പ്രളയ ദിനത്തിൽ ഒരു കുരുന്നു ജീവൻ രക്ഷിച്ച് കെഎസ്ആർടിസി ജീവനക്കാർ…

പ്രളയം കണ്ട് ഭയചകിതരായി നിന്നവരുടെ ഇടയിലേക്ക് കടന്നുവന്ന രക്ഷകരിൽ ഒരു പ്രധാനപങ്കു വഹിച്ചവരാണ് കെഎസ്ആർടിസിയും ജീവനക്കാരും. തങ്ങളുടെ സ്വന്തം വീടുകളിൽ വെള്ളം കയറിയപ്പോഴും സേവനത്തിനായി ജീവൻ വരെ പണയം വെച്ചു നിന്ന അവരെ ഈ വൈകിയ വേളയിലെങ്കിലും നാം നന്ദിയോടെ ഓർക്കണം. അഭിമാനത്തോടെ ഓർക്കണം. ആ ദിവസങ്ങളിൽ കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്ത വിനീത് എന്ന യാത്രക്കാരന് പറയാനുള്ളതും കെഎസ്ആർടിസി ജീവനക്കാർ രക്ഷകരായ ഒരു കഥയാണ്. വിനീതിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് താഴെ കൊടുത്തിരിക്കുന്നു.

“എറണാകുളത്തു നിന്ന് കൊല്ലം ഫാസ്റ്റ് പാസ്സന്ജറിൽ കെ.എസ്.ആർ.ടി. സി ബസിൽ യാത്ര ചെയ്തപ്പോൾ ഉണ്ടായ ഒരു അനുഭവം (16/08/18). പ്രളയത്തിന്റെ ശക്തി കേരളത്തെ ആടി ഉലച്ചു തുടങ്ങിയ ദിനങ്ങൾ.സാധാരണയിലും അധികം തിരക്ക് അനുഭവപ്പെട്ടു ബസിൽ.. നല്ല കോരി ചൊരിയുന്ന മഴയും.. യാത്രക്കിടെ പിൻ സീറ്റിൽ ഇരിക്കുന്ന ഒരു പയ്യൻ, അവനു വിമ്മിഷ്ടവും, ശ്വാസ തടസ്സവും കൊണ്ട് വയ്യാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നു.. ആ പയ്യന്റെ അച്ഛൻ ഒപ്പം ഉണ്ട്‌. അദ്ദേഹം അവന്റെ കൈകളിൽ പിടിച്ചു അമർത്തുന്നു, നെഞ്ചു തടവി കൊടുക്കുന്നു.. കണ്ടു നില്കാൻ വയ്യാത്ത കാഴ്ച.. അപ്പോൾ കണ്ടക്ടർ ഫ്ലാസ്ക്കിൽ ഉള്ള ചൂട് വെള്ളം പയ്യന്റെ പിതാവിന്റെ കൈയ്യിൽ കൊടുത്തു.. ചൂട് വെള്ളം കുടിച്ചിട്ടും ശമനമില്ല.. അപ്പോൾ തന്നെ ബസിന്റെ കണ്ടക്ടർ ചേട്ടൻ പേര് #ഷാനവാസ് എന്ന് ആണ് എന്ന് സംസാരിച്ചപ്പോൾ പറഞ്ഞത് (കഴുത്തിൽ തൂക്കിയിരുന്ന ബാഡ്ജിൽ പേര് അത് തന്നെ).

അദ്ദേഹം മനുഷ്യത്വ പരമായി ഉടനെ തന്നെ റോഡ് സൈഡിൽ അടുത്ത കണ്ട ഹോസ്പിറ്റലിന് മുൻപിൽ ബെൽ അടിച്ചു വണ്ടി നിർത്തിച്ചു.. എന്നിട്ട് യാത്രക്കാരോട് എല്ലാവരും പത്തു മിനിറ്റു സഹകരിക്കണം എന്ന് പറഞ്ഞു പയ്യനെയും , അച്ഛനെയും  കൂട്ടി ഹോസ്പിറ്റലിലേക്ക് നടന്നു.. ഹോസ്പിറ്റലിൽ ഡോക്ടർ ഈ കുട്ടിയെ പരിശോധിക്കുകയും അവിടെ അഡ്മിറ്റ്‌ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ കുട്ടിയ്ക്കു വേണ്ട പ്രാഥമിക ചികിത്സ ഉറപ്പാക്കി കണ്ടക്ടർ ചേട്ടൻ തിരികെ വന്നു വണ്ടിയിൽ കയറി ചെറു പുഞ്ചിരിയോടെ… വിവരം തിരക്കിയ യാത്രക്കാരോട് “കുഴപ്പമില്ല ഇനി വേണ്ടത് അവർ നോക്കിക്കോളും” എന്ന് പറഞ്ഞു..

ബസിലെ ജീവനക്കാരും യാത്രക്കാരും അത്രയും സമയം ഈ മഴയുടെയും പ്രളയത്തിന്റെയും ഭീതിക്കു ഇടയിലും സമചിത്തതയോടെ പെരുമാറി..മനസ്സിനു ഒരു സന്തോഷം തോന്നി..KSRTC ക്കും ഷാനവാസ് എന്ന കണ്ടക്ടർ താരത്തിനും ഒപ്പം ഡ്രൈവർക്കും നന്ദി.. KSRTC ക്കും നന്ദി.. യാത്രക്കാർക്കും അഭിമാനിക്കാം..മലയാളികളുടെ പ്രശ്നം വരുമ്പോൾ കൂടെ നിൽക്കുന്ന മനസ്സിൽ അഭിമാനിക്കാം.. എന്റെ ഒപ്പം യാത്ര ചെയ്ത തോമസ് ഈ നല്ല കാര്യം എല്ലാവരിലേക്കും എത്തിക്കണം എന്ന് പറഞ്ഞപ്പോൾ എഴുതാൻ തോന്നി, കൂടെ അദ്ദേഹത്തിന്റെ (കണ്ടക്ടറുടെ) ഫോട്ടോയും ഇടുന്നു..  – വിനീത് വിജയൻ.”

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply