നോൺസ്റ്റോപ്പ് യാത്രകളുമായി itz trip couple… “കാ​ന്താ ഞാ​നും വ​രാം…”

ന്യൂ​യോ​ർ​ക്ക് ലൈ​ഫി​ന്‍റെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ പെ​ട്ടെ​ന്നാ​യി​രി​ക്കും സ​ഞ്ജ​യ് പു​തി​യൊ​രി​ട​ത്തേ​ക്ക് യാ​ത്ര ചെ​യ്യാ​ൻ തീ​രു​മാ​നി​ക്കു​ക. പോ​കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന സ്ഥ​ലം എ​ത്ര ദൂ​രെ​യാ​യാ​ലും ഇ​നി​യി​പ്പോ​ൾ ഏ​തു മ​ല​യാ​യാ​ലും ക​ട​ലാ​യാ​ലും പ്രേ​ത​ന​ഗ​ര​ങ്ങ​ളാ​യാ​ലും ശ​രി ഒ​പ്പം ഭാ​ര്യ റി​യ​യു​മു​ണ്ടാ​കും…​ഒ​രു​പാ​ട് മു​ന്നൊ​രു​ക്ക​ങ്ങ​ളൊ​ന്നു​മു​ണ്ടാ​കി​ല്ല. പ​ക്ഷേ എ​ത്ര തി​ര​ക്കാ​ണെ​ങ്കി​ലും ഒ​രു വി​ഡി​യോ ക്യാ​മ​റ കൈ​യി​ൽ ക​രു​താ​ൻ മാ​ത്രം മ​റ​ക്കി​ല്ല…

ന​മ​സ്കാ​രം ഗൈ​സ് ഇ​റ്റ്സ് സ​ഞ്ജ​യ് ആ​ൻ​ഡ് റി​യാ ട്രി​പ്പ് ക​പ്പി​ൾ എ​ന്നു തു​ട​ങ്ങി പോ​യി​റ​ങ്ങു​ന്ന സ്ഥ​ല​ത്തെ​ക്കു​റി​ച്ച് അ​ടി​മു​ടി ന​ല്ല പ​ച്ച​മ​ല​യാ​ള​ത്തി​ൽ ര​സ​ക​ര​മാ​യി വി​വ​രി​ച്ച് കാ​ണു​ന്ന​വ​രെ​യൊ​ക്കെ സ​ഹ​യാ​ത്രി​ക​രെ പോ​ലെ ഒ​പ്പം കൊ​ണ്ടു പോ​കു​ന്ന വി​ഡി​യോ… ആ ​ദൃ​ശ്യ​ങ്ങ​ൾ ക​ണ്ട​തി​നു പി​ന്നാ​ലെ​യാ​ണ് ഫെ​യ്സ്ബു​ക്ക് മെ​സെഞ്ചറി​ൽ സ​ഞ്ജ​യെ കി​ട്ടി​യ​ത്. ഫെ​യ്സ്ബു​ക്കി​ലും യുട്യൂ​ബി​ലു​മെ​ല്ലാം സൂ​പ്പ​ർ​ഹി​റ്റാ​യ ട്രി​പ് ക​പ്പി​ൾ​, കാ​ന്താ ഞാ​നും വ​രാം എ​ന്ന പേ​രി​ൽ ആ​യി​ര​ക്ക​ണ​ക്കി​നു പേ​രെ ആ​രാ​ധ​ക​രാ​ക്കി മാ​റ്റി​യ യാ​ത്രാ വി​ഡി​യോ​ക​ളു​ടെ ഉ​ട​മ​ക​ൾ സ​ഞ്ജ​യ് ഹ​രി​ദാ​സും ഭാ​ര്യ റി​യ​യും.

ക​ണ​ക്റ്റി​ക്ക​ട്ടി​ൽ നി​ന്നും ന്യൂഹൈഡിലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ ഇ​ട​ക്കി​ടെ മു​റി​ഞ്ഞു പോ​കു​ന്ന മെ​സെ​ഞ്ച​ർ കോ​ളി​ലൂ​ടെ​യാ​യി​രു​ന്നു സ​ഞ്ജ​യ് യാ​ത്ര​ക​ളെ​ക്കു​റി​ച്ചും യാ​ത്രാ വി​ഡി​യോ​ക​ളെ​ക്കു​റി​ച്ചു​മെ​ല്ലാം സം​സാ​രി​ച്ചു തു​ട​ങ്ങി​യ​ത്. കാ​റ്റ്സ്ഹി​ൽ മൗ​ണ്ട​നി​ലേ​ക്ക് ഒ​രു യാ​ത്ര ന​ട​ത്തി തി​രി​ച്ചെ​ത്തി​യി​ട്ടേ ഉ​ള്ളൂ.. ” ഞാ​നെ​വി​ടെ​പ്പോ​യാ​ലും ഒ​പ്പം റി​യ​യും വ​രും. അ​തു കൊ​ണ്ടാ​ണ് യാ​ത്ര​ക​ൾ വി​ഡി​യോ​ദൃ​ശ്യ​ങ്ങ​ളാ​യി മാ​റ്റി​യ​പ്പോ​ൾ അ​തി​നു ന​ല്ല പ​ച്ച​മ​ല​യാ​ള​ത്തി​ൽ കാ​ന്താ ഞാ​നും വ​രാ​മെ​ന്നു പേ​രി​ട്ട​ത്. എ​ന്താ​യാ​ലും ഇ​പ്പോ​ൾ ഞ​ങ്ങ​ൾ യാ​ത്ര പോ​കു​ന്ന​തി​നാ​യി കാ​ത്തി​രി​ക്കു​ന്ന നി​ര​വ​ധി പേ​രു​ണ്ട്. ന്യൂ​യോ​ർ​ക്കി​ലെ ഒ​രു​പാ​ട് സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് യാ​ത്ര ചെ​യ്തു. കുറേ വി​ഡി​യോ​ക​ളും പോ​സ്റ്റ് ചെ​യ്തു.” എ​ന്താ​യാ​ലും പ്ര​തീ​ക്ഷി​ക്കാ​ത്ത പ്ര​തി​ക​ര​ണ​മാ​ണ് എ​ല്ലാ​വ​രി​ൽ നി​ന്നും കി​ട്ടി​യ​തെന്ന് അ​വി​ശ്വ​സ​നീ​യ​ത നി​റ​ഞ്ഞ ശ​ബ്ദ​ത്തി​ൽ സ​ഞ്ജ​യ്.

അ​ങ്ക​മാ​ലി പാ​റ​ക്ക​ട​വി​ൽ നി​ന്നും 2012ലാ​ണ് സ​ഞ്ജ​യ് സോ​ഫ്റ്റ് വെ​യ​ർ എ​ൻജി​നീ​യ​റാ​യി ന്യൂ​യോ​ർ​ക്കി​ലെ​ത്തി​യ​ത്. കു​ട്ടി​ക്കാ​ലം മു​ത​ലേ യാ​ത്ര​ക​ളോ​ടെ​ല്ലാം ഇ​ഷ്ട​മു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ നാ​ട്ടി​ലൊ​ന്നും അ​ങ്ങ​നെ യാ​ത്ര ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. വി​വാ​ഹം ക​ഴി​ഞ്ഞ് റി​യ​യും ന്യൂ​യോ​ർ​ക്കി​ലെ​ത്തി​യ​തോ​ടെ പ​തി​യെ യാ​ത്ര​ക​ൾ തു​ട​ങ്ങി. ആ​ദ്യ​മെ​ല്ലാം യാ​ത്ര പോ​കു​ന്ന​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ ഫെ​യ്സ​്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്യു​മാ​യി​രു​ന്നു. പി​ന്നെ പി​ന്നെ ഇ​നി​യെ​വി​ടെ​യാ പോ​കു​ന്ന​തെ​ന്ന് സു​ഹൃത്തു​ക്ക​ൾ ചോ​ദി​ച്ചു തു​ട​ങ്ങി. അ​ങ്ങ​നെ​യാ​ണ് യാ​ത്ര​ക​ളു​ടെ വി​ഡി​യോ എ​ടു​ക്കാ​മെ​ന്ന് തീ​രു​മാ​നി​ച്ച​ത്.

ആ​ദ്യം കാ​ന്താ ഞാ​നും വ​രാം എ​ന്ന പേ​രി​ൽ ഫെ​യ്സ്ബു​ക്ക് പേ​ജാ​ണ് തു​ട​ങ്ങി​യ​ത്. അ​തി​നു പു​റ​മേ യു ​ട്യൂ​ബി​ലും വി​ഡി​യോ​ക​ൾ പോ​സ്റ്റ് ചെ​യ്യാ​ൻ തു​ട​ങ്ങി. വേ​ൾ​ഡ് ട്രേ​ഡ് സെ​ന്‍റ​റി​ലേ​ക്കു​ള്ള യാ​ത്ര​യാ​യി​രു​ന്നു ആ​ദ്യം പോ​സ്റ്റ് ചെ​യ്ത​തെ​ന്ന് സ​ഞ്ജ​യ്. കു​റ​ഞ്ഞ നാ​ളു​ക​ൾ കൊ​ണ്ട് ആ​യി​രം പേ​രാ​ണ് വി​ഡി​യോ ക​ണ്ട​ത്. ഫെ​യ്സ്ബു​ക്കി​ലും വ​ൻ പ്ര​തി​ക​ര​ണ​മാ​യി​രു​ന്നു. യുട്യൂബിലെ വിഡിയോയുടെ കാണികളിൽ നാൽപ്പതു ശതമാനവും യുഎസിൽ നിന്നാണ്. ഇന്ത്യയിൽ നിന്നുള്ളവർക്കു പുറമേ ഓസ്ട്രേലിയയിൽ നിന്നും സൗത്ത് ആഫ്രിക്കയിൽ നിന്നുമുള്ളവർ വരെ ട്രിപ് കപ്പിളിന്‍റെ സ്ഥിരം പ്രേക്ഷകരാണ്.

മ​ല​യാ​ളി​ക​ൾ​ക്കു വേ​ണ്ടി​യാ​ണ് ഈ ​യാ​ത്രാ​വി​വ​ര​ണം അ​തു കൊ​ണ്ടു ത​ന്നെ​ തു​ട​ങ്ങി​യ കാ​ലം മു​ത​ൽ മ​ല​യാ​ള​ത്തി​ൽ ത​ന്നെ​യാ​ണ് വി​വ​ര​ണം ന​ൽ​കു​ന്ന​തും. ര​ണ്ടു പേ​രും ഇം​ഗ്ലി​ഷ് ന​ന്നാ​യി കൈ​കാ​ര്യം ചെ​യ്യും പ​ക്ഷേ ഇ​നി​യൊ​രി​ക്ക​ലും മ​ല​യാ​ളം മാ​റ്റി മ​റ്റേ​തെ​ങ്കി​ലും ഭാ​ഷ​യാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നു​മി​ല്ലെ​ന്നും സ​ഞ്ജ​യ്. കാ​ന്താ ഞാ​നും വ​രാം എന്നത് മ​ല​യാ​ളം പേ​രാ​യ​തു കൊ​ണ്ട് മ​റ്റു​ള്ള​വ​ർ​ക്കൊ​ന്നും അ​ത്ര പെ​ട്ടെ​ന്ന് പി​ടി കി​ട്ടി​യെ​ന്ന് വ​രി​ല്ല. അ​തു കൊ​ണ്ട് ട്രി​പ് ക​പ്പി​ൾ​സ് എ​ന്നു കൂ​ടി ചേ​ർ​ത്തു.

മെ​ട്രൊ​പൊ​ളി​റ്റ​ൻ കോ​ളെ​ജ് ഒ​ഫ് ന്യൂ​യോ​ർ​ക്കി​ൽ എം​ബി​എ വി​ദ്യാ​ർ​ഥി​യാ​ണ് റി​യ. പ​ഠ​ന​വും ജോ​ലി​യു​മെ​ല്ലാം ക​ഴി​ഞ്ഞു കി​ട്ടു​ന്ന സ​മ​യ​മാ​ണ് യാ​ത്ര​ക​ൾ​ക്കു വേ​ണ്ടി ചെ​ല​വ​ഴി​ക്കു​ന്ന​തും. അ​തെ​ങ്ങ​നെ​യെ​ന്നു ചോ​ദി​ച്ചാ​ൽ ഉ​റ​ക്ക​മൊ​ക്കെ പൊ​തു​വേ കു​റ​വാ​ണെ​ന്ന് ചി​രി​ച്ചു കൊ​ണ്ട് പ​റ​യും സ​ഞ്ജ​യ്. വേ​ൾ​ഡ് ട്രേ​ഡ് സെ​ന്‍റ​റി​ലേ​ക്കു​ള്ള യാ​ത്ര സാ​ധാ​ര​ണ ഹാ​ൻ​ഡി ക്യാ​മ​റ​യി​ലും കു​റ​ച്ചൊ​ക്കെ മൊ​ബൈ​ലി​ലു​മൊ​ക്കെ പ​ക​ർ​ത്തി​യാ​ണ് പോ​സ്റ്റ് ചെ​യ്ത​ത്. അ​ന്നൊ​ന്നും സാ​ങ്കേ​തി​ക കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് വ​ലി​യ വി​വ​ര​മൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല. പി​ന്നീ​ടാ​ണ് ക്യാ​മ​റ​യെ​ല്ലാം വാ​ങ്ങി കു​റ​ച്ചു കൂ​ടി ഗൗ​ര​വ​മാ​യി ചി​ത്രീ​ക​രി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. സോ​ണി എ 6000​ലാ​ണ് ഇ​പ്പോ​ൾ യാ​ത്ര​ക​ൾ ചി​ത്രീ​ക​രി​ക്കു​ന്ന​ത്.

യാ​ത്ര തീ​രു​മാ​നി​ക്കു​ന്ന​തെ​ല്ലാം പെ​ട്ടെ​ന്നാ​യി​രി​ക്കു​മെ​ന്ന് സ​ഞ്ജ​യ്. മാ​സ​ങ്ങ​ൾ​ക്കു മു​ൻ​പേ​യു​ള്ള പ്ലാ​നി​ങ്ങൊ​ന്നും ഉ​ണ്ടാ​കാ​റി​ല്ല. അ​ങ്ങ​നെ പ്ലാ​ൻ ചെ​യ്താ​ൽ ന‌‌‌​ട​ക്കാ​തി​രി​ക്കാ​നു​ള്ള സാ​ധ്യ​ത​യാ​യി​രി​ക്കും കൂ​ടു​ത​ലും. എ​ങ്കി​ലും പോ​കു​ന്ന സ്ഥ​ല​ത്തെ​ക്കു​റി​ച്ചും അ​വി​ട​ത്തെ ച​രി​ത്ര​ത്തെ​ക്കു​റി​ച്ചു​മെ​ല്ലാം അ​ത്യാ​വ​ശ്യം മ​ന​സി​ലാ​ക്കി​യ​തി​നു ശേ​ഷ​മാ​യി​രി​ക്കും യാ​ത്ര..

കൂ‌​ടു​ത​ലും ഒ​രു ദി​വ​സം കൊ​ണ്ട് തീ​രു​ന്ന യാ​ത്ര​ക​ളാ​ണ്. പ​ക്ഷേ മെ​യ്ൻ​സ്റ്റേ​റ്റി​ലേ​ക്ക് മൂ​ന്നു ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന യാ​ത്ര​യാ​ണ് ന​ട​ത്തി​യ​ത്. അ​വി​ട​ത്തെ പ്ര​ദേ​ശ​വാ​സി​ക​ളു​മാ​യി സം​സാ​രി​ച്ച് കു​റ​ച്ച് വി​ശ​ദ​മാ​യ വി​വ​ര​ണ​വും ന​ൽ​കി​യി​രു​ന്നു. സാ​ധാ​ര​ണ​യാ​യി ആ​റു മി​നി​റ്റി​ൽ കൂ​ടു​ത​ലു​ള്ള വി​ഡി​യോ​ക​ളാ​ണ് പോ​സ്റ്റ് ചെ​യ്യാ​റു​ള്ള​ത്. പ​റ​യാ​നു​ദ്ദേ​ശി​ക്കു​ന്ന കാ​ര്യ​ങ്ങ​ളെ​ന്താ​ണെ​ന്ന് മു​ൻ​പേ എ​ഴു​തി വ​യ്ക്കാ​റൊ​ന്നു​മി​ല്ല. പ​ക്ഷേ എ​ഡി​റ്റി​ങ്ങി​നി​ട​യി​ൽ എ​ന്തെ​ങ്കി​ലും കൂ​ട്ടി​ച്ചേ​ർ​ക്ക​ണ​മെ​ന്നു തോ​ന്നി​യാ​ൽ വോ​യ്സ് ഓ​വ​ർ ചെ​യ്ത് ഉ​ൾ​പ്പെ​ടു​ത്തും അ​ത്ര ത​ന്നെ. കൂ​ട്ട​ത്തി​ൽ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ​ത് തൈ​ക്കു​ടം ബ്രി​ഡ്ജ് ബാ​ൻ​ഡി​ന്‍റെ അ​മെ​രി​ക്ക​ൻ സ​ന്ദ​ർ​ശ​നം മു​പ്പ​തു മി​നി​റ്റ് നീ​ണ്ടു നി​ൽ​ക്കു​ന്ന വി​ഡി​യോ​യാ​യി​രു​ന്നു. ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ ക​ണ്ടി​ട്ടു​ള്ള​തും ആ ​വി​ഡി​യോ ത​ന്നെ​യെ​ന്ന് സ​ഞ്ജ​യ്. യു​ട്യൂ​ബി​ൽ കുറേ വി​ഡി​യോ​ക​ൾ ഇ​പ്പോ​ൾ കാ​ന്താ ഞാ​നും വ​രാ​മെ​ന്ന പേ​രി​ൽ പോ​സ്റ്റ് ചെ​യ്തു ക​ഴി​ഞ്ഞു. ‌

തൈ​ക്കു​ടം ബ്രി​ഡ്ജി​നൊ​പ്പ​മു​ള്ള​തി​നു പു​റ​മേ ഹാ​ലോ​വീ​ൻ സ്പെ​ഷ്യ​ൽ എ​പ്പി​സോ​ഡും പി​ന്നെ പ്രേ​ത​ങ്ങ​ളു​ടെ സാ​മി​പ്യ​മു​ണ്ടെ​ന്നു വി​ശ്വ​സി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ലേ​ക്കൊ​രു ഹോ​ണ്ട​ഡ് സ്പെ​ഷ്യ​ൽ എ​പ്പി​സോ​ഡും ചെ​യ്തു. എ​ന്നാ​ൽ ഈ ​പോ​യ​തി​ൽ ഏ​റ്റ​വും ഇ​ഷ്ട​പ്പെ​ട്ട യാ​ത്ര​യേ​താ​ണെ​ന്നു ചോ​ദി​ച്ചാ​ൽ അ​തി​ക്കൂ​ട്ട​ത്തി​ലു​ള്ള​ത​ല്ലെ​ന്നു പ​റ​യും സ​ഞ്ജ​യ്. കാ​ന്താ ഞാ​നും വ​രാ​മെ​ന്ന പേ​ജ് തു​ട​ങ്ങും മു​ൻ​പ് ന​ട​ത്തി​യ മാ​ൽ​ദീ​പ് യാ​ത്ര​യ്ക്കാ​ണ് ആ ​സ്ഥാ​നം. ഇ​നി​യൊ​രി​ക്ക​ൽ കൂ​ടി അ​ങ്ങോ​ട്ടേ​ക്കു പോ​യി എ​ല്ലാം വി​ഡി​യോ​യി​ൽ പ​ക​ർ​ത്ത​ണ​മെ​ന്നാ​ണ് ഇ​രു​വ​രു​ടെ​യും തീ​രു​മാ​നം. ഫ്ലോ​റി​ഡ, മി​യാ​മി അ​ങ്ങ​നെ പോ​കേ​ണ്ട സ്ഥ​ല​ങ്ങ​ൾ ഇ​പ്പോ​ഴും നി​ര​നി​ര​യാ​യി ര​ണ്ടു പേ​രു​ടെ​യും മ​ന​സി​ലു​ണ്ട്. സ​മ​യ​വും സ​ന്ദ​ർ​ഭ​വു​മെ​ല്ലാ​മൊ​ത്തു വ​ന്നാ​ൽ മ​റ്റു രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് യാ​ത്ര ന​ട​ത്ത​ണ​മെ​ന്നും മോ​ഹ​മു​ണ്ട്. ഭാ​വി​യി​ൽ അ​തെ​ല്ലാം യു ​ട്യൂ​ബി​ലൂ​ടെ കാ​ണാ​മെ​ന്ന വാ​ഗ്ദാ​ന​ത്തോ​ടെ സ​ഞ്ജ​യ് വീ​ണ്ടും ജോ​ലി​ത്തി​ര​ക്കു​ക​ളി​ലേ​ക്ക്.

കടപ്പാട് – നീതു ചന്ദ്രന്‍ (മെട്രോ വാര്‍ത്ത)

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply