പോലീസിനെ തെറിവിളിച്ച ആലുവയിലെ ഓട്ടോ ഡ്രൈവര്‍ക്ക് കിട്ടിയ പണി…

ആലുവയിലെ ഒരു ഓട്ടോ ഡ്രൈവര്‍ ആകെ പെട്ടിരിക്കുകയാണ്. പ്രശ്‌നം അല്‍പം രൂക്ഷമാണ്. കേരള പോലീസിനെതിരെ ഒരുഫേസ്ബുക്ക് പോസ്റ്റ് കണ്ട് അതിന്റെ താഴെ കമന്റ് ചെയ്തതാണ് പുള്ളി. കമന്റ് അല്‍പം അതിരുകടന്നുപോയി. പോലീസിനെ കമന്റില്‍ സാമാന്യം നന്നായി ചീത്ത വിളിക്കുകയും ചെയ്തു. അപ്പോഴത്തെ ചോരത്തിളപ്പില്‍ ചെയ്തുപോയതാണ് കക്ഷി. കമന്റിട്ട് ഒന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ഓട്ടോ ഡ്രൈവറുടെ മൊബൈലിലേക്ക് ഒരു കോള്‍.

“ഹാഷിമല്ലേ? നിങ്ങള്‍ പോലീസിനെതിരെ ഒരു കമന്റ് ഇട്ടിരുന്നല്ലോ പോലീസുകാര്‍ മദര്‍ഫക്കേഴ്‌സ് ആണ് എന്നാണ് കമന്റിട്ടിരുന്നത് മോനേ ഞങ്ങള്‍ പോലീസുകാര്‍ക്ക് ഈ ഇംഗ്ലീഷ് ഒന്നും അറിയില്ല അതുകൊണ്ട് മദര്‍ഫക്കര്‍ എന്നതിന്റെ അര്‍ത്ഥം പറഞ്ഞുതരണം. ഞാനൊരു പോലീസുകാരനാണ്”.

ഇതായിരുന്നു വിളിച്ചയാള്‍ പറഞ്ഞത്. ഹാഷിം കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിച്ചു അപ്പോഴത്തെ ആവേശത്തില്‍ കമന്റിട്ടതാണ് കമന്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു എന്ന ഹാഷിമിന്റെ മറുപടി പോലീസുകാരനെ തൃപ്തനാക്കിയില്ല. മദര്‍ ഫക്കര്‍ എന്നുള്ളതിന്റെ അര്‍ത്ഥം പറഞ്ഞുതരണമെന്ന ഒരേ വാശിയിലായി പോലീസുകാരന്‍. ഹാഷിം പറഞ്ഞൊഴിയാന്‍ ശ്രമിച്ചു.

പക്ഷേ പോലീസുകാരന്‍ വിട്ടില്ല. അമ്മമാരെ ബഹുമാനിക്കുന്നവരാണ് പോലീസുകാര്‍ എന്ന് വിളിച്ച പോലീസുകാരന്‍ ഹാഷിമിനോട് പറഞ്ഞു. ഇങ്ങനത്തെ കമന്റിടുന്നതിന് മുമ്പ് സ്വന്തം അമ്മയെ ഓര്‍മ്മിക്കണം. നമ്മള്‍ ബഹുമാനിക്കേണ്ട അമ്മമാരെക്കുറിച്ച് ഇങ്ങനെയൊന്നും പറയരുതെന്ന് പോലീസുകാരന്റെ ഉപദേശം. കൂടെ ഒരു മുന്നറിയിപ്പ് ഇനി ഞാന്‍ വിളിച്ചതിന്റെ പിന്നാലെ നിങ്ങളെ ഒരുപാട് പോലീസുകാര്‍ വിളിക്കും അവരോടൊക്കെ സംസാരിക്കുക.

ഇനി പിന്നാമ്പുറ കഥയിലേക്ക്: ഫേസ്ബുക്കില്‍ ഹാഷിമിന്റെ കമന്റ് ശ്രദ്ധയില്‍പ്പെട്ട പോലീസ് ഫേസ്ബുക്കില്‍ നിന്ന് ഹാഷിമിന്റെ മൊബൈല്‍ നമ്പര്‍ പൊക്കി. സൈബര്‍ സെല്‍ മുഖേന ഹാഷിമിന്റെ മുഴുവന്‍ ഡീറ്റെയില്‍സും എടുത്തു. ഹാഷിമിന്റെ ഡീറ്റെയില്‍സിന്റെ സ്‌ക്രീന്‍ഷോട്ടാണ് വാര്‍ത്തയോടൊപ്പം കൊടുത്തിരിക്കുന്നത്. ഡീറ്റെയില്‍സ് കിട്ടിയതിന് ശേഷം വിവിധ പോലീസുകാര്‍ക്ക് ഹാഷിമിന്റെ മൊബൈല്‍ നമ്പര്‍ കൈമാറി. എല്ലാവരോടും ഹാഷിമിനെ വിളിക്കാന്‍ ആവശ്യപ്പെട്ടു. അങ്ങനെ ഹാഷിമിന്റെ മൊബൈലിലേക്ക് പോലീസുകാര്‍ തുരുതുരാ വിളി എല്ലാവരും സ്‌നേഹത്തോടെ ഹാഷിമിനോട് ചോദിച്ചത് ഒരുകാര്യം മാത്രം.

എന്തായാലും കേരള പോലീസിന്റെ ഫോണ്‍കോള്‍ കൊണ്ട് സഹികെട്ടിരിക്കുകയാണ് ഹാഷിം. ഓട്ടോ ഡ്രൈവറായ ഹാഷിമിന് ഇപ്പോള്‍ ഓട്ടോ ഓടിക്കാന്‍പോലും നിവൃത്തിയില്ല. തുരുതുരാ പോലീസുകാര്‍ മാറിമാറി വിളിച്ചോണ്ടിരിക്കുകയാണ്. താന്‍ ചെയ്തത് തെറ്റാണെന്ന് ഹാഷിം തിരിച്ചറിഞ്ഞിട്ടുണ്ട്. പോലീസിനെ ഒന്നാകെ മദര്‍ഫക്കേഴ്‌സ് എന്ന് വിളിക്കാന്‍ പാടില്ലായിരുന്നു.

പക്ഷേ, തെറ്റ് തിരിച്ചറിഞ്ഞ് അപ്പോള്‍ തന്നെ കമന്റ് ഡിലീറ്റ് ചെയ്തതുമാണ് എന്നാല്‍ ഇത്തരത്തിലൊരു ഫോണ്‍തിരിച്ചടി പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് ഹാഷിം പ്രതീക്ഷിച്ചതേയില്ലാ. ഒരു സൈക്കോളജിക്കല്‍ മൂവാണ് കേരള പോലീസ് നടത്തിയിരിക്കുന്നതെന്ന് പറയാം. പണികൊടുക്കാന്‍ കേരള പോലീസ് കഴിഞ്ഞേ ആരും ഉള്ളൂവെന്ന് ചുരുക്കം.

പൊലീസുകാരെ മദര്‍ഫക്കേഴ്‌സ് എന്ന് ആക്ഷേപിച്ച ഹാഷിമിനോടു ഒരു പോലീസുകാരന്‍ ഫോണില്‍ സംസാരിക്കുന്നത് കേള്‍ക്കുന്നതിനായി താഴെ കാണുന്ന യൂട്യൂബ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കടപ്പാട് – സാജു ഫ്രാന്‍സിസ്.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply