കൊമ്പൻമീശ പിരിച്ച് മാരുതി സെലേറിയോ… ഇത് പുതിയ അവതാരം…

വാഗൺ ആറിനും ആൾട്ടോയ്ക്കും ഇടയിൽ സ്ഥാനംപിടിച്ച ഓട്ടോമാറ്റിക് സെലേറിയോ പുതിയ രൂപത്തിൽ പുറത്തിറങ്ങി. പഴയ സെലേറിയോയെക്കാൾ ഇച്ചിരി നീളവും വീതിയും കൂടുതലുള്ള ഈ ക്രോസ് ഓവർ ഹാച്ച്ബാക്കിന് മാരുതി സുസൂകി സെലേറിയോ എക്സ് എന്നാണ് പേര്.

998 cc മൂന്ന് സിലിണ്ടർ എൻജിനാണ് കരുത്താകുന്നത്. മിറർ ഇൻഡിക്കേറ്റർ ലൈറ്റ്, മൾട്ടി ഫംഗ്ഷണൽ സ്റ്റിയറിംഗ് വീൽ, കറുത്ത നിറത്തിലുള്ള റൂഫ് റെയിൽസ്, പിൻഭാഗത്ത് വൈപ്പർ, ഡ്യൂവൽ ടോൺ ബംപർ, ഡ്യൂവൽ ഫ്രണ്ട് എയർ ബാഗുകൾ എന്നിവ പ്രധാന സവിശേഷതകള്‍.

ക​മ്പ​നി​യു​ടെ ഹാ​ച്ച്ബാ​ക്ക് മോ​ഡ​ലാ​യ സെ​ലേ​റി​യോ​യെ ക്രോ​സ് ഓ​വ​ർ രൂ​പ​ത്തി​ലാ​ണ് പു​തു​താ​യി അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഓറഞ്ച്, ബ്ലൂ, വൈറ്റ്, ഗ്രേ നിറങ്ങളിൽ ലഭ്യമാകുന്ന വാഹനം മാനുവൽ ഓട്ടോമാറ്റിക് ഗിയർ ട്രാൻസ്മിഷനിൽ എട്ട് വേരിയൻ്റുകളുമായാണ് നിരത്തിലിറങ്ങുന്നത്.

സ്റ്റാ​ൻ​ഡാ​ർ​ഡ് വേ​രി​യ​ന്‍റ് മു​ത​ൽ ഡ്രൈ​വ​ർ​സൈ​ഡ് എ​യ​ർ​ബാ​ഗും സീ​റ്റ്ബെ​ൽ​റ്റ് ഇ​ൻ​ഡി​ക്കേ​റ്റ​റു​മു​ണ്ട്. എ​ന്നാ​ൽ, പാ​സ​ഞ്ച​ർ എ​യ​ർ​ബാ​ഗും എ​ബി​എ​സും ഓ​പ്ഷ​ണ​ലാ​ണ്. 998 സി​സി 3-സി​ലി​ണ്ട​ർ പെ​ട്രോ​ൾ എ​ൻ​ജി​നാ​ണ് വാ​ഹ​ന​ത്തി​ന്‍റെ ക​രു​ത്ത്. 4.57 ല​ക്ഷം മു​ത​ൽ 5.42 ല​ക്ഷം രൂ​പ വ​രെ​യാ​ണ് വി​ല (എ​ക്സ് ഷോ​റൂം).

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply