10 ദിവസങ്ങൾ കൊണ്ട് ഇന്ത്യയുടെ 10 സംസ്ഥാനങ്ങൾ കണ്ട യാത്ര..

യാത്രാവിവരണം – AF Sah AFz.

കേരളത്തിലും അന്യ സംസ്ഥാനങ്ങൾ ആയ തമിഴ്നാട് കർണാടക എന്നിവിടങ്ങളിലും ഒതുങ്ങിയിരുന്ന യാത്രകളിൽ നിന്നും വ്യത്യസ്തമായി യാതൊരു മുന്പരിചയവും ഇല്ലാത്ത നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങൾ ആയ മുംബൈ, ഗുജറാത്ത്‌, രാജസ്ഥാൻ ഉത്തരാഖണ്ഡ്,ഉത്തർ പ്രദേശ്, ജമ്മു കശ്മീർ,പഞ്ചാബ്,ഹരിയാന, ഡൽഹി എന്നിവിടങ്ങളിലൂടെ ഞങ്ങൾ സുഹൃത്തുക്കൾ ആയ രണ്ടു പേര് നടത്തിയ ഒരു യാത്രയുടെ ലഖു വിവരണം ആണ് ഇത്.. വളരെ വിശദമായി എഴുതാൻ ആഗ്രഹം ഉണ്ടെങ്കിലും എഴുതി മടുപ്പിക്കാൻ ആഗ്രഹമില്ലാത്തതിനാലും ടൈപ്പ് ചെയ്യുവാനുള്ള മടി കാരണവും ചുരുക്കം ചില അനുഭവങ്ങൾ മാത്രം പങ്കു വെക്കുന്നു.. ഏപ്രിൽ 26നു രാത്രിയിൽ പ്ലാൻ ചെയ്തു ഏപ്രിൽ 28 നു തുടങ്ങി മെയ്‌ 6 നു അവസാനിച്ച ഒരു യാത്രയാണ് ഇത്‌.. എന്റെ ജീവിതത്തിൽ തന്നെ ഞാൻ നടത്തിയ ഏറ്റവും വലിയ യാത്ര… ഇത്‌ എങ്ങനെ എഴുതണം എന്ന വലിയ പിടി ഒന്നുമില്ല.. എങ്കിലും അങ്ങ് എഴുതുകയാണ് 😂..

ഏപ്രിൽ 28 ഉച്ചക്ക് 2മണി… ഇവിടുന്നാണ് ഈ യാത്ര ആരംഭിക്കുന്നത്..5:45 നു മുൻപ് ചെക്കിൻ ചെയ്യേണ്ട കൊച്ചിയിൽ നിന്ന് പുറപ്പെടുന്ന ഫ്ലൈറ്റ് പിടിക്കാൻ ഞങ്ങൾ കരുനാഗപ്പള്ളിയിൽ നിന്ന് ഇറങ്ങിയത് തന്നെ 2:30 ന് ആണ്..NH66 ലെ തിരക്കുകൾ ഒക്കെ അതിജീവിച്ചു അതിനു മുൻപ് എയർപോർട്ടിൽ എത്തുമോ എന്ന സംശയത്തോടെ ഞങ്ങൾ കാറിൽ കൊച്ചിയിലേക്കു യാത്ര തുടങ്ങി..ഫോർ ഇന്റികേറ്റർ ഇട്ടും ഹോൺ അടിച്ചും ഹെഡ് ലൈറ്റ് ഇട്ടും രോഗികളെ ആശുപത്രിയിൽ കൊണ്ട് പോകുന്ന രീതിയിൽ ന്തായാലും വണ്ടി കത്തിച്ചു വിട്ടു..ഞാനും സവാദും ഞങ്ങളെ എയർപോർട്ടിൽ കൊണ്ടുവിടാൻ വന്ന രണ്ടു സുഹൃത്തുക്കളും ആണ് കാറിൽ ഉള്ളത്.. എന്തായാലും ലെഫ്റ്റ് സൈഡിലെ മിറർ നെ ബലി കൊടുത്തു ചെക്കിൻ കൌണ്ടർ ക്ലോസ് ആകുന്നതിനു 5 മിനിറ്റ് മുൻപ് തന്നെ എയർപോർട്ടിൽ എത്തി..

സുഹൃത്തുക്കളോട് യാത്ര പറഞ്ഞു ഞാനും സവാദും ഐര്പോര്ടിനു ഉള്ളിൽ കയറി ചെക്കിന് ചെയ്തു.. ആദ്യമായാണ് ഞാൻ ഫ്ലൈറ്റ് യാത്ര ചെയ്യാൻ പോകുന്നത്.. ഭയമല്ലാത്ത ഒരു ആകാംഷ മനസ്സിൽ ഉണ്ടായിരുന്നു.. ഫ്ലൈറ്റ് നു ഉള്ളിൽ കയറി കുറച്ചു കഴിഞ്ഞപ്പോൾ സംഭവം പൊങ്ങാനായി അനങ്ങി തുടങ്ങി.. മെല്ലെ അനങ്ങി പെട്ടെന്ന് ആക്സിലറേറ്റ് ചെയ്തു ഒറ്റ കുതിപ്പിൽ ഫ്ലൈറ്റ് പൊങ്ങിയപ്പോ ആദ്യമായൊണ്ട് നല്ലൊരു ത്രില്ല് തോന്നി.. 😁😁 .. ഒരു വീഗാലാൻഡിലെ മിനി റൈഡിൽ കേറിയ പോലെ.. പിന്നെയാണ് ആ ഭീകരമായ സത്യം ഞാൻ മനസിലാക്കിയത്.. ഫ്ലൈറ്റ് പൊങ്ങുന്നതും ഇറങ്ങുന്നതും ആയ കുറച്ചു സമയം ഒഴിച്ചാൽ ബാക്കി മണിക്കൂറുകളോളം അതിൽ പോസ്റ്റ്‌ ആണ്.. 😑.. വെറുതെ വീട്ടിൽ കസേര ഇട്ട് ഇരിക്കുന്നത് പോലെ ഇരിക്കണം.. പോരാത്തതിന് എൻജിന്റെ മുരൾച്ചയും… ആദ്യമായി ഫ്ലൈറ്റിൽ കേറിയോണ്ട് ഉള്ള ത്രില്ലിൽ ഇത്രേം പറഞ്ഞു പോയതാണ്.. അങ് ഷമീർ…

മുംബൈലേക്കാണ് ഇപ്പോൾ പറന്നുകൊണ്ടിരിക്കുന്നത്.. രാത്രിയിൽ ആയതിനാൽ വിന്ഡോയിലൂടെ പുറത്തേക്കു നോക്കിയപ്പോഴും ഒന്നും കാണാൻ ഉണ്ടായിരുന്നില്ല.. അങ്ങനെ മണിക്കൂറുകൾ കടന്നു പോയി ഏകദേശം 10 മണി കഴിഞ്ഞപ്പോഴേക്കും താഴെ ചെറിയ ചെറിയ ലൈറ്റുകൾ കണ്ടു തുടങ്ങി.. കൊള്ളാം.. കിടിലൻ കാഴ്ച.. അങ്ങനെ മെല്ലെ മെല്ലെ കുറേ കൂടെ ലൈറ്റുകൾ കാണാൻ തുടങ്ങി.. രാത്രി ആകാശത്തു നിന്ന് ഭൂമിയിലേക്ക് നോക്കണം അത് വേറൊരു ലെവൽ കാഴ്ച തന്നെയാണ്.. താഴേക്കു നോക്കി നക്ഷത്രങ്ങൾ കാണുന്നെ പോലെ ഇരിക്കും 😁. അങ്ങനെ ചെറിയൊരു വിറയലും കുലുക്കവും ഒക്കെയായി പ്ലെയിൻ മുംബയിൽ പറന്നിറങ്ങി… അങ്ങനെ ലഗേജ് എടുത്തു എയർപോർട്ടിനു പുറത്തു ഇറങ്ങി.. ഇറങ്ങുമ്പോൾ തന്നെ നമ്മൾ വല്ല സിനിമ താരങ്ങളും ആണോ എന്ന് തോന്നിപ്പോവും.. അത്രയ്ക്ക് വമ്പൻ വരവേൽപ്പാണ് അവിടുത്തെ ടാക്സിക്കാർ നമുക്ക് നൽകുന്നത് .. ചുറ്റിനും നിന്ന് കലപില കലപില മാര്കറ്റിങ്ങും ലഗേജിലും കയ്യിലും ഓകെ പിടിച്ചു വലിച്ചു വണ്ടിയിൽ കയറാൻ നിർബന്ധിക്കുകയും കൂടെ ആകുമ്പോൾ ഇവന്മാർക് ഇതെന്താ വട്ടാണോ എന്ന് വരെ തോന്നിപോകും..

ഭാഷ ഒരു പ്രശ്നമായി തുടങ്ങുന്നതും ഇവിടം മുതൽക്കേ ആണ്.. സവാദിന് ഏതോ ഒരു പരിചയക്കാരൻ ഒരു മലയാളി ഹോട്ടൽ പറഞ്ഞു കൊടുത്തിരുന്നു.. ശല്യക്കാരായ ടാക്സികരിൽ നിന്നൊക്കെ എങ്ങനെയോ ഒഴിഞ്ഞു മാറി ഞങ്ങൾ വേറൊരു ടാക്സിക്കാരന്റെ കാറിൽ ആ ലോഡ്‌ജിൽ എത്തി..ഒരു പഴയ കെട്ടിടം.. മുകളിലേക്ക് സ്റ്റെപ് കയറിയപ്പോൾ ഒരു എലി ഇറങ്ങി ഓടുന്നതും കണ്ടു 😐.. റൂം കണ്ടു.. കഷ്ടിച്ച് നമ്മുടെ കുളിമുറിയെക്കാൾ കുറച്ചു കൂടെ വലുപ്പം.. അതിനു റെന്റ് 1500 രൂപയും.. അവിടൊക്കെ അങ്ങനെയാണ് എന്നാണ് കേട്ടിട്ടുള്ളതും.. അതോണ്ട് വിലപേശി 1200 രൂപയ്ക് റൂം എടുത്തു.. അന്ന് രാത്രിയിൽ അവിടെ കിടന്നു ഉറങ്ങി..

ഏപ്രിൽ 29.. പിറ്റേന്ന് രാവിലെ റെഡി ആയി മുംബൈ കാണാൻ ഇറങ്ങി.. അപ്പോഴാണ് മനസിലായത് ഒരറ്റം പോലും കണ്ടു തീർക്കാൻ പറ്റില്ല എന്ന്..മുംബയിൽ ആകെ ഉള്ളത് ഒരു ദിവസവും.. പോരാത്തതിന് സ്വന്തം വണ്ടിയുമില്ല എന്ന കാര്യം വേദനയോടെ ഓർത്തു.. പിന്നെ ഓട്ടോയിലും ടാക്സിയിലും ഒക്കെയായി പറ്റാവുന്നിടത്തൊക്കെ ചുറ്റിക്കറങ്ങി.. രാത്രിയിൽ താജ് ഹോട്ടലും ഗേറ്റ് വേ ഓഫ് ഇന്ത്യ യും ഛത്രപതി ടെർമിനലും ഒക്കെ ആയി പിന്നെയും കറങ്ങി.. കണ്ട സ്ഥലങ്ങളെ കുറിച്ചും കഴിച്ച ഭക്ഷണത്തെ കുറിച്ചും ആൾക്കാരെ പറ്റിയും സംസ്കാരത്തെ പറ്റിയും അവരുടെ ഓകെ രീതികളെ പറ്റിയും എല്ലാം വിശദമായി പറയണം എന്ന ആഗ്രഹമുണ്ട്.തല്കാലം വേണ്ടാന്ന് വെക്കുന്നു .പക്ഷെ പൊതുവായി പറയുകയാണെങ്കിൽ ഓരോ സംസ്ഥാനങ്ങളിലും എത്തുമ്പോഴും ആളുകളുടെ പെരുമാറ്റ രീതി മുതൽ കഴിക്കുന്ന ഭക്ഷണവും വസ്ത്രധാരണവും എന്തിനു ഓരോ കടകളുടെയും കെട്ടിടങ്ങളുടെയും രൂപത്തിൽ വരെ മാറ്റങ്ങൾ വന്നു കൊണ്ടേ ഇരിക്കും…ഇനിയുള്ള കാര്യങ്ങൾ ചുരുക്കി പറയാം.. . അങ്ങനെ ഹോട്ടലിൽ തിരിച്ചെത്തി ഒരു ദിവസം കൂടി മുംബൈ നഗരത്തിൽ ചിലവഴിച്ച ശേഷം അന്ന് രാത്രിയിൽ ഞങ്ങൾ ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് തിരിച്ചു..

ബസിലാണ് യാത്ര.. വെളുപ്പിനെ ഒരു 5 മണി ആയപ്പോൾ ബസ് ധാബ എന്ന് വിളിപ്പേരുള്ള ഒരു സ്ഥലത്തു നിർത്തി.അതുവരെ ഞങ്ങൾ ബസിൽ ഇരുന്നു ഉറങ്ങുകയായിരുന്നു.. . ഭക്ഷണം കഴിക്കാനും ടോയ്‌ലറ് ഉപയോഗിക്കാനും ഒക്കെ ആണ്ബസ് നിർത്തിയത് . സവാദ് നല്ല ഉറക്കം.. ഞാൻ എന്തായാലും ഒരു ബോട്ടിൽ വെള്ളം വാങ്ങാൻ പുറത്തിറങ്ങി..എന്തോ സിനിമയിൽ ഓകെ കാണുന്ന പോലത്തെ ഒരു പ്രത്യേക ചുറ്റുപാട്.. റോഡിൽ നിന്ന് മാറി ഒരു വലിയ ഗ്രൗണ്ടും ഗ്രൗണ്ടിന്റെ അറ്റത് ആയിട്ട് ഹോട്ടൽ കട ഇവയൊക്കെ ചേർന്ന ചെറിയൊരു കെട്ടിടവും..പോരാത്തതിന് ഉച്ചത്തിൽ പാട്ടും വെച്ചിരിക്കുന്നു.. ഗുജറാത്തി എന്നൊക്കെ പാട്ടിൽ കേൾക്കുന്നുണ്ട്… അപ്പോളാണ് ഗുജറാത്ത്‌ സ്റ്റേറ്റ് ൽ കേറി എന്ന് മനസിലായത്.. അവിടെയും ഇവിടെയും കുറച്ചു കഴുതകളെയും കാണാം (ട്രോളല്ല ഒറിജിനൽ കഴുതകൾ ആണ് 😐)എന്തായാലും വെള്ളം മേടിച്ചു.. ഒന്ന് ഒന്നിന് പോകാം എന്ന് കരുതി ടോയ്ലറ്റിലേക് കേറാൻ പോയപ്പോൾ ഭാഗ്യത്തിന് ഒരു പെണ്ണിന്റെ പടം വരച്ചു വെച്ചിരിക്കുന്നത് കണ്ണിൽ പെട്ടു.. അവിടെ കേറിയിരുന്നെങ്കിൽ ഇടി കൊണ്ട് അച്ചാറായേനെ.. എഴുതി വെച്ചിരുന്നത് വേറേതോ ഭാഷയിൽ ആണ്. ഹിന്ദിയും അല്ല.. ആ പടം ഇല്ലാരുന്നെങ്കിൽ പെട്ടുപോയേനെ.. അങ്ങനെ സൂക്ഷിച്ചു ഞമ്മന്റെ ടോയ്ലറ്റ് കണ്ടു പിടിച്ചു കേറി..ഇറങ്ങി കഴിഞ്ഞു നേരെ ബസിൽ പോയി ഇരുന്നു വീണ്ടും ഉറങ്ങി..

 

 

ഒരു 8 മണി ആയപ്പോൾ അഹമ്മദാബാദ് എത്തി.. അവിടെ ഇറങ്ങി ഒരു റൂം ഫ്രഷ് ആവാൻ എടുത്തു.. 10 മണിയോടെ ഗുജറാത്ത്‌ കാണാൻ ഇറങ്ങിയതാ… ഹോട്ടൽ AC ആരുന്നു.. പെട്ടെന്ന് പുറത്തേക്കു ഇറങ്ങിയപോലെക്ക് തമ്പുരാനെ എമ്മാതിരി ചൂട്.. ഹോ.. സഹിക്കാൻ പറ്റുല്ല.. ചുമ്മാ തണലത് നിന്നാലും മുഖത്തേക്ക് തീകാറ്റു അടിക്കുന്നത് പോലെ തോന്നും 😮.. ഞാൻ നെറ്റിൽ ടെംപറേച്ചർ നോക്കിയപ്പോൾ 47 ഡിഗ്രി.. ആദ്യമായാണ് ഞാൻ ഇത്രേം ചൂടത്തു.. റൂമിലെ ജനലിലൂടെ പുറത്തേക്കു നോക്കിയപ്പോൾ അവിടുള്ള എല്ലാവരും മുഖവും മറച്ചു കൂളിംഗ് ഗ്ലാസും വെച്ചു നടക്കുന്നത് എന്തിനായിരുന്നു എന്ന് പുറത്തിറങ്ങിയപ്പിൽ ആണ് മനസിലായത്.. അങ്ങനെ ഞങ്ങളും കൂളിംഗ് ഗ്ലാസും വെച്ചു മുഖത്ത് ലേസും കെട്ടി ഓട്ടോയിലും ഓകെ കേറി കറങ്ങാൻ തുടങ്ങി… സത്യം പറയാല്ലോ എനിക്ക് ഇഷ്ടപ്പെട്ടില്ല സ്ഥലം.. വല്ലാത്ത ചൂടും ട്രാഫിക്കും ഹോ.ഇടക്ക് ഒന്ന് ATM കയറി പൈസ എടുക്കാൻ നോക്കിയപ്പോൾ ഉണ്ട് കുറേ എണ്ണം അതിനുള്ളിൽ അപ്പോൾ തന്നെ കേറി നമ്മൾ പിൻ നമ്പർ ഓകെ കൊടുക്കുന്നതും നോക്കി നിക്കുന്നു. എന്തൊരു നാടാടെ ?? .

എന്തായാലും അന്ന് തന്നെ രാത്രിയിൽ ഞങ്ങൾ രാജസ്ഥാന് വണ്ടി കേറി.. അജ്‌മീർ ആണ് ലക്ഷ്യം.. വീണ്ടും ബസിൽ ആണ് യാത്ര.. മുൻപ് പറഞ്ഞ പോലെ ധാബകൾ ഒക്കെ ഇനിയങ്ങോട്ട് എല്ലാ യാത്രകളിലും ഉണ്ട്.. പോരാത്തതിന് മണൽ പോലെ പൊടിമണ്ണ് ഉള്ള തരിശുഭൂമികളും അതിൽ അങ്ങിങ്ങായി വളർന്നു നിക്കുന്ന കരിഞ്ഞത് പോലെ ഉള്ള പുൽവർഗ്ഗത്തിൽ പെട്ട എന്തോ ചെടികളും കാണാം..വീടും ടൗണുകളും ഓക്കേ കണ്ടാൽ ആയി… യാത്രകൾ എല്ലാം രാത്രിയിൽ ബസിലായതിനാൽ നേരം പുലരുമ്പോൾ ബസിൽ ഇരുന്നു കണ്ട കാഴ്ചകൾ ആണ് ഇതൊക്കെ.. മുബൈന്നു ഗുജറാത്തിൽ വരെയും അവിടുന്ന് അജ്‌മീർ വരെയും ഇങ്ങനെയുള്ള കാഴ്ചകൾ ആണ് കണ്ടത്.. അജ്‌മീർ എത്തിയപ്പോഴേക്കും രാവിലെ 10 മണി കഴിഞ്ഞിരുന്നു.. ചൂട് രണ്ടു ഡിഗ്രി കുറഞ്ഞു 45 ആയി എന്നൊരു ആശ്വാസം ഉണ്ട്..ഗുജറാത്ത്‌ മുതലേ കേരളവുമായി ഉള്ള എല്ലാ തരത്തിലുള്ള സാമ്യതയും നഷ്‌ടമായ ഒരു ഇന്ത്യയേ ആണ് കണ്ടത്.. തികച്ചും മറ്റേതോ സ്ഥലത്താണ് നമ്മൾ എന്ന തോന്നൽ ഉണ്ടായി തുടങ്ങിയ നിമിഷങ്ങൾ..

അങ്ങനെ ഞങ്ങൾ അജ്‌മീറിലെ പ്രശസ്തമായ മക്ബറ സന്ദർശിച്ചു.അവിടേം ഇവിടേം ഒക്കെ ആയി കുറച്ചു ചുറ്റി കറങ്ങി.. അവിടുന്ന് അന്ന് രാത്രി 8 മണിയോടെ ഉത്തരാഖണ്ഡ് ഉള്ള ഹരിദ്വാർ ലക്ഷ്യമാക്കി യാത്രയായി.. അതും ബസിൽ തന്നെ.. ഹരിദ്വാറിലേക് 650 ഓളം കിലോമീറ്റർ ഉണ്ടായിരുന്നു.. ഉത്തരാഖണ്ഡ് തുടങ്ങിയപ്പോൾ മുതൽ ആ മരുഭുമി ടച് ഒക്കെ മാറി കേരളവുമായി ഓകെ കുറച്ചു സാമ്യതകൾ തുടങ്ങി.. മരങ്ങളും കൃഷിയിടങ്ങളും നദികളും ഒക്കെ കണ്ടു തുടങ്ങി.. അങ്ങനെ അടുത്ത ദിവസാം 11 മണിയോടെ ഞങ്ങൾ ഹരിദ്വാർ എത്തി.. അവിടം ഒരു തീർത്ഥാടന കേന്ദ്രം ആയിരുന്നു.. അക്വാ നിറത്തിൽ ഗംഗ നദി മനോഹരമായി ഒഴുകുന്ന കാഴ്ച ആണ് അവിടെ ഏറ്റവും കൂടുതൽ ആകർഷിച്ചത്.. അതിൽ കുളിക്കുന്ന തീർത്ഥാടകാരെയും കാണാമായിരുന്നു.. എന്തായാലും അധിക സമയം കളയാനില്ല.. ഇന്ന് തന്നെ ജമ്മു കശ്മീർ പോകാനാണ് പ്ലാൻ..അതിനായി ഞങ്ങൾ അവിടുന്ന് ഒരു ഇലക്ട്രിക് റിക്ഷയിൽ കയറി ഹരിദ്വാർ ബസ്റ്റാന്റിൽ എത്തി.. അതിന്റെ ഒപോസിറ്റ് തന്നെയാണ് റെയിൽവേ സ്റ്റേഷൻ ഉം. ബസ് തിരക്കിയപ്പോൾ 1:30 ക് ഒരു ബസ് ജമ്മുവിലേക് ഉണ്ട് എന്ന് അറിഞ്ഞു..

അവിടെ ബസ് വെയിറ്റ് ചെയ്ത് ഇരുന്നപ്പോൾ ആണ് പുറത്തു വലിയ ബഹളം ഒക്കെ കേൾക്കുന്നത്.. നോക്കിയപ്പോൾ ഉണ്ട് സമരക്കാർ വടിയും കൊടിയും ഒക്കെ പിടിച്ചു ബസ് ഒക്കെ തടയുന്നു.. ഏതോ പ്രാദേശിക പാർട്ടി ആണെന്ന് തോന്നുന്നു.. ജയ് ഭീം ജയ് ഭീം എന്ന് വിളിച്ചാണ് പ്രകടനം.. പിന്നെയാണ് അറിഞ്ഞത് ആണ് ഭാരത് ബന്ദ് ആണ് എന്നൊക്കെ.. അടിപൊളി.. ബസ് എപ്പോ വരും എന്ന് പിന്നെയും തിരക്കിയപ്പോൾ ഇന്നു ഇനി ബസ് ഇല്ല പോലും.. പെട്ടല്ലോ റബ്ബേ.. ഒരു പരിചയവും ഇല്ലാത്ത സ്ഥലവും ആൾക്കാരും.. ഇംഗ്ലീഷ് ആണേൽ പലർക്കും മനസിലാകത്തും ഇല്ല അവരുടെ ചറപറാ ഹിന്ദി നമുക്കും മനസിലാകില്ല.. അങ്ങനെ ഏതാണ്ട് ത്രീജിയ അവസ്ഥയിൽ നിൽകുമ്പോൾ ആണ് ഒരു ജമ്മു ബസ് കണ്ണിൽ പെട്ടത്.. ഡ്രൈവറോട് അന്വേഷിച്ചപ്പോ 4 മണിക്ക് എടുക്കും എന്ന് അറിഞ്ഞു.. പിന്നൊന്നും നോക്കിയില്ല.. 3 മണിക്കേ ബസിൽ കേറി ഇരിപ്പായി.. അതിൽ ബസ്റ്റാന്റിൽ വെച്ചു കാര്യങ്ങൾ ചോദിച്ചു മനസിലാക്കാൻ സഹായിച്ച കുറച്ചു പയ്യന്മാരും ബസിൽ ഉണ്ടായിരുന്നു.. എന്തായാലും പകുതി ആശ്വാസം ആയി..

പക്ഷെ പ്രധാന പ്രശ്നം അതല്ല.. നാളെ രാവിലെ 6 മണിയോടെ ജമ്മു എത്തു.. അതുവരെയും ഈ കൊച്ചു ബസിൽ (കാല്മുട്ട് മുൻപിലത്തെ സീറ്റിൽ മുട്ടിയ അവസ്ഥ ആണ് )തന്നെ ഇരിക്കണം.. ഹോ കിളിപോയി അവസ്ഥ എന്തായാലും പോകാൻ തന്നെ തീരുമാനിച്ചു.. ഏതൊക്കെയോ വഴിയിലൂടെയും കണ്ടം വഴിയും ഒക്കെ ബസ് ഓടുന്നത് കണ്ടു.. പെട്ടെന്നാണ് ബസ് നിന്നത്… മുൻപിൽ അതോടോപ്പം കാറുകളും ലോറികളും എല്ലാം ബ്ലോക്ക് ആയി കിടക്കുന്നത് കാണാം.. സമരക്കാർ തടഞ്ഞത് ആണെന്ന് അവിടുള്ളവർ പറയുന്നുണ്ട്.. ഡ്രൈവർ കുറച്ചു തന്റേടി അയത് കൊണ്ട് അയാൾ എല്ലാ വണ്ടികളെയും ഓവർടേക് ചെയ്തു മെല്ലെ മെല്ലെ മുൻപോട്ടു പോയിക്കൊണ്ടിരുന്നു.. അവസാനം ഒരിടത്തു നിർത്തി.. മുൻപിൽ സമരക്കാർ റോഡ് മരവും വീപ്പയും പാറക്കല്ലും ഒക്കെ കൊണ്ടിട്ടു ബ്ലോക്ക് ചെയ്ത് വെച്ചിരിക്കുന്നു.. അങ്ങനെ ഞങ്ങൾ പുറത്തിറങ്ങി ചുറ്റും നോക്കി.. അഡിപോളി.. ഒറ്റക്കട പോലും ഇല്ല ആകെ ഉള്ളത് രണ്ടു സൈഡിലും ഗോതമ്പു പാടവും നടുക്ക് റോഡും 😐😐.. വീണ്ടും പെട്ടു..

ഒരു ഒരു മണിക്കൂറോളം അവിടെ തന്നെ പോസ്റ്റ്‌ ആയി.. അങ്ങനെ അവസാനം പോലീസ് ഒക്കെ വന്നു റോഡ് ക്ലിയർ ചെയ്തു വീണ്ടും ബസ് ഓടിത്തുടങ്ങി.ഇടക്ക് കാശ്മീരിലേക് പോവുകയാണ് എന്ന് പറഞ്ഞു വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ടപ്പോൾ കശ്മീരിൽ വെടിവെപ്പ് നടന്നെന്നും കുറച്ചു പേര് മരിച്ചെന്നും അങ്ങോട്ട്‌ പോകുന്നത് ഇപ്പോൾ റിസ്ക് ആണെന്നും ഒക്കെ കൂട്ടുകാർ മെസ്സേജ് അയച്ചു.എന്തായാലും പോയി നോക്കാം എന്ന് തന്നെ തീരുമാനിച്ചു. ഒന്നും പറയണ്ട പാതി മയക്കത്തിൽ ബസിൽ ങ്ങനൊക്കെയോ കുറച്ചു ഉറങ്ങി.. അവസാനം ബസ് ജമ്മു എത്തിപ്പെട്ടു എന്ന് പറയുന്നതാവും ശെരി.. ഫോൺ ഒക്കെ ഇന്നലെ വൈകിട്ട് തന്നെ സ്വിച്ച് ഓഫ്‌ ആയിരുന്നു.. ഞങ്ങൾ അപ്പോൾ തന്നെ ഒരു ഓട്ടോ പിടിച്ചു ഒരു ഹോട്ടലിൽ എത്തി.. വന്നപാടെ ഫോണും ചാർജിലിട്ടു കുറച്ചു നേരം കിടന്നു ഉറങ്ങി…

ഉറക്കം ഉണർന്നു ഫോൺ ഓൺ ആക്കിയപ്പോൾ റേഞ്ച് കാണിക്കുന്നില്ല രണ്ടു സിമ്മിനും.. ഞങ്ങൾ രണ്ടു പേർക്കും റേഞ്ച് കിട്ടുന്നില്ല.. എന്തായാലും ഒന്ന് ഫ്രഷ് ആയിട്ട് ഞങ്ങൾ പുറത്തേക്കു ഇറങ്ങി നടത്തം ആരംഭിച്ചു.. ഗുജ്ജർ നഗർ എന്നാണ് ഞങ്ങൾ എത്തിയ സ്ഥലത്തിന്റെ പേര്.. രാവിലത്തെ ഫുഡ്‌ കഴിക്കാനായി ഞങ്ങൾ ഹോട്ടൽ അന്വേഷിച്ചു നടപ്പ് തുടങ്ങിയതാണ്.. മണി 10 കഴിഞ്ഞിട്ടും ഒരൊറ്റ ഹോട്ടൽ പോലും തുറന്നു കാണുന്നില്ല.. പകരം ചിക്കൻ വിൽക്കുന്ന കുറേ കടകൾ കാണുന്നുണ്ട്.. അതാവും അവിടുത്തെ രീതി.. എന്തായാലും അവിടുന്ന് ഒരു കിലോമീറ്ററോളം നടന്നു കഴിഞ്ഞു.. ഇന്നലെ രാവിലെ മുതൽ ഒന്നും കഴിച്ചിട്ടുമില്ല.. കൂടുതൽ സമയവും യാത്രയിൽ ആയിരുന്നു എന്നത് ആണ് കാരണം.. എന്തായാലും അവസാനം ഒരു ഹോട്ടൽ കണ്ടു.. അവിടെയും ബ്രേക്ഫാസ്റ് ആയിട്ടൊന്നുമില്ല.. അവർ സാൻവിച്ചും കോഫി യും ഉണ്ടാക്കി തന്നു.. അവരോടു തന്നെ ഞങ്ങൾ ശ്രീനഗർ പോകുന്ന കാര്യം ചോദിച്ചപ്പോൾ അവർ പറഞ്ഞത് അവിടെ കർഫ്യു (നമ്മുടെ ഹർത്താൽ പോലെ)ആണ്.. പോകുന്നത് റിസ്കാണ് എന്നൊക്കെ.. പിന്നെ ഞങ്ങളുടെ അടുക്കൽ അതികം സമയവും ഇല്ലാതിരുന്നത് കാരണം കാശ്‌മീർ വേണ്ടാന്ന് വെച്ച്..

അവരോടു തന്നെ മൊബൈലിൽ റേഞ്ച് വരാത്ത കാര്യം ചോദിച്ചപ്പോൾ പ്രീപെയ്ഡ് സിംസ് ജമ്മുകശ്മീരിൽ വർക്ക്‌ ചെയ്യില്ല പോസ്റ്റ്‌ പൈടുകൾ മാത്രമേ വർക്ക്‌ ചെയ്യൂ എന്ന് അറിഞ്ഞു.. എന്തായാലും ജമ്മുവിൽ തന്നെ എന്നാൽ കശ്മീർ ഹിമാചൽ ഇവയോട് അടുത്ത് കിടക്കുന്ന പട്നി ടോപ്പിൽ പോകാൻ തീരുമാനിച്ചു.. തിരിച്ചു നാളയെ വരാൻ കഴിയു എന്നതിനാൽ റൂമിൽ പോയി ബാഗും എടുത്തു തിരിച്ചു വന്നു.. ഇതിനിടക്ക് ജമ്മു ക ഡോൺ എന്ന് സ്വയം വിളിക്കുന്ന കണ്ടാൽ അമിതാബ് ബച്ചനെ പോലെ ഇരിക്കുന്ന അമിതാബ് ബച്ചന്റെ ഒരു കടുത്ത ആരാധകനും കൂടി ആയ ഒരു ഓട്ടോറിക്ഷകാരനെയും പരിചയപ്പെട്ടു.. സാന്വിച് കഴിച്ച ഹോട്ടലിലെ തന്നെ ഒരാൾ ഞങ്ങലെ അയാളുടെ ബൈക്കിൽ പട്നി ടോപ്പിലേക്ക് ബസ് കിട്ടുന്നിടത് കൊണ്ടാക്കി.. അവിടുന്ന് ഞങ്ങൾ പട്നി ടോപ്പലേക്ക് ബസിൽ യാത്ര ആയി.. പോകുന്ന വഴികൾ തന്നെ മനോഹരം ആണ്.. ലേഹ് ലഡാക് ഓകെ പോകുന്ന റോഡിന്റെ ഭാഗമാണ് പട്നി ടോപ്പിലേക് ഉള്ള വഴിയും.. തുരങ്കങ്ങളും പാലങ്ങളും ഓകെ ഉള്ള നല്ല ഒന്നാംതരം റോഡ്..ഇന്ത്യയിലെ ഏറ്റവും വലിയ ടണൽ ആയ ചെനാനി ടണൽ ൽ കൂടി ഓക്കേ യാത്ര ചെയ്തു അവസാനം പട്നി ടോപ്പിൽ എത്തി..

മനോഹരമായ കാഴ്ച ആണ് അവിടെ.. ദൂരെ മലമുകളിൽ സീസൺ അല്ലാതിരുന്നിട് പോലും മഞ്ഞു വീണു വെളുത്തു കിടക്കുന്ന കാഴ്ചകൾ തുടങ്ങി ചെമ്മരിയാടുകളും പൈൻ മരങ്ങളും ഒക്കെ ആയി മനോഹരമായ ഒരു സ്ഥലം.. കേരളത്തിലെ മലനിരകളിൽ നിന്നും ഭൂപ്രകൃതിയിൽ നിന്നും തികച്ചും വ്യത്യസ്തം.. അവിടുന്ന് ഗൈഡ് എന്ന് വേണമെങ്കിൽ വിളിക്കാവുന്ന രണ്ടു സുഹൃത്തുക്കളെ യും പരിചയപ്പെട്ടു.. അവരാണ് വൈഫൈ, റൂം, ചുറ്റിക്കറങ്ങാൻ കാർ ഇവയൊക്കെ തന്ന് സഹായിച്ചതും.. (ചുമ്മാതെയല്ല കുറച്ചു ക്യാഷ് കൊട്ക്കണം 🤣).. 17 ഡിഗ്രി ആയിരുന്ന ചൂട് രാത്രി ആയപോലെക് 10 ഡിഗ്രി യോളം താഴ്ന്നു..നല്ല വിശപ്പും ഉള്ളതിനാൽ അന്ന് രാത്രിൽ നല്ല രീതിയിൽ ഫുഡും കഴിച്ചു.. ഒരു തരം കട്ടിയുള്ള ചപ്പാത്തി 7 എണ്ണം ഞാൻ തന്നെ തിന്നു.. കൂടുതൽ വിവരിക്കുന്നില്ല.. ഒരിക്കലും മറക്കാൻ കഴിയാത്ത സ്ഥലം ആയിരുന്നു എന്ന് മാത്രം പറയാം..അങ്ങനെ അടുത്ത ദിവസം പത്തു മണിയോടെ ഞങ്ങൾ വീണ്ടും പട്നി ടോപ്പിൽ നിന്നും തിരിച്ചു വൈകിട്ടോടെ ഗുജ്ജർ നഗറിൽ എത്തി.. പൊടിക്കാറ്റും മറ്റു കാര്യങ്ങളും ഓകെ ജമ്മുവിൽ ഉണ്ടായിരുന്നു.. അങ്ങനെ അവിടുന്ന് രാത്രി 9 മണിയോടെ ജീവിതത്തിൽ കഴിച്ചതിൽ വെച്ചു ഏറ്റവും മോശമായ ഒരു മട്ടൻ ബിരിയാണിയും കഴിച്ചു ബസിൽ പഞ്ചാബിലേക് യാത്ര ആയി..

പഞ്ചാബിലേക്കുള്ള യാത്രക്കിടയിൽ ഇടക്ക് ഒന്ന് കണ്ണ് തുറന്നപ്പോൾ വാള് വെക്കാനുള്ള ടെൻഡൻസി.. സാധരണ യാത്ര ചെയ്താൽ ഒന്നും എനിക്ക് ഇങ്ങനെ വരില്ല.. ഇത്‌ അതു തന്നെ.. പണികിട്ടി.. ആ ബിരിയാണിയിൽ.. മനസിന്‌ ഇഷ്ടപ്പെടാതെ കഴിച്ചത് കൊണ്ട് ആയിരിക്കണം.. എന്തായാലും കണ്ണടച്ച് കിടന്നാൽ പോലും മനസ്സിൽ ആ ബിരിയാണിയുടെ പടം.. അപ്പോഴേ വെച്ചു വാൾ.. ഓടുന്ന ബസിൽ ഏറ്റവും പുറകിൽ മുകളിലത്തെ സ്ലീപ്പർ കംപാർട്മെന്റിൽ ആയിരുന്നു ഞാൻ. വിന്ഡോ തുറന്നു വാളോട് വാള്..വയറിനു ചെറിയ വേദന കൂടെ തുടങ്ങിയപ്പോളേക്കും പണി പാളി എന്ന് ഉറപ്പായി.. എങ്ങനൊക്കെയോ കണ്ട്രോൾ ചെയ്തു അവസാനം പഞ്ചാബ് എത്തിയപ്പോളേക്കും മൊത്തത്തിൽ ക്ഷീണിച്ചു.. അങ്ങനെ പഞ്ചാബിൽ ഞങ്ങൾ ഒരു റൂം എടുത്തു.. വെള്ളം കുടിച്ചാൽ പോലും ശര്ധിക്കുന്ന അവസ്ഥ ആയതിനാൽ ഞാൻ റൂമിൽ തന്നെ നിന്നു.. സവാദ് വോമിറ്റിംഗിനുള്ള ഗുളികയും മേടിച്ചു തന്നിട്ട് അവൻ പുറത്തേക്കു പോയി..

കുറച്ചു കഴിഞ്ഞു ബോറടിച്ചപ്പോൾ ഞാനും അവിടെ അടുത്തൊക്കെ ചുമ്മാ നടന്നു കണ്ടു.. കഴിച്ചാലേ ഉള്ളു പ്രശ്നം ഇല്ലെങ്കിൽ കുഴപ്പമൊന്നുമില്ല.. അതോണ്ട് അന്ന് ഇനി ഒന്നും കഴിക്കണ്ട എന്ന് തീരുമാനിച്ചു.. സന്ധ്യയോടെ സവാദ് വാഗാ ബോർഡർ ഓകെ കണ്ടു തിരിച്ചു വന്നു.. എന്റെ കണ്ടിഷൻ അത്ര ഓക്കേ അല്ലാത്തതിനാൽ ഞാൻ പോയില്ല.. അങ്ങനെ അന്ന് രാത്രി തന്നെ ഞങ്ങൾ വീണ്ടും ബസിൽ ഡൽഹിക്ക് പോയി.. അവിടെ രാവിലെ റൂം എടുത്തു ഫ്രഷ് ആയി ചെകൊണ്ട് ചെയ്തു പുറത്തിറങ്ങി.. എനിക്ക് കഴിക്കാൻ പേടി.. അതോണ്ട് ഞാൻ ചായ വെള്ളം ഇതിലൊക്കെ അഡ്ജസ്റ്റ് ചെയ്തു.. അങ്ങനെ ഞങ്ങൾ ഡൽഹി മെട്രോ കുത്തബ് മിനാർ ഇവിടൊക്കെ പോയി.. ഉച്ചയോടെ നമ്മുടെ കേരള ഹൌസിൽ പോയി ഊണും കഴിച്ചു.. രാജസ്ഥാൻ വിട്ടതിനു ശേഷം അപ്പോൾ ആണ് കുറച്ചു മലയാളികളെ കാണുന്നത്.. ഇന്നു 6 മണിക്ക് തിരിച്ചു കേരളത്തിലേക്ക് ഇന്ദിര ഗാന്ധി എയർപോർട്ടിൽ നിന്നും ഫ്ലൈറ്റ് ഉണ്ട്.. ഞങ്ങൾ ചുറ്റിക്കറങ്ങി സമയം കുറേ പോയി.. അങ്ങനെ പെട്ടെന്ന് ഒരു ഓട്ടോ പിടിച്ചു ഐര്പോര്ട്ടിലേക്ക് യാത്ര ആയി..

മുടിഞ്ഞ ബ്ലോക്ക് ആയതിനാൽ ചെക്കിൻ കൗണ്ടർ ക്ലോസെ ചെയ്യുന്നതിന് 10 മിനിറ്റിനു മുൻപ് ആണ് എയർപോർട്ടിൽ എത്തുന്നത്.. അപ്പോഴാണ് മറ്റൊരു പണി കിട്ടിയ കാര്യം മനസിലായത്.. ഞങ്ങൾക്ക് കേറണ്ട ടെർമിനൽ മാറിപ്പോയി.. ഞങ്ങൾക്ക് ഇന്റർനാഷണൽ ടെർമിനലിൽ നിന്നും ആണ് ഡിപ്പാർച്ചർ.. ഡൊമസ്റ്റിക് ഫ്ലൈറ്റ് ആണെങ്കിലും ജെറ്റ് ഐർവേസ്‌ അവിടെയാണ് എന്ന് ഒരു ടാക്സി കാരൻ പറഞ്ഞു അറിഞ്ഞു.. അതിലും വലിയ രസം അവിടുന്ന് 7 കിലോമീറ്ററോളം ഉണ്ട് ടെർമിനൽ 3 ൽ നിന്നും ടെർമിനൽ 1 ലേക്ക്.. ഓട്ടോ ബൈക്ക് ഇവയൊന്നും അങ്ങോട്ട്‌ അലോട് അല്ല.. അങ്ങനെ ഞങ്ങൾ ആ ടാക്സിയിൽ തന്നെ T1 ലേക്ക് തിരിച്ചു.. അയാൾ പറത്തി വിട്ടു 5 മിനിറ്റ് കൊണ്ട് അവിടെയെത്തി.. ഞങ്ങൾ വേഗം തന്നെ ചെക്കിന് ചെയ്തു സെക്യൂരിറ്റി ചെക്കിങ്ങും കഴിഞ്ഞു 63 ആം ഗേറ്റ് ലേക്ക് ഓട്ടം തുടങ്ങി.. അപ്പോളേക്കും ഞങ്ങളുടെ രണ്ടിന്റെയും പേര് എത്രയും പെട്ടെന്ന് റിപ്പോർട്ട്‌ ചെയ്യാൻ ഉള്ള അന്നൗൻസ് ഉം വന്നു.. അങ്ങനെ എങ്ങനെയൊക്കെയോ അവസാനം ഓടി ചെന്ന് ഫ്ലൈറ്റിൽ കേറി.. നാട്ടിലെ ksrtc ടെ പുറകിൽ ഓടി ഉള്ള പരിചയമേ ഉണ്ടായിരുന്നുള്ളു..ഇപ്പോൾ പ്ലൈനിൽ ഒക്കെ കേറാൻ ഓടേണ്ടി വന്നു 🤣.. നല്ല മഴയും കാറ്റും അപ്പോഴേക്കും തുടങ്ങിയതിനാൽ മുക്കാൽ മണിക്കൂറോളം താമസിച്ചാണ് പ്ലെയിൻ പൊങ്ങിയത്.. അങ്ങനെ 11 മണിയോടെ കൊച്ചിയിൽ എത്തി.. അങ്ങനെ അവിടുന്ന് നേരെ നാട്ടിലേക്കു…..

വായിക്കാൻ ബോർ ആണെന്ന് അറിയാം.. എന്നാലും 10 ദിവസത്തെ കാര്യങ്ങൾ ഒറ്റ വിവരണത്തിൽ ഒതുക്കാൻ ശ്രമിച്ചതാണ് ശ്രമിച്ചതാണ്.. ഓരോ ദിവസത്തെയും കാര്യങ്ങൾ എഴുതാൻ തുടങ്ങിയാൽ ഒരു 10 വിവരണം എങ്കിലും വേണ്ടി വരും.. എന്കിലും ഇങ്ങനൊരു യാത്ര ചെയ്തിട് ഇത്രയും എങ്കിലും എഴുതിയിൽകെങ്കിൽ ഒരു മനസമാധാനം വരില്ല അതോണ്ടാ.

വാൽകഷ്ണം.. ഉറക്കം മുഴുവൻ യാത്ര സമയത്തു ബസിലും രാവിലേ ഫുൾ ചുറ്റിക്കറങ്ങലും ആയതോണ്ട് ഫുഡ്‌ ഒന്നും നന്നായി കഴിക്കാൻ പറ്റിയില്ല.. നല്ലതുപോലെ ക്ഷീണിക്കുകയും ചെയ്തു.. പിന്നെ നാട്ടിൽ എത്തിയ ശേഷം സവാദിന് എനിക്ക് പഞ്ചാബിൽ വെച്ചു ഉണ്ടായ അതേ പ്രശ്നങ്ങൾ അവനും തുടങ്ങി 😂😂🤣.. ഒരു ദിവസം ആശുപത്രിയിലും ആയിരുന്നു.. എനിക്ക് പക്ഷെ നാട്ടിൽ എത്തിയപ്പോഴേക് അസുഖങ്ങൾ ഒക്കെ മാറി…

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply