എല്ലപ്പെട്ടിയൊരുക്കിയ പ്രകൃതി വിരുന്ന്.. ഒരിക്കലും മറക്കാന്‍ പറ്റാത്ത അനുഭവം…

മൂന്നാറിൽ പോകണമെന്ന് കുറേ നാളായി ആഗ്രഹിക്കുന്നു. ടിജി (ട്രാവല്‍ ഗുരു FB ഗ്രൂപ്പ്) അവിടെ പ്രോഗ്രാം നടത്തുന്നുണ്ടെന്നറിയാൻ പറ്റി. ആദ്യം തന്നെ ബുക്ക്‌ ചെയ്തു. പോകുന്ന ദിവസം ജോലിത്തിരക്കുള്ളതിനാൽ വൈകിയാണ് ഇറങ്ങിയത്. ഉച്ചക്ക് തന്നെ എല്ലാവരും മൂന്നാർ ടൗണിൽ എത്തണം എന്നായിരുന്നു അഡ്മിന്‍ പ്രവീണ്‍ മാഷിന്റെ നിർദേശം. പക്ഷെ എനിക്കിറങ്ങാൻ പറ്റിയത് ഉച്ചക്കായിരുന്നു.

മൂന്നാറിൽ നിന്നും ഒരു മണിക്കൂർ കാട്ടിലൂടെ ട്രെക്ക് ചെയ്ത് വേണം ക്യാമ്പിലെത്താൻ. വൈകിയാൽ ഇരുട്ടിക്കയറും ആനയിറങ്ങുന്ന സ്ഥലമാണ് എന്നൊക്കെ പറഞ്ഞിരുന്നു. എത്ര വൈകിയാലും ക്യാമ്പിൽ പങ്കെടുക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. ഞാനൊഴികെ മറ്റെല്ലാ ടീമംഗങ്ങളും ക്യാമ്പിൽ എത്തിച്ചേർന്നു. ഞാൻ വരുന്നതെന്ന് അറിഞ് നാദിർഷ എന്ന സുഹൃത്തു എനിക്ക് വേണ്ടി ബുള്ളറ്റുമായി അഞ്ചു മണിക്കൂർ മൂന്നാർ ടൗണിൽ കാത്തു നില്കുന്നുണ്ടായിരുന്നു. ആളെ ഇത് വരെ ഞാൻ കണ്ടിട്ടില്ല. മൂന്നാറിൽ വെച്ച് നേരിട്ട് കണ്ടു കണ്ടപ്പോൾ തന്നെ എത്രയോ വര്ഷങ്ങളായി പരിചയമുള്ളതുപോലെയായിരുന്നു ഞങ്ങളുടെ പെരുമാറ്റം (Travel create meaningful relationship).

മൂന്നാറിൽ നിന്നും എല്ലാപെട്ടിയിലേക്ക് തിരിച്ചു ഇടക്ക് വഴിതെറ്റി. എല്ലാപേട്ടിലെക് 30 കിലോമീറ്റർ ഉണ്ട്. ഇരുട്ടിലൂടെയും തണുപ്പു കൊണ്ടുമുള്ള യാത്ര. യെല്ലപെട്ടി പോസ്റ്റ്‌ ഓഫീസിനുമുന്പിലെത്തി. അവിടെ ഒരു ചെറിയ ചായക്കട. ചായക്കടയിൽ പോയി ഞങ്ങൾ സലിംക്കയുടെ ക്യാമ്പിനെ പറ്റി പറഞ്ഞു. ഞങ്ങളുടെ ഫോണിൽ റേഞ്ച് ഉണ്ടായിരുന്നില്ല. ക്യാമ്പിൽ പങ്കെടുക്കാൻ വന്നതാണെന്നും അങ്ങോട്ട്‌ പോകാൻ വഴി അറിയില്ലെന്നും പറഞ്ഞു. അപ്പോൾ തന്നെ അവർ സലിംക്കയുടെ നമ്പർ ചോദിച്ചു വിളിക്കുകയൂം സലിംക രണ്ടു ആളുകളെ ഞങ്ങളെ കൂട്ടികൊണ്ടുവരാൻ പറഞ്ഞുവിട്ടു. ഗൈഡുകളുമായി കാട്ടിലൂടെ ഞങ്ങൾ ക്യാമ്പ് ലക്ഷ്യമാക്കി നടന്നു. കുറേ നാളായി രാത്രി കാട്ടിലൂടെ നടക്കണമെന്ന മോഹം. അത് സാധിച്ചു. കാട് കാണാൻ പറ്റില്ലെന്നറിയാം പക്ഷെ ഹോളിവുഡ് ഫിലിം കണ്ടാണ് ഈ ആഗ്രഹം മനസ്സിൽ തോന്നിയത്. ടോർച്ചിന്റെ വെളിച്ചത്തിൽ ഇരുട്ടിലൂടെയുള്ള നടത്തം. ചുറ്റും ചീവീടുകളുടെ കലപില ശബ്ദം. അരുവികളുടെ കളകള ശബ്ദം. എല്ലാം നല്ലൊരു അനുഭവം തന്നെയായിരുന്നു.

ക്യാമ്പിൽ ഞങ്ങളെ സ്വീകരിക്കാൻ മാഷും ടീമങ്ങളും റെഡിയായി നില്കുന്നുണ്ടായിരുന്നു. ക്യാമ്പിലെത്തിയപ്പോഴേക്കും നന്നേ ഷീണിച്ചിരുന്നു. പരിചയപെടുത്തലും പാട്ടും നൃത്തവും ക്യാമ്പ് ഫയറും എല്ലാം രസകരം.2100 അടി ഉയരത്തിൽ ആണ് ഡെറിൽ ചേട്ടന്റെ footprint എന്ന ക്യാമ്പ് യെല്ലപെട്ടിയിൽ സ്ഥിതി ചെയുന്നത്. 2°C – 7°C ആണ് താപനില. അത്കൊണ്ട് തന്നെ ടീമംഗങ്ങൾ തണുപ്പത് കിടുകിടാ വിറക്കുന്നുണ്ടായിരുന്നു. എനിക്കാണെങ്കിൽ തണുപ്പുകൊണ്ട് സംസാരിക്കാൻ പറ്റാത്ത അവസ്ഥയും. പറയുന്ന വാക്കുകൾ മുഴുവനാകാതെയും മാറിയും പോകുന്നു. ആദ്യമായാണ് ഇത്രയും തണുപ്പ് അനുഭവപ്പെടുന്നത്.

ക്യാമ്പിൽ മാഷ് ഹിമാലയത്തിലെ വിശഷങ്ങളും കാലാവസ്ഥയെപറ്റിയും പറഞ്ഞു. ഇത്തവണ ഹിമാലയത്തിൽ പോയത് മണാലിയിലെ ഡോക്ടർ babzager എന്ന ബാബുക്കയെ കാണാനാണെന്നും പറഞ്ഞു. അദ്ദേഹത്തിന്റെ ജീവിതരീതിയും കാഴ്ചപ്പാടും പറഞ്ഞു തന്നു. കേട്ടപ്പോൾ ഒന്ന് കാണണമെന്ന് തോന്നിപോയി The grate Man. മാഷ് പറഞ്ഞത് കേട്ടപ്പോൾ പിന്നെ ആളെ പറ്റിയുള്ള ചിന്തകൾ മനസ്സിൽ കേറിത്തുടങ്ങി.

ഭക്ഷണം കഴിച്ച് കിടക്കാനുള്ള സമയം. എല്ലവരും 5:30 തന്നെ എണീക്കണമെന്നു ക്യാപ്റ്റന്റെ നിർദ്ദേശമുണ്ടായിരുന്നു. സൺറൈസ് കാണുക എന്നതായിരുന്നു ലക്ഷ്യം. ആദ്യമായി പശ്ചിമഘട്ടമലനിരകളിൽ പോയി സൺറൈസ് കാണുന്ന ത്രില്ലും !

രാവിലെ 5 മണിക്ക് തന്നെ എഴുനേറ്റു. റെഡിയായി തുടങ്ങി. രാവിലെ കൊടും തണുപ്പായിരുന്നു. വെള്ളം കൈയിൽ തട്ടിയപ്പോൾ മരവിച്ചതുപോലെ കൈ നിന്നു. തണുപ്പ് എനിക്ക് തീരെ പറ്റില്ല.എങ്ങെനയൊക്കെയോ റെഡിയായി യെല്ലപെട്ടി ഒരുക്കിയ പ്രകൃതി വിരുന്നിനെ തേടി ഒരു കട്ടൻ കുടിച്ചുകൊണ്ട് കാത്തുനിന്നു.സൺറൈസ് കാണാനുള്ള പോയിന്റ് വളരെ മനോഹരമാണ് ഒരു ഭാഗത്ത്‌ മീശപുലിമല കാണാം മറ്റൊരുഭാഗതു കൊളുക്കുമല കാണാം വേറൊരു ഭാഗത്ത്‌ ആനമുടിയും കാണാം. സമയം ആറരയായി സൂര്യൻ ഒരു പൊട്ടുപോലെ ഉദിച്ചു വരാൻ തുടങ്ങി. ചുറ്റും ഓറഞ്ചും മഞ്ഞയും കലർന്ന നിറം പകർന്നുകൊണ്ട് സൂര്യ രശ്മികൾ തീർത്ത വിസ്മയം.

യെല്ലപ്പെട്ടയിലെ പ്രകൃതി വിരുന്നും കണ്ടുകൊണ്ടു ഭക്ഷണം കഴിക്കാനുള്ള തയ്യാറെടുപ്പായി. ഭക്ഷണം റെഡി എന്ന് ഡെറിന് ചേട്ടൻ പറഞ്ഞു.ആദ്യമായാണ് ട്രെക്കിങ്ന് ഇങ്ങനൊരു ഫുഡ്‌ കിട്ടുന്നത് തീർത്തും ട്രെക്കിനനുയോജ്യമായ ബ്രേക്ഫാസ്റ്. ബ്രെഡും ജാമും പൂരിയും പഴങ്ങളും മുട്ടയും അടിപൊളി ഫുഡ്‌.

ഫുഡിങ് കഴിഞ്ഞപ്പോഴാണ് ഒരു ടെന്റിൽ നിന്നും ഒരു ഇഗ്ലീഷുകാരി ഇറങ്ങിവരുന്നത് കണ്ടു. അവർ ഒറ്റക്ക് ഒഴിവു സമയം ആഘോഷിക്കാൻ വന്നതാണെന്ന് അറിയാൻ കഴിഞ്ഞു. അവരെ നേരിട്ട് പരിചയപ്പെടാൻ തോന്നിയില്ല. ചിലപ്പോൾ അവർക്ക് ഇഷ്ടമായില്ലൻങ്കിലോ എന്ന് തോന്നി. അവരെ പറ്റി അവിടുത്തെ ജോലിക്കാരോട് തിരക്കി. അവർ ഡോക്ടർ ആണ് ജര്മനിക്കാരിയാണ് സോളോ യാത്രികയാണ് എന്നറിയാൻ പറ്റി. പിന്നെ സംസാര വിഷയം ഇംഗ്ലീഷുകാരുടെ ട്രാവൽനെ പറ്റിയായിരുന്നു. കുറച്ചു സേവിങ്സ് ഉണ്ടാകുന്നു ട്രാവൽ ചെയ്യുന്നു ഇത് തുടർന്ന് കൊണ്ടുപോകും ഈയൊരു വിഷയത്തെപ്പറ്റി എല്ലാവരും സംസാരിക്കാൻ തുടങ്ങി. നമ്മുടെ ഇന്ത്യൻ culture ഇംഗ്ലീഷ് culture ഉം തമ്മിലുള്ള വിത്യാസം ചർച്ചകളായിമാറി.

ചെറിയ വിശ്രമത്തിനു ശേഷം ട്രെക്ക് ആരംഭിച്ചു. 6കിലോമീറ്റർ ആണ് ട്രെക്ക്. ട്രെക്ക് പാത കടും മലയും താണ്ടി മൂന്നാർ ടോപ് സ്റ്റേഷൻ എത്തുക. കൊടും വനം വളഞ്ഞു പുളഞ്ഞ നടപ്പാതകൾ. കുത്തനെയുള്ള കയറ്റം പലരും നന്നായി ക്ഷീണിച്ചു. തണുപ്പ് കൂടിയ സ്ഥലത്തുള്ള എന്റെ ആദ്യ ട്രെക്ക് ആയിരുന്നു ഞാനും ക്ഷീണിച്ചിരുന്നു. കാടു താണ്ടി ക്ലിഫ് മൗണ്ടൈൻ എത്തി. ഉയരം കൂടും തോറും കാഴ്ചകളുടെ സൗന്ദര്യം കൂടി. അവസാനം എത്തിപ്പെട്ടത് മീശപുലിമലയുടെ താഴ്വരാതാണ് ! മാനം മുട്ടെ ഉയരത്തിൽ നിക്കുന്ന മീശപുലിമല. മീശപുലിമല ഈ ഒരു ട്രെക്കിങ്ങിൽ കാണാൻ പറ്റുമെന്നു ഒരിക്കലും ഞാൻ കരുതിയതല്ല. എന്തായാലും ഉദ്ദേശിച്ചതിലും കൂടുതൽ കാഴ്ചകളുള്ള ട്രെക്കിങ് ആയിരുന്നു. 2700 അടി ഉയരത്തിലായിരുന്നു ക്ലിഫ് മൗണ്ടൈൻ. മീശപുലിമലയുടെ ഒരു സൈഡ് മുഴുവൻ അവിടെ നിന്നാൽ നോക്കി കാണാം. ദുൽഖർ പറഞ്ഞ് വളരെ ശരിയാണ് ഇതൊന്നും കാണാതെ അങ്ങട് പോയിട്ടെന്താ കാര്യം ?മീശപുലിമലയിൽ മഞ്ഞു വീഴുന്നത് കാണാൻ നല്ല രസമാണ്. അപ്പോഴാണ് മാഷ് പറഞ്ഞത് ഈ കാണുന്നതിന്റെ ബാക്കിപത്രം അടുത്ത് തന്നെ ഉണ്ടാകുമെന്ന്. ഇത് കേട്ടപ്പോൾ സന്തോഷം ഇരട്ടിയായി.

Cloud ഫാർമിലൂടെ തിരിച്ചു മലയിറങ്ങി. ടിജി ട്രെക്കേഴ്സിന്റെ മുൻനിരയിൽ ആണ് ഞാൻ നടന്നിരുന്നത്. കൂടെ ഗൈഡും ഉണ്ടായിരുന്നു പെട്ടെന്നൊരു മൂങ്ങ മുഖത്തിനടുത്തൂടെ കാട്ടിലേക്കു പാസ്സ് ചെയ്തു. ആകെ പേടിച്ചു. പേടിച്ചെങ്കിലും നല്ലൊരനുഭവം. കുറച്ചൂടെ നടന്നപ്പോൾ രണ്ട് സിംഹവാലൻ കുരങ്ങുകൾ മരം ചാടി നടക്കുന്നു. പുറകിൽ നിന്നാരോ ശബ്ദമുണ്ടാക്കിയതിനാൽ കാട്ടിലേക്കു മറഞ്ഞു പോയി. ഈയൊരു ഈയൊരു കാഴ്ചകൾ കിട്ടാൻ വേണ്ടിയാണു മറ്റുള്ളവർക് മുന്നേ ഒരടിമുന്നിൽ ഞാൻ ഗൈഡിനൊപ്പം നടന്നത്. വനയാത്രയിൽ നമ്മൾ കാടിനോട് ചേർന്ന ഡ്രസ്സ്‌ കോഡും നിശബ്ദത പാലിക്കുകയാണെങ്കിൽ ഇത് പോലുള്ള കാഴ്ചകൾ നമുക്ക് കിട്ടും തീർച്ച.

ട്രെക്കിങ്ങിൽ കഴിഞ്ഞു ഉച്ചയൂണിനുള്ള ക്യാന്റീനിൽ ട്രെക്ക് അവസാനിച്ചു. ഭക്ഷണം കഴിച്ച് പിരിയാനുള്ള വേളയിൽ അടുത്ത പ്രോഗ്രാംനെ പറ്റിയുള്ള ചർച്ചയും. ക്യാമ്പ് എല്ലാം കൊണ്ടും ഡെറിൽ ചേട്ടൻ മനോഹരമാക്കി തന്നു. എല്ലാം വേണ്ട സമയത്തു കറക്റ്റായി മുന്നിലേക്കെത്തിച്ചുതന്ന ഡെറിൽ ചേട്ടനും ഫുട്പ്രിന്റ് അഡ്വെന്ററി നും നന്ദി.

ക്യാമ്പ് കഴിഞ്ഞ് വട്ടവടയിൽ പോകാമെന്നു നാദിർ പറഞ്ഞു. ആകെ 16കിലോമീറ്റർ മാത്രമാണ് യെല്ലപെട്ടിയിൽ നിന്നും വട്ടവടയിലേക്. ബുള്ളറ്റെടുത്തു വട്ടവട ലക്ഷ്യമാക്കി തിരിച്ചു. റോഡെല്ലാം പൊട്ടിപൊളിഞ്ഞിരിക്കുന്നു. ഒരു ഓഫ്‌റോഡ് റൈഡുനുള്ള കോളുണ്ട്. പൊട്ടിപൊളിഞ്ഞ റോഡ് കാണുമ്പോൾ എനിക്ക് സന്തോഷമാണ് കാരണം ഞാൻ ഒരു യമഹ rx മുതലാളിയാണ്. ഓഫ്‌റോഡിനനുയോജ്യമായ വണ്ടിയാണ് യമഹ ഒരുക്കിയിരിക്കുന്നത്. ഏതു കുണ്ടും കുഴിയും പുഷ്പം പോലെ മറികടക്കും. റോഡുകൾ നന്നാകാത്ത രാഷ്ട്രീയക്കാരെ എന്തോ എനിക്കിഷ്ടമാണ്.

ചെക്ക്പോസ്റ്റും കടന്നു കൊടുംവനത്തിലൂടെ യാത്ര വഴിയിലെ ഇരുവശത്തും യുറോപ്പിലെതു പോലെ തോന്നിപ്പിക്കുന്ന സ്ഥലങ്ങളും. വട്ടവട എന്ന ഗ്രാമത്തിൽ എത്തി. കേരള തമിഴ്നാട് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമം. തമിഴ് കലർന്ന സംസ്കാരവും സംസാരവും. കൃഷി യാണ് പ്രധാന തൊഴിൽ. കാഴ്ചകളും കൃഷി തന്നെ. ഇത് തന്നെയാണ് ഈ ഗ്രാമതെ പുറലോകമറിയിച്ചത്. തട്ട് തട്ടായുള്ള പാടങ്ങ ൾ,പലതരം കൃഷി കളാണ് ഇവിടുള്ളത്. സ്ട്രോബെറി, കാരറ്റ്, കാബേജ്, ബീറ്റ്റൂട്ട്, കോളിഫ്ലവർ, ഉള്ളി, തക്കാളി, ഉരുളകിഴങ്ങ് അങ്ങങ്ങനെ.

എല്ലായിടത്തും കൃഷി ഫാമുകൾ. ഞങ്ങൾ അവിടെതിയപ്പോൾ ഒരു ചെറിയ കുട്ടിയാണ് ഫാംഉം പരിസരവും കാണിച്ചു തന്നത്. ഫാമിൽ പോയി കുറച്ച് സ്റ്റോബെറി വാങ്ങി ചവച്ചുകൊണ്ട് വട്ടവട യുടെയും മൂന്നാറിന്റെയും തണുപ്പും കൊണ്ട് തിരികെയുള്ള യാത്രയിൽ മനസ്സ് മന്ത്രിച്ചു ഒരു ദിവസം ഒറ്റക്ക് ഡെറിന് ചേട്ടന്റെ അടുത്ത് വരണം എല്ലാപെട്ടിയിൽ കണ്ട ഇംഗ്ലീഷ് കാരിയെ പോലെ…….

Credits : Fazil Stan.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply