സംസ്ഥാനത്ത് ഒരുദിവസം നിരത്തൊഴിയുന്നത് ശരാശരി മൂന്ന് ബസുകള്‍…

വാഹനത്തിരക്കില്‍ റോഡുകള്‍ വീര്‍പ്പുമുട്ടുന്നതിനിടെ, സംസ്ഥാനത്ത് ഒരുദിവസം നിരത്തൊഴിയുന്നത് ശരാശരി മൂന്ന് ബസുകള്‍. 10 വര്‍ഷത്തിനിടെ 9000 സ്വകാര്യ ബസുകളും 900 കെ.എസ്.ആര്‍.ടി.സി. ഷെഡ്യൂളുകളും സര്‍വീസ് നിര്‍ത്തി.

25-ലേറെ ബസുണ്ടായിരുന്ന 23 വന്‍കിട കമ്പനികള്‍ പൂട്ടി. പുതുതായി രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ബസുകളുടെ എണ്ണവും കുറഞ്ഞു. രജിസ്റ്റര്‍ ചെയ്യുന്നതില്‍ ഭൂരിപക്ഷവും 15 വര്‍ഷം കാലാവധി കഴിഞ്ഞവയ്ക്ക് പകരം ഓടാനുള്ളവ.

സംസ്ഥാനത്താകെയുള്ള വാഹനങ്ങളുടെ എണ്ണം 1.10 കോടിയാണ്. മൂന്നുപേര്‍ക്ക് ഒരു വാഹനംവീതം. എന്നാല്‍, ബസുകളുടെ എണ്ണം കുത്തനെ കുറയുകയാണ്. ഒരുവര്‍ഷം ശരാശരി എട്ടുലക്ഷം വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്യുന്നത്. ഇതില്‍ ബസുകള്‍ രണ്ടുശതമാനത്തില്‍താഴെമാത്രം.

പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തി നിരത്തുകളിലെ വാഹനത്തിരക്ക് കുറയ്ക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതിനിടെയാണ് ഇതിന് തിരിച്ചടിയാകുന്ന ഈ കണക്കുകള്‍. ഇതരസംസ്ഥാനങ്ങളില്‍ ബസുകളുെട എണ്ണം കൂടുമ്പോള്‍ കേരളത്തില്‍മാത്രം സ്ഥിതി തിരിച്ചാണെന്ന് ജോയന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ രാജീവ് പുത്തലത്ത് പറഞ്ഞു.

ബസുകളുടെ എണ്ണം

1980

35,000

2017

19700

സ്വകാര്യബസ്

14,800

കെ.എസ്.ആര്‍.ടി.സി.

4900

10 വര്‍ഷത്തിനിടെ സര്‍വീസ് നിര്‍ത്തിയത്

* കൈരളി, ബാലകൃഷ്ണ, എ.ബി.ടി., പ്രിയദര്‍ശിനി, പി.എസ്.എന്‍. തുടങ്ങിയ കന്പനികള്‍ പ്രവര്‍ത്തനം നിര്‍ത്തുകയോ പേരിന് മാത്രം പ്രവര്‍ത്തിക്കുകയോ ചെയ്യുന്നു

* 160 ബസുകളുണ്ടായിരുന്ന മയില്‍വാഹനം ഗ്രൂപ്പിന് ഇപ്പോഴുള്ളത് പത്തില്‍ത്താഴെ മാത്രം. 70 ബസുണ്ടായിരുന്ന കണ്ടത്ത് ഗ്രൂപ്പിനുള്ളത് രണ്ടുബസ് മാത്രം.

ഒരു ബസിലെ യാത്രക്കാര്‍
(ദിവസ ശരാശരി)

* 1980

1400 പേര്‍

* 2017

900

(700 പേര്‍ മാത്രമേയുള്ളൂവെന്ന് ബസുടമകള്‍)

പ്രതിസന്ധിയുടെ കാരണങ്ങള്‍

* കാറുകളുടെയും ബൈക്കുകളുടെയും വ്യാപനം. ഇത് വരുമാനം കുറച്ചു

* ഇന്ധനവില, ഇന്‍ഷുറന്‍സ്, നികുതി എന്നിവയിലെ വന്‍വര്‍ധന ചെലവ് കുത്തനെ കൂട്ടി

* ഡ്രൈവര്‍മാരുെട ക്ഷാമം. തൊഴിലാളികളുടെ ഉയര്‍ന്ന വേതനം

കുതിക്കുന്ന ബൈക്ക്, പിന്നില്‍ കാര്‍

* നിരത്തിലിറങ്ങുന്നവയില്‍ മുന്നില്‍ ബൈക്ക്. രജിസ്റ്റര്‍ ചെയ്യുന്നതിന്റെ 60 ശതമാനം

* രണ്ടാംസ്ഥാനം കാറിന്. 25 ശതമാനം

* 2014-15 രജിസ്റ്റര്‍ചെയ്തത് 850 ലൈന്‍ബസുകള്‍. ഇതില്‍ 150 എണ്ണം കെ.എസ്.ആര്‍.ടി.സി.

* 2015-16ല്‍ 1644 ലൈന്‍ ബസുകളുടെ രജിസ്‌ട്രേഷന്‍ നടന്നു. ആയിരം കെ.എസ്.ആര്‍.ടി.സി.

Source – http://www.mathrubhumi.com/print-edition/kerala/thrissur-1.2300676

Check Also

ഓർമകളുടെ ഒരു പെരുമഴക്കാലം പോലെ പാളയത്തെ ഹോട്ടൽ താജ്

വിവരണം – Praveen Shanmukom, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. തിരുവനന്തപുരത്ത് 1955 മുതൽ ഭക്ഷണപ്രേമികളുടെ ഹൃദയത്തിൽ ഇടം …

Leave a Reply