ഹെൽമെറ്റ് വയ്ക്കൂ, മലയാളി യുവതിക്ക് സച്ചിന്‍റെ ഉപദേശം…

ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്നവരുടെ സുരക്ഷയ്ക്കായാണ് ഹെൽമെറ്റ് ധരിക്കുന്നത്. വാഹനമോടിക്കുന്നവർ മാത്രം ഹെൽമെറ്റ് ധരിച്ചാൽ മതി എന്നാണ് കേരളത്തിലെ നിയമമെങ്കിലും സുരക്ഷയെക്കരുതി പിന്നിലെ യാത്രക്കാരും ഹെൽമെറ്റ് ധരിക്കണം. ഹെൽമെറ്റ് ധരിക്കാതെ പിൻസീറ്റിൽ യാത്ര ചെയ്ത യുവതികൾക്ക് ഉപദേശവുമായി എത്തിയിരിക്കുകയാണ് ക്രിക്കറ്റ് ദൈവം സച്ചിൻ തെണ്ടുൽക്കർ. കേരളം സന്ദർശിക്കുന്ന സച്ചിന്‍ മലയാളി യുവതികൾക്കാണ് ഉപദേശം നൽകിയത്.

വാഹനം ഓടിക്കുന്നവർ മാത്രമല്ല പിന്നിലെ യാത്രക്കാരുടെ സുരക്ഷയ്ക്കായി ഹെൽമെറ്റ് ധരിക്കണമെന്നും പറയുന്നു. ഫെയ്സ്ബുക്ക് പേജിലൂടെയാണ് സച്ചിൻ യുവതികളെ ഉപദേശിക്കുന്ന വിഡിയോ പുറത്തുവിട്ടത്. നേരത്തെ മുംബൈയിൽ ഇരുചക്ര വാഹനത്തിൽ തന്റെ വാഹനത്തെ പിന്തുടർന്ന് സെൽഫി എടുത്ത യുവാക്കളോട് ഹെല്‍മെറ്റ് ധരിക്കാൻ സച്ചിൻ പറഞ്ഞ വി‍ഡിയോ വൈറലായിരുന്നു. കൂടാതെ ഇനി ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിക്കില്ലെന്ന് യുവാക്കളെക്കൊണ്ട് സത്യവും ചെയ്യിപ്പിച്ചിരുന്നു ലിറ്റിൽ മാസ്റ്റർ.

ന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ആരംഭിക്കാനിരിക്കെ കേരള ബ്ലാസ്റ്റേഴ്സിനു പിന്തുണ തേടിയാണ് ടീം ഉടമയും മുൻ ക്രിക്കറ്റ് താരവുമായ സച്ചിൻ തെൻ‍‍ഡുൽക്കർ കേരളത്തിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് പിന്തുണ തേടാനും ഐഎസ്എല്‍ നാലാം സീസണിന്‍റെ ഉദ്ഘാടന മല്‍സരം കാണാന്‍ മുഖ്യമന്ത്രിയെ ക്ഷണിക്കാനും കൂടിയാണ് സച്ചിന്‍ കേരളത്തിലെത്തിയത്.

Source – http://www.manoramaonline.com/fasttrack/auto-news/2017/11/03/pillion-rider-wear-helmet-sachin-to-malayalee-lady.html

Check Also

ലോകത്തിലെ Top 20 ബഡ്‌ജറ്റ്‌ എയർലൈനുകൾ ഇവയാണ്… Top 20 best low-cost airlines in the world

A low-cost carrier (also known as a no-frills, discount or budget airline) is an airline …

Leave a Reply