മൂന്നാർ കെ.എസ്‌.ആര്‍.ടി.സി. ബസ്‌ടെര്‍മിനല്‍ ഉദ്‌ഘാടനം വൈകുന്നു

കെ.എസ്‌.ആര്‍.ടി.സി ഡിപ്പോയില്‍ വിപുലമായ സൗകര്യങ്ങളോടെ പണിത ടെര്‍മിനല്‍ ഉദ്‌ഘാടനം വൈകുന്നു. എം.എല്‍.എ യുടെ പ്രാദേശിക ഫണ്ടില്‍ നിന്ന്‌ അനുവദിച്ച ഒരു കോടി രൂപ മുടക്കിയാണ്‌ പുതിയ ടെര്‍മിനല്‍ പണിതിട്ടുള്ളത്‌.

വിശ്രമമുറി, കോണ്‍ഫറന്‍സ്‌ ഹാള്‍, ഓഫീസ്‌ റൂം, ടോയ്‌ലറ്റുകള്‍ എന്നീ സൗകര്യങ്ങളോടെയുള്ള ടെര്‍മിനലിന്റെ പണികള്‍ പൂര്‍ത്തിയായെങ്കിലും ഉദ്‌ഘാടനം നടത്താനായിട്ടില്ല.

ksrtc-bus-stand-munnar

പണികള്‍ ഏറ്റെടുത്ത കരാറുകാരനില്‍ നിന്നും പണിപൂര്‍ത്തിയാക്കിയതിന്റെ സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കാത്തതും അതിന്റെ അഭാവത്തില്‍ നേരിടുന്ന തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്താനാവാത്തതുമാണ്‌ ഉദ്‌ഘാടനത്തിന്‌ കാലതാമസം നേരിടുന്നതെന്ന്‌ പറയപ്പെടുന്നു.

പണി പൂര്‍ത്തിയായ ടെര്‍മിനലിന്റെ മുന്‍ഭാഗ ത്ത്‌ ബസുകള്‍ നിര്‍ത്തി റിപ്പയറിംഗ്‌ നടത്തി വരികയാണ്‌. പുതിയ ടെര്‍മിനലിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചാല്‍ മൂന്നാര്‍ ഡിപ്പോയ്‌ക്ക്‌ കൂടുതല്‍ സ്വാതന്ത്യത്തോടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനാവും. ഇപ്പോള്‍ കോതമംഗലം ഡിപ്പോയ്‌ക്ക്‌ കീഴിലാണ്‌ ഡിപ്പോ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്‌.

കേരളത്തിലെ ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്ന ഡിപ്പോകളില്‍ ഒന്നായ മൂന്നാര്‍ ഡിപ്പോ വികസനങ്ങളുടെ കാര്യത്തില്‍ മുടന്തിയാണ്‌ മുന്നോട്ടു നീങ്ങുന്നത്‌. പരിമതികള്‍ക്കിടയില്‍ നിന്ന്‌ നേട്ടങ്ങള്‍ കൊയ്യുന്നുണ്ടെങ്കിലും ഡിപ്പോ ഇനിയും വികസനത്തിന്റെ കാര്യത്തില്‍ മുന്നോട്ടു പോകാനുണ്ട്‌.

മൂന്നാറിൽ നിന്നുള്ള KSRTC ബസ്സുകളുടെ സമയ വിവരങ്ങൾക്ക്: www.aanavandi.com

News: Mangalam

Check Also

‘ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്നു’ എന്ന കാരണത്താൽ നിരോധിക്കപ്പെട്ട ഒരു സിനിമ

എഴുത്ത് – N S Arun Kumar. ആളുകളെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്നു എന്ന കാരണം പറഞ്ഞ് ഇറാനില്‍ നിരോധിക്കപ്പെട്ട …

Leave a Reply