കടലിനടിയില്‍ അത്ഭുതമായി 60,000 വര്‍ഷം പഴക്കമുള്ള കൊടുംകാട്..

60,000 വര്‍ഷത്തിനും മേലേ പഴക്കമുള്ള, ഉപ്പുവെള്ളത്തില്‍ വളരാത്ത സൈപ്രസ് മരങ്ങള്‍ ഉള്‍പെടെ വന്‍ വൃക്ഷങ്ങള്‍  തഴച്ചുവളര്‍ന്നു നില്‍ക്കുന്നൊരു കൊടുംകാട്, എവിടെയെന്നോ കടലിനടിയില്‍. മെക്‌സിക്കന്‍ ഉള്‍ക്കടലിന്റെ അലബാമ തീരത്തോടു ചേര്‍ന്ന കിടക്കുന്ന കടലില്‍ 60 അടിയോളം താഴെയായാണ് ഈ നീശൂഢതകളേറുന്ന കാട് നിലകൊള്ളുന്നത്.

വിലയും രുചിയും ഏറിയ ‘റെ‍ഡ് സ്നാപ്പർ’ മത്സ്യക്കൂട്ടം കടലിൽ ഒരു പ്രത്യേക ഭാഗത്ത് വൻതോതിൽ ഉയർന്നു വരുന്നത് ശ്രദ്ധയില്‍ പെട്ട ഒരുകൂട്ടം ആളുകള്‍ ആണ് ഈ പ്രതിഭാസം കണ്ടെത്തിയത്. ഈ കാട്ടില്‍ നിന്നും ബെന്‍ റെയിന്‍സ് എന്ന മാധ്യമപ്രവര്‍ത്തകനും ലൂസിയാന സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി, മിസിസിപ്പി യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ ഗവേഷക സംഘവും ശേഖരിച്ച മരത്തടികളില്‍ കാര്‍ബണ്‍ ഡേറ്റിങ്ങ് വഴിയാണ് ഇവയുടെ പഴക്കം നിര്‍ണ്ണയിച്ചത്.

60,000 വര്‍ഷം പഴക്കമുള്ള മരങ്ങളും മരത്തടികളുമാണ് ഇവിടെ സംരക്ഷിക്കപ്പെടുന്നത്. ഉപ്പുവെള്ളത്തില്‍ വളരാത്ത ചതുപ്പു പ്രദേശങ്ങളോട് ഒരു ഇഷ്ടക്കൂടുതല്‍ ഉള്ള സൈപ്രസ് മരങ്ങള്‍ കടലിന്നടിയില്‍ തഴച്ചു വളരുന്നു അതില്‍ പലതും കടലിന്നടിയില്‍ വേരാഴ്ത്തിയ നിലയിലാണ്. അവിടെ തീറ്റ തേടിയെത്തുന്നതിനിടെയാണ് റെഡ് സ്നാപ്പറുകൾ മുകളിലേക്ക് നീന്തിയെത്തുന്നത്. അലബാമയില്‍ കാട് കണ്ടെത്തിയ പ്രദേശം പ്രാചീന കാലത്ത് ഒരു താഴ്‌വര ആയിരുന്നു എന്നാണ് നിഗമനം.അവയ്ക്കിടയിലൂടെ നദി ഒഴുകിയതിന്റെയും അടയാളങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ചതുപ്പില്‍ മരങ്ങള്‍ വേരുറച്ച മണ്ണില്‍ ഓക്‌സിജന്‍ കുറവാണ്. എന്നിരിക്കെ മരത്തടികള്‍ അഴുകാനിടയാക്കുന്ന ബാക്ടീരിയകളുടെ സാന്നിധ്യം കുറവാണ്. പിന്നീട് പെട്ടെന്നുണ്ടായ ഒരു വെള്ളപ്പൊക്കത്തില്‍ കാട് മൂടപ്പെട്ടുപ്പോകുകയും ചതുപ്പ് സമുദ്രത്തിലാഴുകയും പിന്നാലെ ചെളിയും ചതുപ്പും, അടിഞ്ഞതോടെ ഓക്‌സിജന്‍ പുറത്തുവിടാനാകാത്ത അവസ്ഥയില്‍ സൃഷ്ടിക്കപ്പെട്ട വലയമാണ് ഈ കാടിനെ സംരക്ഷിക്കുന്നത്. എന്നാല്‍ 2004 ല്‍ അലബാമയില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ ഈ വലയം തകര്‍ത്തു. അതോടെയാണ് കടലിന്നടിയിലെ കാട് പ്രത്യക്ഷപ്പെടുന്നത്. പിന്നാലെ ഇതിനെ ചുറ്റിപ്പറ്റി മത്സ്യങ്ങളും, മറ്റു ജലജീവികളും പെരുകുകയും ചെയ്തു.

Source – http://www.pravasiexpress.com/forest-alabama-coast/

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply