ഈ യാത്രാവിവരണം നമുക്കായി എഴുതിയത് മലപ്പുറം ജില്ലയിലെ വളാഞ്ചേരി സ്വദേശിയായ Shameer Irimbiliyam ആണ്. റൂട്ട്: കുറ്റിപ്പുറം to കോയമ്പത്തൂർ റെയിൽ മാർഗം, കോയമ്പത്തൂർ to രാമേശ്വരം (ബസ്), രാമേശ്വരം to ധനുഷ്കോടി (ബസ്), രാമേശ്വരം -രാമനാഥപുരം-ഏർവാടി (ബസ്).
എനിക്കു എന്നും മനസ്സിൽ സൂക്ഷിക്കാൻ ഒരുപാട് ഓർമകൾ അനുഭവങ്ങൾ സമ്മാനിക്കുന്നത് ലോക്കൽ യാത്രകളിലൂടെ ആണ്. സാമാന്യം ഇതേ യാത്ര രീതി ഇഷ്ടപെടുന്ന ചെങ്ങായി മറുള്ളതുകൊണ്ട സോളോ അടിക്കാൻ പോകേണ്ടി വന്നിട്ടില്ല.യാത്രയോടുള്ള ആവേശം കാരണം Fazil Stan, Manikandan Edappalam ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നേരത്തെ എത്തിയിരുന്നു. ഞങ്ങൾക്ക് പോകാനുള്ള യശ്വന്ത്പൂർ എക്സ്പ്രസ്സ് കുറച്ചു ലേറ്റ് ആയിട്ടായിരുന്നു കുറ്റിപ്പുറം എത്തിയത് (കുറ്റിപ്പുറം to കോയമ്പത്തൂർ ട്രെയിൻ യാത്ര നിരക്ക് ₹60).
നല്ല തിരക്കായിരുന്നു അതുകൊണ്ട് സീറ്റിന്റെ കാര്യം ചിന്തിക്കേണ്ടി വന്നില്ല.എന്റെ തൊട്ടു മുന്നിൽ ഒരു അണ്ണൻ. ആള് സെക്കന്റ് ക്ലാസ് സ്ളീപ്പർ കോച്ച് ആക്കി മാറ്റി നല്ല ഉറക്കത്തിലാണ്. മുഖത്തു ഒരു മുണ്ട് ഇട്ടിട്ടുണ്ട്. മലയാളികൾ എഴുന്നേൽക്കാൻ പറയുന്നുണ്ട്. ഇതൊന്നും ശ്രദ്ധിക്കാതെ ആളു നല്ല ഉറക്കത്തിലാ.. ഇതൊക്കെ അല്ലേ ലോക്കൽ യാത്രകളെ ആവേശം കൊള്ളിക്കുന്ന ഘടകങ്ങൾ ചെറിയ തമാശകളുമായി കോയമ്പത്തൂർ എത്തിയത് ആരും അറിഞ്ഞില്ല …
12:30 ഓട് കൂടി ഞങ്ങൾ കോയമ്പത്തൂർ എത്തി രമേശ്വരത്തേക്ക് പോകുന്ന ബസ് ഏതു സ്റ്റാണ്ടിലാണ് എന്ന് തിരയാൻ തുടങ്ങി. അവസാനം സ്റ്റാൻഡ് കണ്ടു പിടിച്ചു എൻക്വയറിയിൽ ചെന്നു. ”അണ്ണാ രാമേശ്വരം ബസ് എപ്പോ വരും” “രാമേശ്വരം ബസ് പോയി ഇനി കാലത്തു വരും”. :മധുരൈ ബസ്സോ ???” “ഇപ്പൊ വരും”. ദേ മധുരൈ ബസ് പറഞ്ഞപ്പോയേക്കും എത്തി. ആദ്യമേ തന്നെ കയറിക്കൂടി. അങ്ങനെ സീറ്റ് റെഡി ആയി. നല്ല ഉറക്ക ക്ഷീണം എല്ലാവരും ഒന്ന് മയങ്ങി. ഇതിനിടയിൽ വാഹനം ഒരുപാട് ദൂരം പിന്നിട്ടിരിക്കുന്നു. ബസിലെ വിന്ഡോ സീറ്റിലേക്ക് സൂര്യന്റെ പൊൻ കിരണങ്ങൾ സ്പര്ശിക്കുവാൻ തുടങ്ങിരിക്കുന്നു. എണീറ്റു നോക്കുമ്പോൾ മധുരൈ എത്തിയിരിക്കുന്നു (കോയമ്പത്തൂർ to മധുരൈ ബസ് നിരക്ക് ₹170).
മധുരൈ സ്പെഷ്യൽ ദോശയും ചട്ടിണി.യും കഴിച്ച് നേരെ രാമേശ്വരത്തെക്കു യാത്ര തിരിച്ചു. രാമേശ്വരം വരെ കാഴ്ചകളുടെ പറുദീസ ആയിരുന്നു. വിശാലമായ തമിഴ് ഗ്രാമ ഭംഗി ആസ്വദിച്ചു ഞങ്ങൾ രാമേശ്വരം എത്തി. നല്ല ചൂടുള്ള കാലവസ്ഥായിരുന്നു (മധുരൈ to രാമേശ്വരം ബസ് നിരക്ക് ₹150). അവിടെനിന്നു രാമേശ്വരം റയിൽവേ സ്റ്റേഷനും എപിജെ അബ്ദുൾ കലാം സാറിന്റെ വീടും സന്ദർശിച്ചു. ലാളിത്യത്തിന്റെ ഉത്തമ ഉദാഹരണമാണ് അദ്ദേഹം. നമുക്കെല്ലാം ഒരു ഇൻസ്പിറേഷൻ ലഭിക്കും അവിടെ നിന്നു . അദ്ദേഹത്തിന് ലഭിച്ച ബഹുമതികളുടെ വിശാലമായ മ്യൂസിയം ആയിരുന്നു ആ വീട്. കലാം സാറിന്റെ വീട് സന്ദർശനത്തിന് ശേഷം സ്റ്റേഷനിൽ നിന്ന് ഞങ്ങൾ പോയത് ഹബീൽ&ഖിഅബീൽ ദർഗയിലേക്ക്. ഒരുപാട് വിശ്വാസികൾ അവിടെ ഉണ്ടാർന്നു. ആദിമ മനുഷ്യനായ ആദം നബിയുടെ മക്കളുടെ കബറിടം 6o അടിയോളം വരും നീളം. ഞങ്ങൾ സാധാരണയായി ചെയ്യാറുള്ളതുപോലെ നടന്നു സ്ഥലങ്ങൾ കാണുന്ന രീതിയാണ് സ്വീകരിച്ചത്. അമ്പലത്തിന്റെ അടുത്തു നിന്നു നടത്തം തുടങ്ങിയതാണ് ഇപ്പോൾ കലാം സാറിൻറെ വീട്,റെയിൽവേ സ്റ്റേഷൻ, ദർഗ എന്നിവ സന്ദർശിച്ചു ഞങ്ങൾ ഒരു ബസ് സ്റ്റോപ്പിൽ എതിരിക്കുന്നു. ഇവിടെ നിന്നു ഇനി ധനുഷ്കോടിയിലേക്ക്.
‘ധനുഷ്കോടി’ – ആത്മാക്കളെ തേടി പ്രേതനഗരയിലേക് അതേ ധനുഷ്കോടി യാത്ര ഒരു ജനതയുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ആയിരുന്നു പ്രകൃതി സംഹാരത്താണ്ഡവം ആടിയതുമൂലം നഷ്ടപ്പെട്ടത്. ധനുഷ്കോടി ബസിനു വേണ്ടിയുള്ള കാത്തിരിപ്പിന് അധികം നേരം വേണ്ടി വന്നില്ല അപ്പോയേക്കും എത്തിയിരുന്നു. നല്ല തിരക്കുള്ള ബസ്. സ്ത്രീകളും കുട്ടികളും എല്ലാവരും ഉണ്ട്. പഴയ തമിഴ് ഗാനത്തിന്റെ അകമ്പടിയോടെ ബസ് ധനുഷ്കോടിയിലേക്ക്. നോക്കാത്ത ദൂരത്തു കിടക്കുന്ന റോഡ് രണ്ടു ഭാഗവും ഇളം നീല നിറത്തിലുള്ള കടൽ തീരം. ധനുഷ്കോടി യെ കുറിച്ചു പറയുകയാണെങ്കിൽ ഹൈന്ദവ വിശ്വാസികളുടെ പുണ്യ സ്ഥലം. അവരുടെ ഒരു തീർത്ഥാടന പ്രദേശം. ധാരാളം തീർത്ഥാടകർ അവിടെ കാണാനുണ്ട് (രാമേശ്വരം സ്റ്റേഷൻ to ധനുഷ്കോടി ബസ് നിരക്ക് ₹30).
ധനുഷ്കോടി ഒരു പ്രേതനഗരി – വർഷങ്ങൾക്കു മുമ്പ് 1964 ഡിസംബർ മാസത്തിൽ ആഞ്ഞു വീശിയ കൊടുങ്കാറ്റിൽ ഒരു നഗരത്തെ തന്നെ എടുത്തുകൊണ്ടുപോയി പറയാം. ആ കാലത്തു സ്കൂൾ, ബാങ്ക്, പോസ്റ്റ് ഓഫീസ്, റയിൽവേ സ്റ്റേഷൻ, ആരാധനാലയങ്ങൾ എന്നിവ ഉണ്ടായിരുന്ന ഒരു പട്ടണം ആയിരുന്നു ധനുഷ്കോടി. അതിന്റെ ഭാഗമായി ഇന്ന് അവിടെ ചെന്നാൽ തകർന്ന് പോയ പല കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങൾ നമുക്കു കാണാം..
ധനുഷ്കോടിയിൽ നിന്നു ഞങ്ങൻ വീണ്ടും യാത്ര തിരിച്ചു രമേശ്വരത്തേക് .രാമേശ്വരം ബസ് സ്റ്റാൻഡിൽ നിന്നു നമ്മുടെ മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാം സാറിനെ അടക്കം ചെയ്ത മന്ദിരത്തെക്കു വളരെ വൈകിയാണ് അവിടെ എത്തിയത്. അവിടുത്തെ ജീവനക്കാർ സമയം കഴിയാറായി വേഗം തിരികെ പോരാൻ ആവശ്യപെട്ടു.. തമിഴ്നാട് ഗവൺമെന്റിനോട് ബഹുമാനം തോന്നിയ നിമിഷം. യാതൊരു ഫീസും വാങ്ങാതെയാണ് ആ മന്ദിരം പരിപാലിക്കുന്നത്. കലാം സാറിന്റെ ലളിതമായ ജീവിതത്തിന്റെ ഉത്തമ ഉദാഹരണമാണ് അദേഹത്തിന്റെ ജീവിതം എന്ന് വരച്ചു കാണിക്കുന്ന തരത്തിലുള്ള ഫോട്ടോസ് തുടങ്ങിയവ വളരെ മനോഹരമായി അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്..
നേരം ഒരുപാട് വൈകിയിരുന്നു ഞങ്ങള് രാമേശ്വരം ടൗണിൽ വന്ന് ഒരു റൂം എടുത്തു ഫ്രഷ് ആയി അമ്പലത്തെക്കു പോകാൻ ഇറങ്ങി. അവിടെ എത്തിയപ്പോയേക്കും അടച്ചിരുന്നു. പിന്നീട് ഫുഡ് കഴിച്ചു റൂമിലേക്ക്. പിറ്റേന്ന് രാവിലെ6 മണിക് അലാറം വെച്ചു എണീറ്റു അമ്പലത്തിൽ പോയി. വിശ്വസികനാവാത്ത കൊതുപണികളിൽ തീർത്ത ക്ഷേത്ര സമുച്ചയം. വിശാലമായ ഇടനാഴിക. ക്ഷേത്ര ചുമരുകളിൽ ധനുഷ്കോടി, രാമേശ്വരത്തെ പറ്റിയുള്ള പുരാണ കഥകൾ ആലേഖനം ചെയ്തു വച്ചിട്ടുണ്ട്. രാമ രാവണ യുദ്ധ കാലത്തെ അനുസ്മരിക്കുന്ന ചിത്രങ്ങൾ…
രാവിലെ ആയതു കൊണ്ട് ചൂട് കുറവാണ്. വേഗം ഞങ്ങൾ രാമേശ്വരത്തു നിന്നു പാമ്പൻ പാലത്തെക്കു പോകാൻ തീരുമാനിച്ചു. ഒരു എന്ജിനീറിങ് വിസ്മയം ആയിരുന്നു പാമ്പൻപാലം. ധാരാളം മൽസ്യ തൊഴിലാളികൾ ഉള്ള ഒരു പ്രദേശം. പാമ്പൻ ദീപിനെ കരയുമായി ബന്ധിപ്പിക്കുന്ന ഒരു നെടുനീളൻ പാലം. രണ്ടു മൂന്നു കി മി കാണും. അതിനോട് ചേർന്നു സമാന്തരമായി ഒരു റെയിൽവേ പാലവും ഉണ്ട്. പണ്ട് ബ്രിട്ടീഷ്കാരുടെ ഭരണ കാലത്തു നിർമിക്കപ്പെട്ട ഒരു പഴയ പാലം. 1964 ഡിസംബർ മാസത്തിൽ വീശിയ കൊടുങ്കാറ്റിൽ കേടുപാടുകൾ സംഭവിച്ചെങ്കിലും പിന്നീട് ശ്രീധരൻ സാറിന്റെ നേതൃത്വത്തിൽ പാലം നവീകരിച്ചിരുന്നു.
പാമ്പൻ പാലത്തിൽ നിന്നു ഞങ്ങൾ വീണ്ടും മധുരൈ ബസിൽ കയറി രാമനാഥപുരത്തേക്ക് ടിക്കറ്റ് എടുത്തു. രാമനാഥപുരം ഒരു ചെറിയ ടൌൺ അവിടെ നിന്നു. ഏർവാടിക്കു അടുത്തു കീലകരൈക്കു ടിക്കറ്റ് എടുത്തു അവിടെയാണ് പുരാതന ജിന്ന് പള്ളി ഉള്ളത്. ധാരാളം കേട്ടു കഥകളും വിശ്വാസങ്ങളും ഉൾകൊള്ളുന്ന ജിന്ന് പള്ളി തിരഞ്ഞു നടക്കാൻ തുടങ്ങി. കുറച്ചു നടന്നപ്പോൾ ഒരാളാട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു ആ കാണുന്നതാണ് ജിന്ന് പള്ളി. ഒരുപാട് കൊത്തു പണികളാൽ നിര്മിക്കപെട്ട പള്ളി. കരിങ്കല്ല് കൊണ്ടാണ് പള്ളി നിര്മിക്കപ്പെട്ടത്. പള്ളിയോട് ചേർന്നു ഒരു ഭാഗത്ത് പഴയ കാലത്തു ബാങ്ക് വിളിക്കാൻ സമയം ആയി എന്ന് അറിയിക്കുന്നതിനുള്ള പെരുമ്പറ ഉണ്ടായിരുന്നു. ആധുനിക യുഗത്തിൽ സ്പീക്കർ, മൈക്ക് എന്നിവയുടെ കടന്നു വരവോട് കൂടി അവയെല്ലാം ഉപയോഗ ശൂന്യമായി കിടക്കുകയാണ്… പാമ്പൻ പാലം to രാമനാഥപുരം ബസ് നിരക്ക് ₹36, രാമനാഥപുരം to കീലകരൈ ബസ് നിരക്ക് ₹15, കീലകരൈ to ഏര്വാടി ബസ് നിരക്ക് ₹10.
പ്രമുഖ സൂഫി വാര്യർ അന്തിവിശ്രമം കൊള്ളുന്ന ഏര്വാടി ദർഗയിലേക്കു ആണ് ഇനിയുള്ള യാത്ര .അവിടെ നമുക്കു ആദ്യം കാണാൻ കഴിയുന്നത് ഒരു വലിയ കവാടം ധാരാളം മലയാളികൾ അവിടെ കാണാൻ കഴിഞ്ഞു. ആത്മീയതയുടെ പേരും പറഞ്ഞു വരുന്നവരെ ചൂഷണം ചെയ്യുന്ന ഒരു വിഭാഗം ആളുകൾ അവിടെ ഉണ്ട്. സൂക്ഷിക്കുക പണം ആവശ്യപെട്ടാൽ കൊടുക്കാതിരിക്കുക. അവിടെ ദർഗ സിയാറത്തിന് ശേഷം മധുരൈയിലേക്കു ബസ് കയറി. വീണ്ടും തമിഴ് ഗ്രാമ ഭംഗി ആസ്വാദിച്ചുള്ള യാത്ര..(ഏർവാടി to മധുരൈ ബസ് നിരക്ക് ₹118).
ആദ്യമായ് തമിഴ് ട്രാസ്പോർട് ബസ് മധുരൈ രാമേശ്വരം ഹൈവേ യിൽ ഏതോ ഒരു ഗ്രാമത്തിൽ വെച്ചു പണി തന്നു. ബ്രേക്ക് ഡൗൻ.. കുറെ നേരത്തെ കാത്തിരിപ്പിന് ശേഷം conductor ഞങ്ങളെ അടുത്ത വണ്ടിക് മധുരൈക്കു കയറ്റിവിട്ടു. അപ്പോഴേക്കും നേരം ഒരുപാട് വൈകിയിരുന്നു. രാത്രി 8 മണിയോട് കൂടി മധുരൈ എത്തി. അവിടെ നിന്നു നാട്ടിലേക്കുള്ള തമിഴ് ട്രാൻസ്പോർട് ബസിൽ എറണാകുളത്തേക്ക് കയറി. ഞങ്ങൾ കാലത്തു 4:30ഓട് കൂടി തൃശൂർ ആനവണ്ടി സ്റ്റാൻഡിൽ ഇറങ്ങി. അവിടുന്നു ഞാൻ വളാഞ്ചേരിക്കും ഫാസിൽ എറണാകുളത്തേക്കും മണി പട്ടാമ്പിക്കും യാത്ര തിരിച്ചു (മധുരൈ to തൃശൂർ ബസ് നിരക്ക് ₹350). എല്ലാവരുടെയും മനസ്സിൽ ഒത്തിരി സന്തോഷം കുറഞ്ഞ ചിലവിൽ മനോഹരമായ യാത്ര സമ്മാനിച്ച കൂട്ടുകാർക്ക് നന്ദിയും കടപ്പാടും.