ആരാണ് അഘോരികള്‍? അവരെക്കുറിച്ച് കൂടുതല്‍ അറിയാം…

അഘോരി സന്യാസി സമൂഹത്തെ പറ്റി കേട്ടിട്ടുണ്ടോ? ഹരിദ്വാര്‍, ഋഷികേശ്, കാശി തുടങ്ങിയ പുണ്യസങ്കേതങ്ങളിലും ഹിമാലയ മലനിരകളിലും കാണാവുന്ന ഒരു സന്യാസി സമൂഹമാണ് അഘോരികള്‍. അഘോരി എന്ന സന്യാസി സമൂഹത്തെപറ്റി ഒട്ടനവധി തെറ്റിദ്ധാരണകള്‍ ഇന്ന് സമൂഹത്തിലുണ്ട്. അഘോരി എന്ന സന്യാസി സമൂഹത്തെ കുറിച്ചുള്ള ഒരു ചെറിയ വിവരണമാണ് ഈ പോസ്റ്റ്.

അഘോരി സന്യാസിമാരെ അവസരം കിട്ടുമ്പോഴൊക്കെ തെറിവിളിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവര്‍ ധാരാളമാണ് സമൂഹത്തില്‍. എന്നാല്‍ ഇതൊന്നും അവരെ ബാധിക്കാറില്ല എന്നത് മറ്റൊരു സത്യം. അഘോരി സന്യാസ സമൂഹത്തെ കുറിച്ച് പറഞ്ഞുകേള്‍ക്കുന്ന കഥകള്‍ പലതുണ്ട്.

ഗംഗയില്‍ ഒഴുകിനടക്കുന്ന ശവശരീരങ്ങള്‍ പിടിച്ചെടുത്ത് ഭക്ഷിക്കുക, ഭംഗും, കഞ്ചാവും ഉപയോഗിക്കുക, ആര്‍ത്തവത്തിലുള്ള സ്തീയുമായി രതിയിലേര്‍പ്പെടുക, സാധാരണ ആള്‍ക്കാരെ തെറിപറഞ്ഞ് ഓടിക്കുന്നവര്‍, എന്നിങ്ങനെ നിരവധി ആക്ഷേപങ്ങളാണ് അഘോരികളെ കുറിച്ചുള്ളത്. കാശി, ഋഷികേശ് തുടങ്ങിയ പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോഴൊക്കെ പലപ്പോഴും നമുക്ക് അഘോരി സന്യാസി സമൂഹമായി അടുത്തിടപഴകാനും അവരെ കുറിച്ച് പഠിക്കാനും അവസരം ലഭിച്ചിട്ടുണ്ട്.

ശൈവ ചൈത്യന്യത്തെ അതിന്റെ അടിതട്ടുവരെ കണ്ട് ഉപാസിക്കുന്നവരാണ് അഘോരികള്‍. ചുടുകാടാണ്, ശൈവമൂര്‍ത്തിയുടെ ഇരിപ്പിടം എന്ന അടിസ്ഥാനത്തിനു പിന്നില്‍ മാനുഷിക അഹങ്കാരങ്ങളുടെ അവസാനം ആ ചുടലക്കാട് തന്നെയാണെന്ന് തിരിച്ചറിയിപ്പിക്കുന്നതാണ്. മനുഷ്യശരീരം ചുട്ടുകരിച്ച ഭസ്മം അനേകം അരോഗങ്ങള്‍ക്കുള്ള പ്രതിവിധിയാണെന്ന് കരുതിപോരുന്നു.

അത്മീയതയില്‍ ആ ചാരത്തിന്റെ തണുപ്പേയുള്ളൂ ഓരോ ശരീരങ്ങള്‍ക്കുമെന്നോര്‍മ്മിപ്പിച്ചുകൊണ്ട് അഘോരീ സന്യാസിമാര്‍ ശരീരമാകെ ഭസ്മാഭിഷേകം നടത്തുന്നു. രാത്രി പന്ത്രണ്ടുമണിക്ക് ശേഷം തലകുത്തി നിന്ന് മണിക്കൂറുകളോളും നീണ്ടുനില്‍ക്കുന്ന ധ്യാനം. ഓരോന്നിനും ഓരൊ അര്‍ത്ഥങ്ങളാണ്. സാധാരണ മനസ്സുകള്‍ക്ക് തിരിച്ചറിയപെടാനാകാത്ത നിഗൂഡമായ പ്രാപഞ്ചിക സത്യങ്ങള്‍.

അഘോരികള്‍ മൃതശരീരങ്ങള്‍ ഭക്ഷിക്കുന്നു എന്നത് ശരിയാണ്. മൃതശരീരത്തോട്മാത്രമല്ല. സാധാരണ മനുഷ്യന് അറപ്പും വെറുപ്പുമുളവാക്കുന്ന എന്തിനോടും ഇടപഴകുന്നവരാണിവര്‍. എത്രമാത്രം വൈരാഗ്യത്തിലേക്ക് ജീവിതത്തില്‍ പോകാമോ അതിലേക്കുള്ള യാത്രയാണ് അഘോരി സന്യാസിമാരുടെ ജീവിതം.

അതിനുള്ള വഴികളാണിതൊക്കയും. സാധാരണ മനുഷ്യന്‍ ജീവിതത്തില്‍ ആവശ്യപ്പെടുന്നതൊന്നും ഈ പ്രത്യേക വിഭാഗത്തില്‍പ്പെടുന്ന അഘോരി എന്ന സന്യാസിമാര്‍ക്കില്ല. ഞാന്‍ എന്ന ബോധംപോലും ഉപേക്ഷിച്ച് ഉള്ളിലെ ഈശ്വരനെ തിരിച്ചറിഞ്ഞ് ജീവിക്കുന്ന ഇവരുടെ പ്രവര്‍ത്തികളെ സാധാരണ മനുഷ്യര്‍ക്ക് മനസ്സിലാക്കാന്‍ കഴിയില്ല.

അത്ര എളുപ്പമല്ല നശ്വരമായ മനുഷ്യശരീരത്തെ നിസ്സാരമായി പച്ചയോടെ ഭക്ഷിക്കുക എന്നത്. കെട്ടുകഥകളെക്കാള്‍ അത്ഭുതകരമാണ് ചിലപ്പോള്‍ പല യാഥാര്‍ത്ഥ്യങ്ങളും. നമുക്ക് അളക്കാനാവുന്നതിലും അപ്പുറത്താണ് അഘോരികള്‍.

ഭാവി പ്രവചിക്കുന്നവരാണ്, അനുഗ്രഹിക്കുന്നവരാണ് അഘോരികള്‍ എന്നൊക്കെ നാം േേകട്ടിട്ടുണ്ട്. എന്നാല്‍ അഘോരികള്‍ ഭാവി പ്രവചിക്കാറുമില്ല ആരേയും അനുഗ്രഹിക്കാറുമില്ല. എല്ലാ വിഭാഗങ്ങളിലും കള്ളനാണയങ്ങള്‍ ഉണ്ടാകുമെന്ന തിരിച്ചറിവ് അമൂല്യമാണ്.

പൊതുബന്ധത്തെ വിട്ടൊഴിഞ്ഞ് ദിക്ക് എന്ന വസ്ത്രത്തെ മാത്രമുടുത്ത് സ്വയം ഈശ്വരനായി കഴിയുന്നവര്‍. അമൂല്യമായ ഔഷധക്കൂട്ടുകളുടേയും വിദ്യകളുടേയും മൂലസ്ഥാനമാണ് ഇക്കൂട്ടര്‍. വസ്ത്രം എന്നത് നാണം എന്ന മനുഷ്യ സഹജ വാസന ഉള്ളവര്‍ക്ക് മാത്രം ഉള്ളതാണ്.

എന്നാല്‍ തങ്ങളെ സ്വയം മനസ്സിലാക്കിയ അഘോരികള്‍ക്ക് എല്ലാ മനസ്സുകളും തങ്ങളുടേതുതന്നെ എന്ന് മനസ്സിലാക്കിയ അഘോരികള്‍ക്ക് വസ്ത്രം ആവശ്യമുള്ള ഒന്നല്ല. കടുത്ത വേനലിനേയും ഹിമാലയത്തിലെ പൂജ്യം ഡിഗ്രിക്കും താഴെയുള്ള കൊടുതണുപ്പിനെ വസ്ത്രരഹിതമായി ഇവര്‍ നേരിടുകളും ചെയ്യുന്നത് സ്വയമാര്‍ജ്ജിച്ചിരിക്കുന്ന മാനസിക നിലകൊണ്ടാണ്. അഘോരികളെകുറിച്ചുള്ള പഠനം ഒരിക്കലും അവസാനിക്കുന്നതല്ല. അന്വേഷിച്ചു പോയാലും പിടിതരാത്ത ചില പ്രഹേളികകളെ കാലം കാത്തുവെയ്ക്കും. ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍ പോലെ.

കടപ്പാട് – ഇ – പ്രവാസി.

Check Also

മലയൻകീഴിലെ മിന്നൽ ഹോട്ടൽ – ശ്രീജയുടെ വിശേഷങ്ങൾ

വിവരണം – ‎Praveen Shanmukom‎, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. ഏകദേശം 55 വർഷം മുമ്പ് മലയിൻകീഴ് തുടങ്ങിയ …

Leave a Reply