കാന്തല്ലൂരിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? മൂന്നാറില്‍ നിന്നും മറയൂര്‍ ദിശയില്‍ 50 km സഞ്ചരിച്ചാല്‍ കാന്തല്ലൂര്‍ എന്ന മനോഹരമായ ഗ്രാമത്തില്‍ എത്താം. മൂന്നാർ സന്ദർശിക്കുന്നവരിൽ ഭൂരിഭാഗം ആളുകളും ഇവിടേക്ക് വരാറില്ല എന്നതാണ് സത്യം. മൂന്നാറിൽ നിന്നും അയൽ ഗ്രാമമായ മറയൂർ വഴി ഉദുമല്പേട്ടിലേക്ക് പോകുന്ന സംസ്ഥാനപാത 17, മട്ടുപ്പെട്ടി അണക്കെട്ട് വഴി കൊടൈക്കനാലേക്ക് പോകുന്ന സംസ്ഥാന പാത് 18, കൊച്ചിയിൽ നിന്നും മധുരയിലേക്ക് പോകുന്ന ദേശീയപാത 49 എന്നിവയാണ് ഇവിടേക്കുള്ള പ്രധാന ഗതാഗത ആശ്രയം.
കാന്തല്ലൂരിലെ സ്വയം പര്യാപ്തമായ മണ്ണ് വീട്ടിൽ താമസിച്ചാലോ? ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു അനുഭവമായി മാറും അത്. കോൺക്രീറ്റ് കെട്ടിടങ്ങളിൽ മാത്രം താമസിച്ചു ശീലിച്ച നമുക്ക് പ്രകൃതിയെ തൊട്ടറിഞ്ഞുള്ള പഴമയുടെ ഗന്ധമുള്ള മണ്ണ് വീട്ടിലെ താമസം പുതുമയായിരിക്കും. കഴിയുമെങ്കിൽ എല്ലാവരും ഒന്നു ഷെയർ ചെയുക ,ഇങ്ങനെയുള്ള സ്ഥലങ്ങളിലെങ്കിലും കോൺക്രീറ്റ് കെട്ടിടങ്ങൾ ഉയരാതിരിക്കട്ടെ.
അമ്മയും അച്ഛനും സർക്കാർ ജീവനക്കാർ ആയിരുന്നതുകൊണ്ട് തന്നെ അമ്മ എപ്പൊഴും പറയുമായിരുന്നു ഒരു സത്യസന്ധനായ സർക്കാർ ഉദ്യോഗസ്ഥനാണെങ്കിൽ അദ്ദേഹം പെൻഷൻ ആകുമ്പോൾ ആകെ കെട്ടിപ്പൊക്കാൻ പറ്റുന്നത് ഒരു വീട് മാത്രമാണ്. ഇവിടെയും അത് തന്നെ സംഭവിച്ചിരിക്കുന്നു. മുന്നാറിലെ ഡെപ്യുട്ടി ഫോറെസ്റ് റേഞ്ചർ ആയി പെൻഷൻ ആകാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആ സ്വപ്നം പൂവണിഞ്ഞിരിക്കുന്ന സന്തോഷത്തിൽ ആണ് ടി പി ഹരിദാസ് സർ.. അതും കേരളത്തിന്റെ കാശ്മീർ എന്ന് പറയപെടുന കാന്തല്ലൂരിൽ.. അതെ ഹരിദാസ് സാർ ആണ് മനോഹരമായ ഈ മണ്ണ് വീട് ഇവിടെ നിർമ്മിച്ചിരിക്കുന്നത്.
എടുത്തു പറയേണ്ട കാര്യം തികച്ചും പ്രകൃതി സ്നേഹിയായ അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു ഒരിക്കലും പ്രകൃതിയെ നോവിച്ചു കൊണ്ടാകരുത് ഒന്നും എന്ന്. അതിനാൽ അദ്ദേഹം കണ്ടു പിടിച്ച വിദ്യ ആണ് മണ്ണ് വീട് (mud house).. ഇതിന്നുളിൽ നിങ്ങൾ കിടന്നിട്ടുണ്ടോ? ഇല്ലെങ്കിൽ ഒരു ദിവസം കിടക്കണം .വർഷങ്ങൾക്കു മുന്നേ നാം താമസിച്ചിരുന്നത് എങ്ങനെയോ അങ്ങനെ തന്നെയായിരിക്കും ഇതിനുള്ളിൽ താമസിക്കുമ്പോൾ ഫീൽ ചെയ്യുക. നാം അറിയണം വര്‍ഷങ്ങള്‍ക്കു മുൻപ് നമ്മുടെ കാരണവന്മാർ എത്ര സുഖിച്ചാ ഉറങ്ങിയതെന്ന്. ഇന്ന് നമ്മുക്ക് തരുന്ന ഒരു മുന്തിയ ഇനം എസിക്കും തരുവാൻ കഴിയില്ല ഇത്രയും തണുപ്പും സുഖ നിദ്രയും. പുതിയ കോൺക്രീറ്റ് റിസോർട്ടുകൾ കെട്ടി പൊക്കുന്നവർ ഒന്ന് കാണുക ഇങ്ങനെയും പ്രകൃതിക്കു നോവാത്തവിധം ഹോം സ്റ്റേ പണിതുയർത്താം. കുളിയ്ക്കാൻ കട്ടിൽ നിന്നും ഒഴുകി വരുന്ന ഒരു വെള്ള ചാട്ടവും അതിലൂടെ വൈദ്യതിയും ഉല്പാദിപ്പിക്കുന്ന ഒരു സ്വയം പര്യാപ്തമായ ഹോം സ്റ്റേ ആണ് ഇത്. കഴിയുമെങ്കിൽ ഫാമിലിയും ഒത്തു ഒരു ദിവസം ഇവിടെ താമസിക്കുക. ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു അനുഭവമാകും അതും. For booking : Haridas Sir :08301862738,09447805176.
വിവരണം – ശബരി വർക്കല (Sabari The Traveler/ Trip advisor).