KSRTC ഒരു കാലത്തും ഗുണം പിടിക്കാത്തത് ഇത് തന്നെ കാരണം. ജീവൻമരണയാത്ര അവസാനം ചെറീയ ഒരു Accident ൽ കലാശിച്ചു. (20/05/2018) ഞാനും എന്റെ സുഹൃത്ത് ഷിബിനും കൂടെ രാവിലെ കോഴിക്കോട്ട് നിന്ന് തൃശ്ശൂരിലേക്ക് ഒരു ഫാസ്റ്റ് പാസഞ്ചർ KSRTC യിൽ കയറി. കോഴിക്കോട്ട് നിന്ന് വണ്ടി എടുക്കുമ്പോൾ തന്നെ സീറ്റുകൾ എല്ലാം കാലിയാണ്. കോഴിക്കോട് KSRTC സ്റ്റാന്റിൽ തൃശ്ശൂർ ഭാഗത്തേക്ക് നിരനിരയായ് FP ,SF എന്നീ വണ്ടികൾ കിടപ്പുണ്ട്. ആദ്യം യാത്ര പുറപ്പെട്ട ബസ്സിൽ തന്നെ ഞങ്ങൾ കയറി.
താടിയോക്കെ വെച്ച് കണ്ടാൽ നല്ല ഐശ്വര്യം ഉള്ള ഒരു ഒന്നാന്തരം കാക്കയാണ് ഡ്രൈവർ. KSRTC യിൽ ഫ്രണ്ട് സീറ്റിൽ മാത്രം യാത്ര ചെയ്യാൻ ഇഷ്ടമുള്ള ഒരാളാണ് ഞാൻ അതു കൊണ്ട് തന്നെ ഫ്രണ്ട് സീറ്റിൽ തന്നെ ഇരുന്നു. കോഴിക്കോട് ബസ്സ് സ്റ്റാന്റിൽ നിന്ന് ബസ്സ് എടുക്കുമ്പോൾ തന്നെ നമ്മുടെ ഡ്രൈവർ ആയ കാക്ക മറ്റു തൃശ്ശൂർ ഭാഗത്തേക്കുള്ള ബസ്സുകളിലും പ്ലാറ്റ്ഫോമിലും ഉള്ള ആളുകളെ തൃശ്ശൂർ തൃശ്ശൂർ എന്ന് പറഞ്ഞ് വിളിച്ച് കയറ്റുന്നുണ്ട് ഒന്നോ രണ്ടോ ആളുകൾ കയറി. ഞാൻ ഷിബിനോട് പറഞ്ഞു. “ഡാ ഈ ഡ്രൈവർ നല്ല ആത്മാർഥത ഉള്ള ആളാ എല്ലാ സ്ഥലത്തും നിർത്തി ആളെ ആക്കി അങ്ങ് തൃശ്ശൂർ എത്താൽ കുറെ സമയം ആക്കോ ?” ഷിബിൻ ” വരിവരിയായ് ഇങ്ങനെ വണ്ടികൾ പോകുമ്പോൾ പോകുന്ന റൂട്ടിൽ എങ്ങനെ ആൾക്കാർ ഉണ്ടാകാനാ.”
ഇങ്ങനെ ഒരുമിച്ച് സർവീസ് നടത്തി KSRTC യേ ലാഭത്തിലാക്കാൻ ശ്രമിക്കുന്ന മേൽ ഉദ്യോഗസ്ഥരേ സ്മരിച്ചു കൊണ്ട് ഈ KSRTC വളരെ കുറിച്ച് ആളുകളെ കയറ്റി കോഴിക്കോട് വിടുകയാണ് സുഹൃത്തുക്കളെ. ഈ പറഞ്ഞതല്ല കഥ ട്വസ്റ്റ് വരാൻ ഇരിക്കുന്നത്തേ ഉള്ളൂ.
ഞങ്ങളുടെ KSRTC മീഞ്ചന്ത ബൈപ്പാസ് എത്തുന്നതിനിടയിൽ സ്റ്റാന്റിൽ കിടന്നിരുന്ന തൊടുപുഴ SF ഞങ്ങളെ കടന്ന് പോയി. അത് കണ്ട് നോക്കിയിരിക്കാനെ ഞങ്ങൾക്ക് വിധിച്ചിട്ടുള്ളൂ. അതിനിടയിൽ നമ്മുടെ KSRTC യേ പിടിച്ചു നിർത്തുന്ന ഓരോ സർവീസിന്റെയും കലക്ഷൻ കൃത്യമായ് സർക്കാരിൽ എത്തിക്കുന്ന കണ്ടക്ടർ മച്ചാൻ വന്നു ടിക്കറ്റ് എടുത്ത് തിരിച്ച് മൂപ്പരുടെ സീറ്റിൽ പോയി ഇരുന്നു. ഞാൻ പെരുമ്പിലാവിൽക്കും ഷിമ്പിൻ തൃശ്ശൂർക്കും ടിക്കറ്റ് എടുത്തു.
നമ്മുടെ വണ്ടിയിലെ ഡ്രൈവർ ശാന്തനാണ് കട്ടിങ്ങ് നടത്തി റോഡിൽ ഒരു അഭ്യാസത്തിന് മുതിരാത്ത ഡ്രൈവർ ആണ്. ഡ്രൈവിങ്ങ് എല്ലാം ക്ലിയറാണ്. യൂണിവേഴ്സിറ്റി എത്തുന്നതിന് മുന്നെ അടുത്ത തൃശ്ശൂർ LSFP എന്ന് പറഞ്ഞ് ആൾക്കാരെ പറ്റിച്ച് കൂടുതൽ കാശ് ഇടാക്കുന്ന KSRTC യുടെ LSFP തൃശ്ശൂർ സർവീസും ഞങ്ങളെ കയറി പോയി. എന്ത് പറയാനാ ആ വണ്ടിയല്ലാം അശോക് ലൈലന്റിന്റെ കിടു വണ്ടിയാ. ഞാൻ കയറിയ വണ്ടി ഐഷർന്റെ വലി കുറഞ്ഞ വണ്ടിയും.
യൂണിവേഴ്സിറ്റി കഴിഞ്ഞ് ചേളാരി എത്തുന്നതിന് മുന്നെയുള്ള ഇറക്കം ഇറങ്ങുമ്പോൾ തന്നെ നന്നായി ഡ്രൈവ് ചെയ്തിരുന്ന നമ്മുടെ ഡ്രൈവർക്ക് എവിടെയോ പാളുന്ന പോലെ തോന്നി. കക്കാട് കഴിഞ്ഞേ പിന്നെ ഡ്രൈവിങ്ങിൽ നല്ല അപാകത ഞങ്ങൾക്ക് ഫീൽ ചെയ്തു. ഷിമ്പിൻ പറഞ്ഞു അയാൾക്ക് നല്ല ഉറക്കം വരുന്നുണ്ട് വണ്ടി നന്നായി കയ്യിൽ നിന്ന് പോകുന്നുണ്ട് എന്ന്. വളാഞ്ചേരി എത്തുന്നതിന് മുന്നെ ഉള്ള വട്ടപ്പാറ വളവിലും ഒക്കെ വണ്ടി തീരെ നിയന്ത്രണം ഇല്ലാതെയാണ് പോകുന്നത്. പകുതി ബോധത്തോടെയാണ് അയാൾ വാഹനം ഓടിക്കുന്നത്. പല വലീയ അപകടങ്ങളിൽ നിന്നും എന്തോ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടാണ്ട് വണ്ടി മുന്നോട് പോകുന്നത്. അതിനിടക്ക് കണ്ടക്ടറോഡും അയാൾ എന്തോ പറയുന്നത് കണ്ടിരുന്നു. ഞങ്ങൾ ഡ്രൈവറുടെ കണ്ണിൽ നിന്ന് കണ്ണെടുകാതെ നോക്കിയിരുന്നു. ഇനി അയാൾ മുഴുൻ ഉറങ്ങിയാൽ പണി പാളിലേ.
ഇതിലോക്കെ കോമഡി നമ്മുടെ ഈ ആനവണ്ടി കാലിയടിച്ച് പോകുന്ന അവസ്ഥയാണ്. കുറച്ച് യാത്രക്കാർ മാത്രം. കുറ്റിപ്പുറം ഇറക്കം ഇറങ്ങുമ്പോൾ വണ്ടി നിയന്ത്രണം ഇല്ലാതെ Right Side ലേക്ക് പോയി. ഞാൻ ആ നിമിഷം ഇക്കാ എന്ന് വിളിച്ച് : “എന്താ ഇക്കാ ഇങ്ങള് ഉറങ്ങ ആണോ? എന്താ ഇങ്ങക്ക് നന്നായി ഉറക്കം വരുന്നുണ്ടല്ലോ ? ഞങ്ങൾ കുറെ ആയി ശ്രദ്ധിക്കുന്നു.”
അപ്പോഴേക്കും വാഹനം ഡ്രൈവറുടെ നിയന്ത്രണത്തിൽ എത്തിയിരുന്നു. ഡ്രൈവർ : ആ കുറച്ച് ഉറക്കം വരുന്നുണ്ട്.
ഞാൻ : എന്താ ഇങ്ങള് ഈ ഉറക്കം വരുമ്പോൾ ഇങ്ങനെ Duty എടുക്കുന്നേ ? ഡ്രൈവർ : ഡിപ്പോന്ന് പറയുമ്പോൾ Duty എടുക്കാതിരിക്കാൻ പറ്റ്വോ ? ഞാൻ : ഉറക്കത്തിൽ വാഹനം ഓടിച്ചാൽ നമുടെ വാഹനത്തിന് മാത്രമല്ലലോ റോഡിൽ മറ്റു വണ്ടികളും ഒക്കെ ഇലേ ? ഡ്രൈവർ : ഉറക്കം വരാതെ ഇരിക്കാൻ ഞാൻ ഇടക്ക് വെള്ളം മുഖത്ത് ഒഴിക്കുന്നുണ്ട്.
ഞാൻ : അങ്ങനെ വെള്ളം മുഖത്ത് ഒഴിച്ചാൽ കാറ്റടിച്ച് അത് ഉണങ്ങുമ്പോൾ ഉറക്കം വരൽ കൂടും ഇക്കാ.
ഡ്രൈവർ : ഇപ്പോ നോമ്പ് ഒക്കെ അലേ അതാ ഇങ്ങനെ ഉറക്കം വരുന്നേ. എന്തേലും എരും പുള്ളിം ഒക്കെ കഴിച്ചാൽ ഉറക്കം വരാർ ഇല്ല. എന്ത് ചെയ്യാ ഇപ്പോ നോമ്പ് അല്ലേ. ഞാൻ : ഇക്കാ എന്നാ ഇങ്ങക്ക് Duty ഉള്ള ദിവസം നോമ്പ് എടുക്കാതെ ഇരുന്നുടെ. ഡ്രൈവർ : വേണേൽ Duty എടുക്കാതിരിക്കാം. നോമ്പ് നോക്കാതെ പറ്റില്ല.
ഇങ്ങേരുടെ വിശ്വാസതിന്റെയും ആത്മാർഥതയുടെയും മുന്നിൽ ഞാൻ ശരിക്കും നമിച്ചു പോയി. ഒരു യാത്ര ആയതിനാൽ ഞാൻ നോമ്പ് എടുത്തില്ല. ഇങ്ങേരെപോലെ ഉള്ള ജീവനക്കാരെയാണ് KSRTC ക്ക് വേണ്ടത്. ഡ്രൈവർ : ഇത് എങ്ങനെലും അങ്ങ് എത്തിക്കണം ? ആരേലും സംസാരിക്കാൻ ഉണ്ടേൽ ഉറക്കം വരില്ല. ഞാൻ കണ്ടക്ടറോഡ് പറഞ്ഞതാ ഇവിടെ വന്ന് ഇരുന്ന് സംസാരിക്കാൻ. ഞാൻ : ആ അയാൾ വന്നില്ലങ്കിലും പെരുമ്പിലാവ് വരെ ഇങ്ങള് ഉറങ്ങില്ല.
അങ്ങേർക്ക് ഇങ്ങനെ ഒരു വാക്കും കൊടുത്ത് പെതു കാര്യങ്ങൾ ഒരു അടിസ്ഥാനം ഇല്ലാതെ ചറപറാ എന്ന് പറഞ്ഞ് അയാളെ ഉറങ്ങാൻ സമ്മദിക്കാതെ ഞങ്ങൾ യാത്ര തുടർന്നു. പെരുമ്പിലാവിൽ ഞാൻ ഇറങ്ങുമ്പോൾ അയാളോട് യാത്ര പറഞ്ഞ് കണ്ടക്ടറുടെ അടുത്ത് ചെന്ന് അവിടെ പോയിരുന്ന് സംസാരിച്ചുടെ ഡ്രൈവർക്ക് നല്ല ഉറക്കം വരുന്നുണ്ട് എന്ന് പറഞ്ഞു. ഒരു ചിരിയും പുച്ചവും മാത്രം മറുപടി കിട്ടി. ഇതിനിടയിൽ പ്രൈവറ്റ് ബസ്സുകാർ തോട്ട് ഫ്രണ്ടിൽ ആളെ കയറ്റി പോക്കുന്നോക്കെ ഉണ്ട് ട്ടാ. ഞാൻ ഇറങ്ങി നമിഷങ്ങൾക്കകം ഷിബിന്റ Message. വണ്ടി ഇടിച്ചു. മുണ്ടൂരിൽ വെച്ച് എന്ന് പറഞ്ഞ്. ഭാഗ്യത്തിന് ചെറുതിൽ കലാശിച്ചു എന്നതും. ഒരു കാറിന്റെ പുറകിൽ ഇടിച്ചു എന്ന്.
ഒന്നു ശ്രദ്ധിക്കോ സുഹൃത്തുക്കളെ. ഈ ഒരു പ്രശ്നം അരുടെ പിഴവ് കൊണ്ട് സംഭവിച്ചതാണ്. ? എന്ത് നേടി ? നഷ്ടം മാത്രം. ഒരേ റൂട്ടിൽ ഒരേ സമയം ഒന്നിൽ അധികം KSRTC ബസ്സുകൾ സർവീസ് നടത്തിയാൽ എന്ത് ഗുണം ? ദീർഘദൂര സർവീസുകൾക്ക് വലികുറവുള്ള ബസ്സുകൾ സർവീസ് നടത്തിയാത്രക്കാരുടെ സമയം നഷ്ടപ്പെടുത്തുന്നത് എന്തിനാണ്. ജീവനക്കാരുടെ മാനസീക ശാരീരിക അവസ്ഥ മനസ്സിലാക്കാതെ Duty ചെയ്യിപ്പിക്കുന്നത് ശരിയാണോ ? ( ബസ്സിൽ മനുഷ്യജീവനുകളാണ്. റോഡിൽ നിയമം പാലിച്ച് ഡ്രൈവ് ചെയ്യുന്നവരും മറ്റു ആളുകളും ഇല്ല. ?).
NB :- KSRTC ലാഭത്തിൽ ആകാത്തതിന്റെ ഉത്തരവാധി അവിടത്തേ ജീവനക്കാരെയും മേൽ ഉദ്യോഗസ്ഥരേ പറഞ്ഞിട്ട് കാര്യം ഇല്ല. അവർ കാലങ്ങളായ് ചെയ്തു വരുന്ന രീതി Follow ചെയ്യുന്നു. അത് അവർക്ക് സ്വയം മാറ്റാൻ കഴിയില്ല. ഇതിൽ ഒരു മാറ്റം വരണമെങ്കിൽ മാറി മാറി വരുന്ന സർക്കാരുകൾ മുൻകൈ എടുക്കണം. എന്നാലെ പ്രാവർതികമാക്കൂ.
ഇത് വെറുതെ പറയുന്നതല്ല. ഈ ബസ്സ് ഫീൽഡിൽ നല്ല മുൻ പരിജയം ഉള്ളതുകൊണ്ട് തന്നെയാണ് ഇത് പറയുന്നത്.
കുറച്ച് കാലം പ്രൈവറ്റ് ബസ്സ് സർവീസ് നടത്തി പരിജയം ഉണ്ട് അതുകൊണ്ട് തന്നെ മാറി മാറി വരുന്ന സർക്കാരുകളൊട് ഒരു ചോദ്യം. നിങ്ങൾക്ക് KSRTC യേ ലാഭത്തിൽ ആക്കാൻ പറ്റില്ല എങ്കിൽ ഞങ്ങൾ ഒരു പറ്റം ചെറുപ്പക്കാർ ഉണ്ട് ഞങ്ങൾ ഏറ്റെടുതി ലാഭത്തിൽ ആക്കി തരാം ഈ പ്രസ്താനം.
കർണാടക KSRTC യാണ് ഇന്ത്യയിലെ തന്നെ ഏറ്റവും ലാഭത്തിൽ പോകുന്ന സർക്കാർ ബസ്സ് സർവീസ്. ഇത് കണ്ടെങ്കിലും കേരളത്തിന് ഒന്നു എറ്റു പിടിച്ചൂടെ. ഞാൻ ഈ പ്രശ്നത്തിൽ ബസ് വിവരങ്ങളും മറ്റും വെളിപ്പെടുത്താത്ത് അതിൽ 2 ജീവനക്കാർ തൊഴിൽ ചെയ്ത് കുടുംബം പോറ്റുന്നുണ്ട്. അവരുടെ ജോലിയെയോ അവരുടെ മുകളിൽ ഉള്ള ജീവനക്കാരുടെയോ ജോലിക്ക് ഒന്നും സംഭവിക്കരുത് എന്ന് എനിക്ക് ഉണ്ട്. ഇതുപൊലെ എത്രയോ സംഭവങ്ങൾ പിഴവുകൾ KSRTC യിൽ സംഭവിക്കുന്നുണ്ട്. ഇതിന് ഒക്കെ മാറ്റം വന്ന് KSRTC ലാഭത്തിൽ ആക്കണം എങ്കിൽ ഒരു വിഭാഗം ശ്രമിച്ചാൽ മതി. അത് മാറി മാറി വരുന്ന സർക്കാരുകൾ തന്നെയാണ്.
കടപ്പാട് – Mohammed Akheel A Mayan.