മരണം മുന്നില്‍ കണ്ട് ആമസോണ്‍ ഘോരവനത്തിലൂടെ!

അതി ഗംഭീരമായ ഈ ലേഖനം എഴുതിയത് – ദിലീപ് നാരായണൻ.

തിരിച്ചെത്തുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത യാത്രകൾക്ക് ആരെങ്കിലും തയ്യാറാകുമോ? ഇവർ തയ്യാറായി Ed Stafford യും Cho യും. പെറുവിൽ നിന്ന് ഉത്ഭവിച്ച് ബ്രസീലിലൂടെ അറ്റ്‌ലാന്റിക് സമുദ്രത്തിലെത്തുന്ന ആമസോൺ നദിയുടെ നീളം 6500 കിമീ ആണ്.ലോകത്തിലെ ഏറ്റവും വലുതും നീളുള്ളതുമായ നദികളിലൊന്ന്.. കേരളത്തിക്കോൾ 138 ഇരട്ടി വലിപ്പമുള്ള ആമസോൺ വനമേഖലയാൽ ആമസോൺ നദി ചുറ്റപെട്ടിരിക്കുന്നു…

ഒമ്പത് രാജ്യങ്ങളിൽ പരന്ന് കിടക്കുന്ന ഈ ഘോരവനത്തിന്റെ 60% ബ്രസിലിലും 13% പെറുവിലുമാണ്. സൗത്ത് അമേരിക്കൻ ഭൂഖണ്ഡത്തിന്റെ വലിയ ഒരു ഭാഗം പുറം ലോകമറിയാത്ത കാട്ട് വാസികളുടേയും വന്യജീവികളുടേയും ആവാസ സ്ഥലമാക്കി നിലനിർത്തുന്നു. 10,000 കിമീ, 869 ദിവസം, 2 പേർ കാൽനടയായി ആമസോൺ ഘോരവനത്തിലൂടെ. മരണത്തിനും ജീവിതത്തിനുമിടയിലെ നൂൽപാലത്തിലൂടെ തിരിച്ചെത്തുമെന്ന് യാതൊരു ഉറപ്പുമില്ലാതെ ആയിരുന്നു ആ യാത്ര.

ഇന്നും നിരവധി കഥകൾ അമസോൺ മഴക്കാടുകളെ കുറിച്ചും അതിനുള്ളിൽ ജീവിക്കുന്ന അപകടകാരികളായ വനമനുഷ്യരെ കുറിച്ചും നമ്മൾ കേൾക്കാറുണ്ട്. തെക്കേ അമേരിക്കയിലെ ആമസോൺ പ്രദേശത്തു പടർന്നു കിടക്കുന്ന ഒരു വലിയ വനപ്രദേശമാണ് ആമസോൺ മഴക്കാടുകൾ. ഈ കാടുകളിൽ മറ്റെവിടെയുമുള്ള ജീവജാലങ്ങളേക്കാൾ ജീവികൾ അടങ്ങിയിരിക്കുന്നു. അറിയപ്പെടുന്ന സസ്യജന്തുജാലങ്ങളിൽ പത്തിൽ ഒന്നും ഇവിടെയാണ് ഉള്ളത്.

അതായത് ലോകത്തേറ്റവും ജന്തുസസ്യജാലങ്ങൾ ഉള്ള സ്ഥലമാണ് ആമസോൺ മഴക്കാടുകൾ. ധാരാളം അപകടങ്ങളും പതിയിരിക്കുന്ന ഇടമാണ് ആമസോൺ മഴക്കാടുകൾ. ഇരപിടിയന്മാരിൽ വലിയവർ കരയിൽ കറുത്ത ചീങ്കണ്ണി, ജാഗ്വാർ, പൂമ, അനാക്കൊണ്ട എന്നിവരും, വെള്ളത്തിൽ ഇരയെ ബോധം കെടുത്താനും കൊല്ലാനോ പോലും ശേഷിയുള്ള വൈദ്യുത ഷോക്ക് അടിപ്പിക്കാൻ കഴിവുള്ള ഇലക്ട്രിക് ഈലുകളും മനുഷ്യനെ കടിച്ച് കൊല്ലാനും തിന്നാനും കഴിവുള്ള പിരാനകളും ഉണ്ട്.

കൊടിയ വിഷം ഉള്ള അമ്പു തവളകൾ മാരകമായ lipophilic ആൽക്കലോയ്‌ഡ് ശരീരത്തിൽ നിന്നും പുറപ്പെടുവിക്കും. ഇവ കൂടാതെ ധാരാളം പരാന്നഭോജികളായ ജീവികളും രോഗം പരത്തുന്നവയും ഉണ്ട്. പേവിഷം പരത്താൻ കഴിവുള്ള വാമ്പയർ വവ്വാലുകളും ഇവയിൽ പെടുന്നു. മലേറിയ, മഞ്ഞപ്പനി, ഡെംഗിപ്പനി എന്നിവയും ആമസോൺ പ്രദേശത്ത് പിടിപെടാം. ഇതിലൂടെയാണ് ലോകത്തിലാദ്യമായി Ed Stafford എന്ന മുൻ ഇംഗ്ലീഷ് ആർമി ക്യാപ്റ്റൻ സാഹസികമായി നടന്നു നീങ്ങിയത്.

2008 ഏപ്രിൽ 2 ന് ആരംഭിച്ച യാത്ര 869 ദിവസങ്ങൾ താണ്ടി അഗസ്റ്റ് 8 2010 ന് നോർത്ത് ബ്രസീലിയൻ ബീച്ചായ Maruda യിൽ അവസാനിക്കുമ്പോൾ അതൊരു സാഹസിക യാത്ര മാത്രമായിരുന്നില്ല മറിച്ചു ഉപജീവനത്തിന്റേയും മരണത്തോട് മല്ലടിച്ച് ജീവൻ നിലനിർത്താനുള്ള രണ്ട് പേരുടെ യുദ്ധത്തിന്റെയും കൂടെ ചരിത്രമായി തീർന്നു.

യാത്രയുടെ ആദ്യ ഘട്ടം മൂന്നാം മാസത്തില്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ പാർട്ട്ണർ ഈ സാഹസത്തില്‍ നിന്ന് പിൻമാറി. ഒറ്റപ്പെട്ട Ed പുതിയ ഒരു പാർട്ട്ണറെ പെറുവിൽ നിന്ന് കണ്ടെത്തി. ‘Cho’ ഇദ്ദേഹം പെറുവിലെ വനം വകുപ്പ് ജീവനക്കാരൻ കൂടിയായിരുന്നു. തുടർന്നുള്ള യാത്ര ഇരുവരും ഒരുമിച്ചായിരുന്നു. പകുതി ആവേശത്തോടേയും പകുതി പേടിയോടേയും കൂടിയാണ് യാത്ര ആരംഭിച്ചതെന്നിവർ തുറന്ന് പറയുന്നു.ഗർഭിണിയായ ഭാര്യയെ വിട്ടാണ് Ed ഈ യാത്ര തുടങ്ങിയത്.കഠിനമായ ഒരു തീരുമാനമായിരുന്നു ഇതെന്നാണദ്ദേഹം പറയുന്നത്. ഈ യാത്രക്കിടയിൽ പെറുവിൽ വെച്ച് ഒരു ആദിവാസി സമൂഹം തടവിലാക്കിയ ഇവരെ 48 മണിക്കൂറിന് ശേഷമാണ് വിട്ടയച്ചത്.

കൊതുകും മലമ്പാമ്പും അനക്കോണ്ടയും മഴയും വെയിലും കൊടുംകാറ്റും പ്രകൃതിയും ദിനംതോറും തീർത്ത പ്രതിബന്ധങ്ങളെ തരണം ചെയ്ത് തിരിച്ചെത്തിയ ഇവരുടെ യാത്രാജീവിതം CNN ഉം BBC യും ഡിസ്‌കവറിയും പോലുള്ള മാധ്യമങ്ങൾ ലോകമെമ്പാടും സംപ്രേക്ഷണം ചെയ്തു.

ലോകമാകമാനമുള്ള സഞ്ചാരികളില്‍ ഈ യാത്ര എത്തിച്ച പ്രകമ്പനം ചെറുതായിരുന്നില്ല .ഇന്ത്യയിൽ നിന്ന് പോലും അന്ന് മുതൽ ആമസോൺ മഴക്കാടുകളിലേക്ക് സഞ്ചരികൾ ഒഴുകാൻ തുടങ്ങി.നിരവധി നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും ബ്രസീലും പെറുവും പ്രത്യേക ആമസോൺ പാക്കേജുകൾ നടപ്പിലാക്കുന്നു. ഇന്ത്യയടക്കുള്ള രാജ്യങ്ങളിലെ സഞ്ചാരികൾ നിരവധി പേർ ഇത്തരം യാത്രകൾ ആവേശത്തോടെ ഏറ്റെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് അറിയുവാന്‍ https://bit.ly/2HAaepW ഈ ലിങ്കില്‍ കയറി ഒന്നു പരതിയാല്‍ മതിയാകും.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply