ലഡാക്കിൽ ബുള്ളറ്റിൽ ചുറ്റി അമലപോൾ…!!

തെന്നിന്ത്യയിലെ മുൻനിര നടിമാരിലൊരാളാണ് അമലപോൾ. നീലത്താമരയിലൂടെ സിനിമലോകത്തെത്തി മൈനയിലൂടെ തെന്നിന്ത്യൻ സിനിമയുടെ ഭാഗമായി മാറിയ അമലയുടെ ജീവിതത്തിന്റെ ഭാഗമാണ് സുന്ദര യാത്രകൾ. ഈ താരസുന്ദരിയ്ക്ക് ഏറെ ഇഷ്ടം ഒറ്റയ്ക്കുള്ള യാത്രയോടാണ്.

അമലപോളിന്റ ഇത്തവണത്തെ യാത്ര ലഡാക്കിലേക്കായിരുന്നു. ബൈക്ക് യാത്രികരുടെ സ്വർഗ ഭൂമിയായ ലേഡാക്കിലേക്ക് നടത്തിയ യാത്രയുടെ വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ താരം തന്നെയാണ് ആരാധകരെ അറിയിച്ചത്. ക്ഷേത്ര സന്ദർശനം ഉൾപ്പടെ മറ്റു നിരവധി ചിത്രങ്ങളും അമലപോൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. കിലോമീറ്ററുകൾ താണ്ടി ലഡാക്കിലേക്ക് ബൈക്കിലെത്തുന്ന സാഹസികർ നിരവധിയാണ്. ദൂരങ്ങൾ കീഴടക്കിയുള്ള ബൈക്ക് യാത്ര ആരെയും മോഹിപ്പിക്കും.ഒറ്റക്കുള്ള ബൈക്ക് യാത്രയിൽ ലഡാക്കിലെത്തിയ ത്രില്ലിലാണ് താരം.

സഞ്ചാരികളുടെ സ്വപ്നഭൂമിയാണിവിടം. ഗ്രാമങ്ങളും നഗരങ്ങളും താണ്ടി, പല ഭാഷകളും സംസ്‌കാരങ്ങളും തൊട്ടറിഞ്ഞ യാത്ര. സിനിമാ തിരിക്കുകളിൽ നിന്നും മാറി യാത്രയുടെ ആഘോഷത്തിലാണ് അമലപോൾ. ബൈക്ക് യാത്രികരുടെ സ്വര്‍ഗ ഭൂമിയായ ലേഡാക്കിലേക്ക് നടത്തിയ യാത്രയുടെ വിശേഷങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ താരം തന്നെയാണ് ആരാധകരെ അറിയിച്ചത്.സഞ്ചാരികളുടെ സ്വപ്നഭൂമിയാണിവിടം. ഗ്രാമങ്ങളും നഗരങ്ങളും താണ്ടി, പല ഭാഷകളും സംസ്‌കാരങ്ങളും തൊട്ടറിഞ്ഞ യാത്ര.

#പ്രണയമാണ് യാത്രയോട്.

Check Also

മാളൂട്ടി ചിക്കൻ കോർണർ; പാലോട്ടുവിളയിലെ വിജയൻ ചേട്ടൻ്റെ കട

വിവരണം – ‎Praveen Shanmukom‎, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. പാലോട്ടുവിളയിലെ വിജയൻ ചേട്ടന്റെ കട. ഇത് ഒരു …

Leave a Reply