തടിയന്മാരുടെ സ്വന്തം രാജ്യം; ഇങ്ങനെയൊരു രാജ്യത്തെപ്പറ്റി കേട്ടിട്ടുണ്ടോ?

അമിത വണ്ണം ആധുനിക സമൂഹം നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ പ്രശ്നമാണ് എന്നതിൽ സംശയമില്ല, എന്നാൽ ഒരു രാജ്യം തന്നെ തടിയുടെ പേരിൽ പഴി കേൾക്കുക എന്നത് കുറച്ച് ആശ്ചര്യമുളവാക്കുന്ന കാര്യമല്ലേ? എന്നാൽ അങ്ങിനെ ഒരു രാജ്യമാണ് ടോംഗ.

ടോംഗ -തടിയന്മാരുടെ രാജ്യം

പസഫിക് സമുദ്രത്തിലെ 169 ദ്വീപുകൾ കൂടി ചേർന്ന ഒരു ചെറിയ രാജ്യമാണ് ടോംഗ. ഇതിൽ 40 ഇൽ താഴെ ദ്വീപുകളിൽ മാത്രമേ ആൾ താമസമുള്ളൂ. ജനസംഖ്യ ഏകദേശം ഒന്നര ലക്ഷം മാത്രം.
1970 ഇൽ ആണ് ടോംഗ ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്ന് സ്വാതന്ത്രം പ്രാപിച്ചത്. ഇപ്പോഴും രാജാധിപത്യം നിലവിലുള്ള ചുരുക്കം ചില കോമണ്‍ വെല്‍ത്ത് രാജ്യങ്ങളിൽ ഒന്നാണിത്.

30 വർഷങ്ങൾക്ക് മുൻപ് കേവലം 70 kg ആയിരുന്ന ഇവിടുത്തുകാരുടെ ശരാശരി ഭാരം ഇന്ന് നൂറിന് അടുത്ത എത്തിയിരിക്കുന്നു. 90 ശതമാനം പേരും ഇവിടെ തടിയൻമാരും തടിച്ചികളുമാണ്.

ടോംഗക്കാരുടെ ആരോഗ്യ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ കാരണം അവരുടെ ഭക്ഷണരീതിയും ജീവിതശൈലിയും തന്നെയാണ്. ഉദാഹരണത്തിന് നമ്മൾ സാധാരണ കഴിക്കുന്ന ഭക്ഷണതത്തിനേക്കാൾ നാലിരട്ടി കലോറി അടങ്ങിയ ഭക്ഷണമാണ് അവരുടെ രീതി. അതായത് നമ്മൾ ദിവസം മൊത്തം കഴിക്കുന്നത് അവർ ഒരു പ്രഭാത ഭക്ഷണം മാത്രമായി ഒതുക്കുന്നു.തടി കുറഞ്ഞവരെ പുരുഷന്മാരായി കണാൻ പോലും ടോംഗൻ തടിച്ചിക്ൾ തയാറാവില്ല.

പച്ചവെള്ളതത്തെക്കാളും ഇവിടുത്തുക്കാർക്ക് പ്രിയം സോഫ്റ്റ് ഡ്രിങ്സിനോടാണ്.

ന്യുസിലാന്റും ടോംഗൻ തടിയും-

ടോംഗക്കാരുടെ ഈ തടിയുടെ പേരിൽ പലപ്പോഴും പഴി കേൾക്കേണ്ടി വരുന്ന അയൽ രാജ്യമാണ് ന്യൂസിലാന്റ. അതിൽ ഒരു പരിധി വരെ കാര്യവുമുണ്ട്.

ആ രാജ്യതത് നിരോധിച്ചിട്ടുളള അമിതകൊഴുപ്പ് അടങ്ങിയ മാംസത്തിന്റെ ഒരു പ്രധാന വിതരണ കേന്ദ്രമാണ് ടോംഗ. മൽസ്യം പ്രധാന ഭക്ഷണ ഇനമായിരുന്ന അവിടം അങ്ങിനെ ന്യൂ സിലാണ്ടിന്റെ മട്ടനും പോർക്കും ചിക്കനും എല്ലാം കൂടി പിടിച്ചടക്കി.

ന്യൂസിലാന്റിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കൊഴുപ്പടങ്ങിയ മട്ടനാണ് ഇവിടെ ഏറെ പ്രിയം. അതിൽ തന്നെ അവർക്ക് കഴിക്കാൻ താൽപര്യമില്ലാത്ത ,40 ശതമാനത്തോളം കൊഴുപ്പ അടങ്ങിയ mutton flaps ആണ് ഇവിടേക്ക വൻതോതിൽ കയറ്റുമതി ചെയുന്നത്.ഇപ്പോൾ മാംസത്തിനോളം കൊഴുപ്പുള്ള ഭക്ഷണം കഴിച്ചാലെ ടോംഗകാർക്ക് പിടിക്കൂ,കൂടെ പുട്ടിന് പീര എന്ന പോലെ കുറേ സോഫ്റ്റ് ഡ്രിങ്ങ്സും.തങ്ങൾ വെട്ടിവിഴുങ്ങുന്നത് അയൽക്കാർ കഴിക്കാൻ കൊള്ളാതെ വലിച്ചെറിയുന്നതാണെന്ന പാവം ടോംഗകാർക്ക് അറിയില്ല.

ലോകാരോഗ്യ സംഘടനയുടെ ഒരു നോട്ടപ്പുള്ളി എന്ന നിലയ്ക്ക് മാറ്റത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ ഇപ്പോൾ തകൃതിയായി നടക്കുന്നുണ്ട്. ടോംഗകാരുടെ ഫാസ്റ്റ് ഫുഡ്‌ പ്രണയവും അറിവില്ലായ്മയും ആണ് ഇന്നും ഇതിനെതിരായി നിൽക്കുന്നത്.പ്രമേഹവും കൊളസ്ട്രോളും കൊണ്ട് നിറഞ്ഞ ആശുപത്രികളിൽ ഇപ്പോൾ മാറ്റത്തിന്റെ പ്രതീക്ഷ നിഴലിക്കുന്നു.30 വർഷം കൊണ്ട് ആഗോളവൽക്കരണം വരുത്തിയ മഹാ മേദസ് മാറാൻ എത്ര കാലം വേണ്ടി വരും എന്ന് കണ്ടറിഞ്ഞ് കാണണം.

കടപ്പാട് – സുമേഷ് മോഹന്‍’

Check Also

‘കൊറോണ’ എന്ന പേരിൽ ഒരു ബസ്; ആർക്കെങ്കിലും ഇത് അറിയാമോ?

കൊറോണ എന്നു കേൾക്കുമ്പോൾ എല്ലാവരിലും വൈറസ് ഭീതിയായിരിക്കും ഉണ്ടാകുക. എന്നാൽ ആ പേരിൽ ഒരു ബസ് ഉള്ള കാര്യം അധികമാർക്കും …

Leave a Reply