KSRTC (കേരള) യ്ക്കു നഷ്ടം വരുന്ന രീതിയിൽ, നിയമ വിരുദ്ധമായി സുജിത് ഈ ബ്ലോഗിനെ ദുരുപയോഗം ചെയ്തിട്ടുണ്ടോ?

KSRTC എന്ന ട്രേഡ് മാർക് (word-mark), Kerala RTC ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം എന്നേ കേരളത്തിന് നഷ്ടപ്പെട്ടതാണ്. ഇന്ന് KSRTC എന്നാൽ Karnataka Road Transport Corporation ആണ്. അവരുടെ word-mark application ഔദ്യോഗികമായി സ്വീകരിക്കപ്പെട്ടുകഴിഞ്ഞു.പിന്നെ, “മുല്ലപെരിയാർ അണക്കെട്ടു നമ്മുടേതാണ്, നമ്മുടേത് മാത്രമാണ്” എന്നൊക്കെപ്പറയുന്നതുപോലെ, വെറുതെ പറഞ്ഞു സമാധാനിക്കാം എന്നു മാത്രം. നിയമപരമായി, കർണാടക RTC യുടെ സ്വന്തമായ KSRTC എന്ന word-mark ന്റെ പേരിൽ Kerala RTC യ്ക്കു എങ്ങനെയാണ് നിയമ നടപടികൾ സ്വീകരിക്കാൻ കഴിയുന്നത്?

KSRTC (കേരള) യ്ക്കു നഷ്ടം വരുന്ന രീതിയിൽ, നിയമ വിരുദ്ധമായി സുജിത് ഈ ബ്ലോഗിനെ ദുരുപയോഗം ചെയ്തിട്ടുണ്ടോ? KSRTC Blog ലെ ഓരോ വരിയിലും KSRTC യോടുള്ള സ്നേഹം തെളിഞ്ഞുകാണാം. പിന്നെ, ചില വിമർശനങ്ങൾ – അതായിരിക്കും ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചത്, അല്ലെ? അതൊക്കെ നമ്മൾ നന്നാവാൻ വേണ്ടി ചെയ്തതാണ് എന്നങ്ങു കരുതിയാൽ പോരെ?
ധാർമികമായി നോക്കിയാലും ഇങ്ങനെയൊരു ബ്ലോഗ് നടത്തുന്നതിൽ എന്താണ് തെറ്റ്? എംഡിയുടെ കത്തിൽ പറയുന്ന ഒരു ആരോപണം സുജിത്തിന്റെ ബ്ലോഗിൽ വ്യക്തിപരമായ ലാഭേച്ഛയോടെയുള്ള പരസ്യങ്ങൾ ഉപയോഗിച്ചിട്ടുണ്ട് എന്നാണ്. വെബ്സൈറ്റിൽ പരസ്യം ചെയ്യുന്നത് ഞങ്ങളെപ്പോലുള്ള എല്ലാ ബ്ലോഗർമാരും ചെയ്യുന്നതാണ്. അതുകൊണ്ടാണ് ഞങ്ങളുടെയൊക്കെ കുടുംബങ്ങൾ ജീവിക്കുന്നതും. ഗൂഗ്‌ൾ പോലെയുള്ള advertising networks ഉപയോഗിക്കുമ്പോൾ, അതിൽ എന്തൊക്കെ പരസ്യങ്ങൾ വരണം എന്നത് പരസ്യം തരുന്നവരാണ് തീരുമാനിക്കുന്നത്. അതിൽ Red Bus ന്റെ പരസ്യങ്ങൾ വരുന്നത് KSRTC യുടെ അങ്കമാലിയിലെ ഷോപ്പിംഗ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന Carnival Cinemas ൽ Red Bus ന്‍റെപരസ്യം വരുന്നതുപോലെതന്നെ കണ്ടാൽ പോരെ?

ഇനി ചില സാങ്കേതികവശങ്ങൾ. എല്ലാ .COM ഡൊമൈൻ പേരുകളും കേരളം എന്ന നമ്മുടെ സ്വന്തം നാടിന്റെ അധികാര പരിധിയിൽ വരുന്ന കാര്യമല്ല. അന്താരാഷ്ട്ര തലത്തിൽ ഉപയോഗിക്കുന്ന ഒരു top level domain ആണ് അത്. Trade mark & word mark ഓരോ രാജ്യത്തിനും മാത്രമുള്ളതും. സാങ്കേതികമായി, KSRTC എന്ന word-mark പല രാജ്യങ്ങളിൽ പലർക്കു അവകാശപ്പെട്ടതായിരിക്കാം. ഒരു .COM പേര് ഏതെങ്കിലും ഒരു രാജ്യത്തെ trade mark ഉടമയ്ക്ക് മാത്രമായി അവകാശപ്പെടാൻ കഴിയില്ല. അതുകൊണ്ടുതന്നെ, ഒരു trademark ഉണ്ടെന്നതുകൊണ്ടുമാത്രം ആർക്കും മറ്റൊരാളെ അതുപോലൊരു domain name ഉപയോഗിക്കുന്നതിൽ നിന്നും വിലക്കാനും കഴിയില്ല. KSRTC Blog ന്റെ കാര്യത്തിൽ ആ അന്താരാഷ്ട്ര ഡൊമൈൻ നിയമങ്ങൾ (UDRP) ബാധകമാണ്. വെറുതെ ഒരു ട്രേഡ്മാർക് ഉപയോഗിച്ചു എന്നതിനേക്കാൾ ട്രേഡ്മാർക് ദുരുപയോഗം നടന്നിട്ടുണ്ടോ എന്നാണ് UDRP പരിശോധിക്കുന്നത്.

അഞ്ചുലക്ഷത്തോളം ആരാധകരുള്ള, KSRTC യെ ഒരുപാട് സ്നേഹിക്കുന്ന, ഒരു യഥാർത്ഥ ഭക്തന്റെ ബ്ലോഗ് അടച്ചുപൂട്ടണം എന്നൊക്കെ ആവശ്യപ്പെടുന്നത് തീർത്തും ബാലിശമായ ഒരു ആവശ്യമാണെന്നാണ്  KSRTC ബ്ലോഗിനെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് മലയാളികളടക്കമുള്ളവരുടെ അഭിപ്രായം.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply