കോവിഡ് കാലത്തെ യാത്രാപ്രതിസന്ധിക്ക് പരിഹാരവുമായി FlitGO. കേരളത്തിലെ 14 ജില്ലകളിൽ നിന്നായി രണ്ടായിരത്തിൽ പരം ടാക്സി വാഹനങ്ങളെ തങ്ങളുടെ flitgo.com എന്ന വെബ്സൈറ്റിനു കീഴിൽ അണിനിരത്തി യാത്രികർക്കും ടാക്സി വാഹന ഉടമകൾക്കും ഒരുപോലെ കൈത്താങ്ങാവുകയാണ് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്ലിറ്റ് ഗോ എന്ന പുതിയ ഓൺലൈൻ ടാക്സി സേവന ദാതാക്കൾ.
https://covid.flitgo.com എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുന്ന യാത്രികർക്ക് അവരവരുടെ സമീപത്തുള്ള ടാക്സി ഡ്രൈവര്‍മാരുടെ നമ്പര്‍ ലഭ്യമാക്കും. തുടര്‍ന്ന് യാത്രക്കാര്‍ക്ക് ഡ്രൈവറുമായി നേരിട്ട് സംസാരിച് ട്രിപ്പ് ബുക്കുചെയ്യാം. ഇതുവഴി അനാവശ്യ ചൂഷണങ്ങൾ ഒഴിവാക്കി ഗവണ്മെന്റ് അംഗീകൃത നിരക്കിൽ യാത്ര സാധ്യമാക്കാൻ തങ്ങൾക്കാകുന്നുണ്ട് എന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഈ സേവനം ലഭ്യമാക്കി ഒരാഴ്ച പിന്നിടുമ്പോൾ നൂറുകണക്കിന് യാത്രകൾക്കാണ് FlitGO നിലവിൽ സാരഥ്യം വഹിച്ചിരിക്കുന്നത്. ടാക്സി ഉടമകളിൽ നിന്നും കമ്മീഷനോ മറ്റെന്തെങ്കിലും തരത്തിലുള്ള ചാർജുകളോ ഈടാക്കാതെ പൂർണമായും സൗജന്യമായാണ് ഈ സേവനം ജനങ്ങളിലേക്കെത്തിക്കുന്നത് എന്നതാണ് FlitGO യെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ എയര്‍പോര്‍ട്ടുകളിലും റെയില്‍വേ സ്റ്റേഷനുകളിലും മറ്റും ടാക്സികളുടെ എണ്ണത്തില്‍ ഗണ്യമായി കുറവുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇവിടങ്ങളിലെത്തുന്ന ആളുകള്‍ക്ക് യാത്രാപ്രതിസന്ധി ഉണ്ടാകാതിരിക്കാൻ FlitGO പ്രതിജ്ഞബദ്ധമാണെന്ന് കമ്പനിയുടെ സാരഥികൾ അറിയിച്ചു.
കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന AiderPro Technologies ആണ് ഫ്ളിറ്റ്ഗോയുടെ മാതൃസ്ഥാപനം.ആപ്പ് അധിഷ്ഠിത ടാക്സി സര്‍വീസാണ് ലക്ഷ്യമെങ്കിലും ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വെബ്സൈറ്റ് മുഖേന സര്‍വീസ് ഒരുക്കുകയാണെന്നും വൈകാതെ തന്നെ FlitGO ആപ്ലിക്കേഷന്‍ ഒരുക്കുമെന്നും കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog