ട്രെയിനിലെ പുതപ്പ് കഴുകുന്നത് 2 മാസത്തിലൊരിക്കൽ; തുറന്ന് സമ്മതിച്ച് കേന്ദ്രം

ട്രെയിനില്‍ നല്‍കുന്ന പുതപ്പ് കഴുകുന്നത് രണ്ടു മാസത്തില്‍ ഒരിക്കലെന്ന് തുറന്ന് സമ്മതിച്ച് കേന്ദ്ര സര്‍ക്കാര്‍. മുൻപ് സര്‍ക്കാര്‍ അറിയിച്ചിരുന്നത് ഓരോ ഉപയോഗത്തിനു ശേഷവും പുതപ്പ് വൃത്തിയാക്കുമെന്നാണ്.  ലോക്‌സഭയിലാണ്   റെയില്‍വേ സഹമന്ത്രി രാജേന്‍ ഗോഹൈന്‍ ഇക്കാര്യം തുറന്നു സമ്മതിച്ചത്.

റെയില്‍വേ പരിസരത്ത് സ്ഥാപിച്ചിരിക്കുന്ന യന്ത്രങ്ങളിലാണ് 65 ശതമാനം പുതപ്പുകളും കഴുകുന്നത്. ബാക്കി കരാറിന്റെ അടിസ്ഥാനത്തിലാണ്. പുതപ്പ് ഒഴികെയുള്ള തലയണ കവറുകള്‍, ടവലുകള്‍ തുടങ്ങിയവ ഓരോ ഉപയോഗത്തിനു ശേഷം വൃത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷത്തെ സിഎജി റിപ്പോര്‍ട്ട് പ്രകാരം, മിക്ക റെയില്‍വേ സോണുകളും പുതപ്പ്, തലയണ കവറുകള്‍, ടവലുകള്‍ തുടങ്ങിയവ ഓരോ ഉപയോഗത്തിനു ശേഷം വൃത്തിയാക്കാനുള്ള നിര്‍ദേശം പാലിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. കൃത്യമായ പരിശോധന നടത്തി ഇവ വൃത്തിയാക്കുന്നതായി ഉറപ്പു വരുത്തണം. വീഴ്ച്ച വരുത്തുന്നവര്‍ക്കതിരെ നടപടി സ്വീകരിക്കണമെന്നും സിഎജി റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരുന്നു. എന്നാൽ ഇതു പാലിക്കാനുളള യാതൊരു വിധ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചില്ലെന്നാണ് ലോക്‌സഭയിലെ വെളിപ്പെടുത്തിലൂടെ വ്യക്തമാക്കുന്നത്.

Source – https://janayugomonline.com/bed-linen-washed-after-every-use-blankets-cleaned-at-least-once-in-2-months/

Check Also

ലൈൻ ബസ്; പത്മിനിബസും ചുറ്റുമുള്ള കുറെ മനുഷ്യരും

എഴുത്ത് – നിഖിൽ എബ്രഹാം (ബസ് കേരള). കുട്ടികാലത്ത് വല്യപ്പൻ പറഞ്ഞുകേട്ട ചില ബസ് കഥകൾ ഉണ്ട്. അതിൽ ഒന്നായിരുന്നു …

Leave a Reply