മലമ്പുഴ സന്ദർശിക്കുന്നവർ അറിയാതെ പോകുന്ന ഒരു മനോഹര തീരം…

എല്ലാവര്ക്കും ഉപകാരപ്രദമായ ഈ വിവരണം നമുക്കായി എഴുതി തയ്യാറാക്കിയത് പാലക്കാട് സ്വദേശിയും പ്രമുഖ സഞ്ചാരിയുമായ ‘സത്യ’യാണ്.

ഓൾ കേരള സൈക്കിൾ യാത്ര കഴിഞ്ഞു, രാവിലെ ചായ കപ്പുമായി ടെറസിന്റെ മേലെ കേറിയതാ ചുമ്മാ , പിന്നെ അടുത്ത സീൻ ബൈക്ക് സ്റ്റാർട്ട് ചെയ്ത് മലയടിവാരത്ത് എത്തുന്നതാണ് ,യാത്ര ക്ഷീണം മാറ്റാൻ വേറൊരു യാത്ര നല്ലതാ. കവയെകുറിച്ച്‌ മുൻപ് പോസ്റ്റിയതിൽ ,ഒരുപാട് സഞ്ചാരി സുഹൃത്തുക്കൾ ചോയിച്ചതാണ് നല്ല സമയം ആയാൽ പറയണേ സത്യാ എന്ന് …! ഈ പോസ്റ്റ് അവർക്കായി…

മഴക്കാലം വന്നു വന്നില്ല എന്ന സ്ഥിതിയിലാണ് പാലക്കാട് കാലാവസ്ഥ ..! മുൻപത്തെ പോസ്റ്റിൽ പറഞ്ഞ പോലെ കവക്ക് പല മുഖങ്ങളാണ് പല സമയത്ത് , അതുകൊണ്ടുതന്ന വേനൽകാലത്തിന്റെ മുരടിച്ചഭംഗിയൊക്കെ മാറി തളിർക്കാണ് തുടങ്ങിയിരിക്കുന്നു ..! മഴക്കാലം വന്നു കഴിഞ്ഞാൽ കാര്യങ്ങൾ ഒക്കെ മാറും ..! ഡാം നിറയും കാഴ്ചകളുടെ ഭംഗി കൂടുമെങ്കിലും എല്ലാവര്ക്കും ഇഷ്ടമാവണമെന്നില്ല. ഈ രണ്ടു കാലാവസ്ഥയുടെയും ഇടയിലാണ് ഇപ്പൊൾ ..! അതുകൊണ്ട് തന്നെ സഞ്ചാരികൾ റോഡിലൂടെ പോകുമ്പോൾ ആവശ്യത്തിന് ബ്രേക്ക് ഇട്ട് കുഞ്ഞുജീവനുകൾ രക്ഷിക്കാൻ ബാധ്യസ്ഥരാണ് ..! ചെറിയ കിളികളും മയിലുകളും ഇഴജന്തുക്കളും തവളകളും കീരികളും ചില സമയം പാമ്പ് വരെ …! രാജവെമ്പാലയുടെ ഇഷ്ട സ്ഥലമാണ് ഈ പ്രദേശങ്ങൾ..!!! ഒരു ബ്രേക്ക് ഒരു ജീവൻരക്ഷിക്കുമെങ്കിൽ നല്ലതല്ലേ ഏഹ് ..!

കവ ഒരു ഐലൻഡ് ആണ് … ഒരു സ്ഥലമല്ല.  കവയിലേക്ക് വരാൻ ഉദ്ദേശിച്ചവർക്ക് ഇതിനേക്കാൾ നല്ല സമയം വേറേ ഇല്ല . കുടുമ്പത്തോടെ വന്നു രാവിലെ കറങ്ങി ഭക്ഷണൊക്കെ കഴിച്ച് കുറച്ചു നേരം സൊറയും പറഞ്ഞു …ഡാം കാണേണ്ടവർക്ക് 9 മണിക്ക് ശേഷം പോകാം റൈഡേഴ്സിന് മൊത്തം കറങ്ങി ഉച്ചയാവുമ്പൊഴ്ക്കും തീർത്ത് നേരെ ധോണിയിൽ പ്രവേശനമുണ്ടെങ്കിൽ 10കിലോമീറ്റർ ട്രെക്ക് ചെയ്തത് മടങ്ങാം (ബാച്ച് സമയം മുൻകൂട്ടി അറിഞ്ഞതിനു ശേഷം പോവുക).

#എങ്ങനെയെത്താം ..? പാലക്കാടിൽ നിന്നും 8-10 കിലോമീറ്ററാണ് മലമ്പുഴക്ക് ..! (ഇഷ്ടംപോലെ ബസ് ഉണ്ട് ടൗണിൽ നിന്നും ഡാം വരെ ). ഡാമിന്റെ മുൻവശത്തിന്നു ഇടത്തേക്ക് വിട്ടാൽ 1കിലോമീറ്റർ കഴിഞ്ഞാൽ കാഴ്ചകൾ തുടങ്ങുകയായി 7 കിലോമിറ്ററോളം .റോഡ് അവസാനിക്കുന്നിടത്ത് ഒരു പാലം ഉണ്ട്. അതിന് താഴെ വെള്ളമില്ലെങ്കിൽ യാത്ര തുടങ്ങാം . അല്ലെങ്കിൽ വന്ന വഴി തിരികെ പോയി ഡാമിന്റെ മുൻവശം എത്താം..
വെള്ളമില്ലെങ്കിൽ 20 കിലോ മീറ്ററോളം യാത്ര ചെയ്ത് ചെന്നെത്തുന്നത് ഡാമിന്റെ മുൻവശത്തായിരിക്കും … നമ്മളീ ഒരു വട്ടം കറങ്ങികൊണ്ടിരിക്കുന്നത് ഡാമിന്റെ പിറക് വശത്തിലേക്ക് വന്നു മുൻവശത്തേക്കാണ് ..!

##റൈഡിങ് ഇഷ്ടപ്പെടുന്നവർക്ക് ഡാമിന്റെ മുൻപിൽ നിന്നും വലത്തോട്ട് പോയി 20കിലോമീറ്ററോളം റൈഡ് ചെയ്ത് അതെ പാലത്തേക്കാണ് വെള്ളമുണ്ടെങ്കിൽ നേരെ വന്ന വഴി തിരിച്ച് ഡാമിന്റെ മുൻവശത്തുകൂടെ തെക്കേ മലമ്പുഴയെത്താം …! ഇവിടെ വില്ലൻ പാലത്തിന്റെ പണി കഴിയാത്തതാണ്. മഴക്കാലയാത്രകൾ ഇഷ്ടപെടുന്നോർക്ക് സ്വർഗമാണ് കവ ..!

#സമയം – കവ കാണാൻ പറ്റിയ സമയം രാവിലെ 6മണിമുതൽ 8.30വരെയും വൈകുന്നേരം 5മണി മുതൽ രാത്രിയാകുന്നത് വരെയുമാണ്. വെയിലില്ലെങ്കിൽ പ്രശ്നമില്ല..!

#ശ്രദ്ധിക്കേണ്ട_കാര്യങ്ങൾ – ഡാമിന്റെ പിറക് വശത്ത് ജനസാന്ദ്രത കുറവാണ് ,കടകളും കുറവാണ് . എന്തെങ്കിലും വാങ്ങിക്കാൻ ഉണ്ടെങ്കിൽ ഡാമിന്റവിടെന്ന് വാങ്ങിക്കണം. പിന്നെ കുടുമ്പത്തോടെ വരുന്നവർ ഭക്ഷണം കഴിക്കുമ്പോൾ വേസ്റ്റ് എടുത്തോണ്ട് പോകേണ്ടതാണ് ..! പെട്ടന്ന് മാറുന്ന കാലാവസ്ഥയാണ് അതുകൊണ്ട് മഴ അലർജി ഉള്ളവർ സാമഗ്രികൾ കരുതുക …! ഫോണിന്റെ റേഞ്ച് കുറവുള്ള പ്രദേശമാണ്.!

Check Also

മാളൂട്ടി ചിക്കൻ കോർണർ; പാലോട്ടുവിളയിലെ വിജയൻ ചേട്ടൻ്റെ കട

വിവരണം – ‎Praveen Shanmukom‎, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. പാലോട്ടുവിളയിലെ വിജയൻ ചേട്ടന്റെ കട. ഇത് ഒരു …

Leave a Reply