ്പോളും മാടിവിളിക്കുന്നത് ..അവരുടെ രാജ്യത്തെ ഇക്കണോമി ഭദ്രതക്ക് വേണ്ടി …ഇതെന്റെ സംശയങ്ങളിനിന്നും ചില സുഹൃത്തുക്കളുടെ അനുഭവങ്ങളിൽനിന്നും മാത്രം എഴുതിയതാണ് .. വളരെ സത്യസന്ധമായി പ്രവർത്തിക്കുന്ന ധാരാളം എജൻസികളുമുണ്ട് .. വിദേശ മോഹവുമായി നടക്കുന്ന സുഹൃത്തുക്കൾ രണ്ടു വട്ടം ചിന്തിക്കുക എന്നൊരു ലക്ഷ്യം മാത്രം ആണ് ഈ കുറിപ്പിനുള്ളത് ..
കടപ്പാട് – സജന ജോസഫ്.
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog