കെഎസ്ആർടിസി ബസിൽ കോട്ടയത്തുനിന്ന് വൈക്കത്തേക്ക് സഞ്ചരിക്കുമ്പോൾ നെഞ്ചുവേദന വന്ന സഹയാത്രികന് അൽപ്പം വെള്ളം വാങ്ങാൻ ഇറങ്ങിയതാണ്. ബാഗ് പോലും നൽകാതെ പാഞ്ഞു പോയ ബസ് ഡ്രൈവറോടുള്ള യുവാവിന്റെ കുറിപ്പ് ചർച്ചയാകുന്നു.
അനൂപ് എംഎ എന്ന ചെറുപ്പക്കാരനാണ് തന്റെ ദുരനുഭവം ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. ഒരേ ബസിൽ യാത്ര ചെയ്തിട്ടും യാത്രക്കാരന്റെ അസുഖമോ അൽപ്പം വെള്ളം കുടിക്കണമെന്ന ആവശ്യത്തിനുള്ള അൽപ്പസമയമോ വകവയ്്ക്കാതെ ബസുംകൊണ്ട് പോയ ഡ്രൈവറോടല്ല അത്തരത്തിൽ പായുന്ന എല്ലാ ഡ്രൈവർമാരോടുമായി അനൂപ് പറയുകയാണ്.
“അല്പം കാരുണ്യം പോലും ഇല്ലാതെ വീട്ടിൽ എത്താൻ പായുന്ന ഏമാൻ മാർ ഓർക്കുക. രോഗം ആർക്കും എപ്പോഴും വരാം, വീട്ടിൽ ഉള്ളവരെ ഒരു നിമിഷം ഓർമിക്കുക.” അനൂപിന്റെ പോസ്റ്റ് സോഷ്യൽമീഡിയയിൽ ചർച്ചയായിരിക്കുകയാണ്.
അനുപ് എംഎ യുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ചുവടെ:
“ജീവിതത്തിൽ ഉണ്ടാകുന്നത് പ്രിയദർശൻ സിനിമകളേക്കാൾ കോമഡി …കോട്ടയം നിന്ന് വരുന്ന K.S.R.T.C ബസിൽ സൈഡ് സീറ്റിൽ ഇരുന്നു മയങ്ങിരുന്ന ഞാൻ അടുത്ത് ഇരുന്ന ആളുടെ കരച്ചിൽ കേട്ടാണ് എണീറ്റത് … കാര്യം തിരക്കിയപ്പോൾ നെഞ്ച് വേദന, തലകറക്കം… വെള്ളം ഉണ്ടോ എന്നൊക്കെ ചോദിച്ചുള്ള നെടുവീർപ്പ് കണ്ടപ്പോൾ വേഗം ഡ്രൈവറുടെ അടുത്തു ചെന്ന് കാര്യം പറഞ്ഞു. ഡ്രൈവര് ആദ്യത്തെ ബേക്കറി കടയിൽ വണ്ടി ചവിട്ടി. വെള്ളം മേടിക്കാൻ ചാടി ഇറങ്ങിയ വഴി നോക്കിയപ്പോൾ എനിക്ക് റ്റാറ്റാ തന്നുകൊണ്ട് വിട്ടു പോകുന്ന K.S.R.T.C ബസിനെ …നാടു റോട്ടിൽ ഞാനും ….പ്രശനം അതും അല്ലാ …ബാഗ് വണ്ടിയുടെ അകത്തു …അവിടുന്ന് കിട്ടിയ ഓട്ടോ പിടിച്ചു വൈക്കം ഡിപ്പോ ചെന്നപ്പോൾ നെഞ്ച് വേദന വന്ന രോഗി എന്റെ ബാഗ് ഉം ആയി വൈക്കം ഡിപ്പോയിൽ വേദന സഹിച്ചു നില്കുന്നു..സമയം പോയതുകൊണ്ട് വിട്ടു പോയെന്നു ബസ് …അല്പം കാരുണ്യം പോലും ഇല്ലാതെ വീട്ടിൽ എത്താൻ പായുന്ന ഏമാൻ മാർ ഓർക്കുക ..രോഗം ആർക്കും എപ്പോഴും വരാം ……വീട്ടിൽ ഉള്ളവരെ ഒരു നിമിഷം ഓർമിക്കുക ….Nb: എറണാകുളത്തെ ഡിപ്പോ വണ്ടിയാണ് ..ഒന്ന് കൂടി എഴുതി ചേർക്കുന്നു ..നെഞ്ച് വേദന വന്നയാൾ ബാഗ് ഏല്പിച്ച ശേഷം ഓട്ടോ യിൽ കയറി പോയി ..വേദനിക്കുന്ന ഒരു ചിരിയോടെ …ദൈവം കാക്കട്ടെ അയാളെ … വണ്ടി ഇടിച്ചു വീണാൽ ഫോട്ടോ എടുത്തു രസിക്കുന്ന നാട്ടിൽ അല്ലെ നമ്മൾ ജീവിക്കുന്നത്.”