ഫേസ്ബൂക് സുരക്ഷിതമല്ലായെന്ന വാർത്ത പുറത്ത് വന്നതോടെ ആളുകൾ കൂട്ടമായി അക്കൗണ്ട് ഡിലീറ്റ് ചെയ്തിരുന്നു. എന്നാൽ നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാക്കാൻ അഞ്ച് ലളിതമായ വഴികളിലൂടെ കഴിയും. സമൂഹമധ്യമങ്ങളിൽ ഉപഗോകുന്ന പാസ്വേർഡുകൾ ഒരുപോലെ ആകരുത്. ഓരോന്നിലും വ്യത്യസ്തമായ പാസ്വേർഡുകൾ കൊടുക്കുക. ഒരുപോലെ പാസ്വേർഡ് നൽകിയാൽ ഫൂൾപ്രൂഫ് എന്ന രീതിയിലൂടെ നമ്മുടെ അക്കൗണ്ട് മൊറ്റൊരാൾക്ക് ഹാക്ക് ചെയ്യാനാകും.
ഫോണിൽ പുതിയ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുമ്പോൾ അറിയാതെയെങ്കിലും അവരുടെ നിർദേശങ്ങൾ നമ്മൾ ശെരി വെയ്ക്കും. നമ്മൾ അറിയാതെ സംഭവിച്ചതാണെങ്കിലും, നമ്മൾ അവർക്ക് നൽകുന്നത് നമ്മുടെ ഡാറ്റകളിൽ കടന്നു കയറാനുള്ള അനുവാദമാണ്. ആപ്പ് സെറ്റിങ്ങിൽ പോയി നമുക്ക് ഈ അനുവാദം തിരിച്ചെടുക്കാനും കഴിയും. പുതുതായി ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുമ്പോൾ അവരുടെ നിർദേശങ്ങൾക്ക് ഓക്കേ കൊടുക്കാതിരിക്കുക.
ഫേസ്ബുക്കിൽ വരുന്ന പരസ്യങ്ങൾ ഒഴിവാക്കുക. ഇത്തരം പരസ്യങ്ങൾ നമ്മുടെ അഭിരുചി അറിയാനുള്ളതാണ്. ഫേസ്ബുക് സെറ്റിംഗ്സ് വഴി ഇത്തരം പരസ്യങ്ങളുടെ നോട്ടിഫിക്കേഷൻ നമ്മുക്ക് ഒഴിവാക്കാനാകും.
സമൂഹ മാധ്യമങ്ങളിൽ നമ്മുടെ എല്ലാ വിവരവും ഇടാതിരിക്കുക. നമ്മുടെ എല്ലാ കാര്യങ്ങളും ഫേസ്ബുക്കിൽ ഇടാതിരിക്കുന്നതാണ് നല്ലത്. നമ്മുടെ ചിത്രങ്ങൾ വീഡിയോ തുടങ്ങിയവ നമ്മുക്ക് തന്നെ പിന്നീട് വിനയായി വന്നേക്കും.
എല്ലാ സമൂഹമാധ്യമങ്ങൾക്കും രണ്ട് തരത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ട്. ആപ്പിൽ തന്നെ ഈ സൗകര്യം ഉണ്ട്. സെക്യൂരിറ്റിയിൽ ചെന്ന ശേഷം ഈ സൗകര്യം ഓൺ ആക്കിയാൽ. നമ്മുടെ ഫോണിലേക്ക് ഒരു കോഡ് നമ്പർ വരും. ഓരോ ലോഗിനും ഇതേ രീതിയിൽ കോഡ് നമ്പർ ലഭിക്കും. ഈ രീതി പിന്തുടർന്നാൽ. മറ്റൊരാൾക്കും നമ്മുടെ അക്കൗണ്ടിലേക്ക് പ്രവേശിക്കാനാകില്ല. നമ്മുടെ ടൈംലൈൻ നമ്മുടെ കൂട്ടുകാർക്ക് മാത്രം കാണുന്ന രീതിയിൽ ആക്കുക. പ്രൈവസി സെറ്റിംഗ്സ് വഴി ഇത് ചെയ്യാൻ കഴിയും.
കടപ്പാട് – eastcoastdaily.com .
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്.