യാത്ര പോകുവാനായി ആദ്യം മനസ്സിൽ വിചാരിച്ചത് വയലട, പിന്നീട് പോവാൻ പ്ലാൻ ചെയ്തത് കക്കയം, എത്തിയത് കരിയാത്തുംപാറ… വിവരണം – Alibk Ali.
7/5/2018 മെയ് മാസം തിങ്കളയ്ച രാത്രി മലബാർ ട്രൈയിൻ കാസറഗോഡിൽ നിന്നു കാലിക്കറ്റ് ട്രൈയിൻ കേറിയത് ഒരു ആവശ്യാർത്ഥമാണ്.. ചൊവ്വാഴ്ച റാവിലേ 9 മണിക്കാണ് വന്ന കാര്യം അന്ന് നടക്കൂല എന്ന് അറിഞ്ഞത്..എന്ത് ചെയ്യും.. പല്ല് തേക്കാൻ പോയപ്പോളാണ് എവിടേക്ക്ങ്കിലും ട്രിപ്പ് പോയലോ എന്ന് ആലോചിച്ചത്.. ഉടൻ ഓർമയിൽ വന്നത് ചങ്ക് അ൪ഷാദിനെയാണ്.. വിളിചു..അവൻ എപ്പോഴേ റെഡി… അരക്കിണറിലെ അവന്റെ വീട്ടിലേക്ക് എന്റെ പാഷൻ പ്ലസ് കുതിച്ചു…ചായയുട കൂടെ കൊണ്ട് വന്ന ബിസ്കറ്റ് ഒരു ഉളുപ്പുമില്ലാതെ തിന്നു തീർത്തു….( രാവിലെ ഒന്നും കഴിച്ചില്ലാറുന്നു ).
പൾസർ ബൈക്ക് 310 രൂപയുടെ പെട്രോളും കുടിച്ചു ബാലുശ്ശേരിയിലേക് യാത്ര തുടങ്ങി… അർഷാദിന്റെ ഒറിജിനൽ വീട് അവിടെയാണ്..അവിടെ ഞാൻ കൂടെ കരുതിയിരുന്ന നാടൻ മാങ്ങാ ജ്യൂസ് അടിച്ചു 2 ഗ്ളാസ് വീതം കുടിച്ചു…(ചോറിന്റെ പൈസ ലാഭം..) പിന്നെ കക്കയം ഡാം ലക്ഷ്യമാക്കി ബൈക്ക് കുതിചു . എസ്റ്റേറ്റ് മുക്ക് കഴിഞ്ഞുള്ള കാഴ്ചകൾ അതി മനോഹരമായിരുന്നു…ഇരു വശങ്ങളിലും തിങ്ങി നിന്ന റബ്ബർ മരങ്ങൾ തണുപ്പ് വിതറി നമ്മെ സ്വാഗതം ചെയ്യുന്ന പോലെ തോന്നി..ഇളം തെന്നൽ തഴുകിയുള്ള മനോഹര സ്പർശം….പുതിയ അനുഭൂതി നൽകി കൊണ്ടിറുന്നു….ശെരിക്കും പ്രകൃതി പ്രിയർക്ക് പറ്റിയ റൊഡ്.. വണ്ടി നീങ്ങിക്കൊണ്ടിരുന്നു.തലയാട് കഴിഞ്ഞു പിന്നെ കയറ്റം.. ഇരുണ്ട അന്തരീക്ഷം.കാർമേഘങ്ങൾ ചതിക്കുമോ എന്ന പേടി ഇല്ലാതില്ല..
രണ്ടും കല്പിച്ചു യാത്ര തുട൪ന്നു…തണുത്ത കാറ്റു തലോടി നിന്നു യാത്രക്ക് പ്രോത്സാഹനം നൽകുന്നതായി തോന്നി. 19ആം മൈൽ എത്തിയപ്പോൾ പിന്നെ ഇറക്കമാണ്.. ഏകദേശം 3 കിലോമീറ്ററ് വണ്ടി എൻജിൻ ഓഫ് ചെയ്തു ഇറക്കി… പിന്നെ കക്കയം ലക്ഷ്യം വെച്ചുകൊണ്ടുള്ള യാത്ര.. പക്ഷെ കരിയാത്തുംപാറ എത്തിയപ്പോൾ കക്കയം മറന്നു പോയി. അവർണനീയ കാഴ്ചകൾ… ശെരിക്കും ഞാനൊന്ന് ആർത്തു കൂകി….
ചിത്രം വരച്ചത് പോലെ 3 മലകൾ അവകൾക്കിടയിൽ ഒഴുകുന്ന അരുവി.. നീണ്ടു കിടക്കുന്ന മേച്ചിൽ പുറത്തെ സാധൃശ്യപ്പെടുന്ന രീതിയിൽ പച്ചപ്പ്…പൈൻ മരങ്ങളെ പോലെ നീണ്ട മരങ്ങൾ… ടൂറിസ്റ്റു മേഖല അതികമോന്നും കീഴടക്കാത്ത പ്രദേശം…ഫോട്ടോ ഷൂട്ടിംഗ് ചെയ്യുന്നവർക്ക് പറഞ്ഞു ചെയ്യിപ്പിച്ച സ്ഥലമാണ് കരിയാത്തുംപാറ… ശെരിക്കും DSLR ഭരിക്കുന്ന സ്ഥലത്തു നമ്മുടെ പീറ മൊബൈൽ ഫോൺ അവിടത്തെ സീനറിയെ ഒപ്പി എടുക്കാൻ പരാജയപ്പെട്ടു…
പാറക്കെട്ടുകൾക്കിടയിൽ ഒഴുകുന്ന തണുത്ത വെള്ളം. സുന്ദര കാഴ്ചയായിറുന്നു.ഒരു ഫാമിലി അവിടെ നീരാടുന്നതിനാൽ അല്പം വെയിറ്റ് ചെയ്തു.. ഇവിടെ കുട്ടികൾക്കും നീരാടാൻ തക്കത്തിൽ ചെറിയ ആഴമുള്ള സ്ഥലങ്ങളും ണ്ട്…ആഴമുള്ള പാറകെട്ടുകളും ഉണ്ട്… കൊച്ചു കുട്ടികൾ തൊട്ടു മുതീർന്നവറും നീന്തി കളിക്കുന്നു.. ഫാമിലി യായി വരുന്നവർക്ക് ഇവിടെ സുഗമായി മര ച്ചുവട്ടിലിറുന്നു ഉണ്ണാനും കളിക്കാനും കുളിക്കാനും പറ്റിയ സൂപ്പർ സ്ഥലമാണ് ഇത്… കല്യാണ ആൽബം ചിത്രീകരണത്തിനും പറ്റിയ സ്ഥലം..
ഞാൻ വെള്ളത്തിൽ നീന്താൻ ഒരുങ്ങി.. അർഷാദ് ചാടി..കൂടെ ഞാൻ പതിയെ ഇറങ്ങി…അപ്പോളേകും കനത്ത മഴ തുടങ്ങി എന്നാലും നമ്മുടെ നീന്തലിന്റെ ഹരം കൂടിയല്ലാതെ കുറഞ്ഞില്ല… വയനാടിൽ 80 രൂപ കൊടുത്തു ചെയ്യിക്കുന്ന ഫിഷ് ഫുട്ട് മസ്സാജ് ഇവിടെ സൗജന്യമായി മൽസ്യങ്ങൾ ചെയ്തു തന്നു…ഇക്കിളിയായാലും നല്ല സുഖം.
കൊറേ നേരം അവകൾ എന്നെ മസാജ് ചെയ്തു രസിപ്പിച്ചു.. മഴ നിൽക്കുന്നില്ല എന്നാലും അല്പം കുറഞ്ഞി..അർഷാദ് വെള്ളം വിട്ടു കേറുന്നില്ല…അവസാനം മഴ കുറഞ്ഞപ്പോൾ അവൻ ഡ്രസ്സ് മാറ്റി ഫ്രഷ് ആയി.. സമയം 5 മണിയായി. കക്കയം എത്തൂല എന്ന് ഉറപ്പായി…
തണുപ്പ് മാറ്റാനായി 2 സുലൈമാനി കുടിച്ചു… പൊളിച്ചു മൊതലായി….ഇനിയൊന്ന് കൂടിവരണം എന്ന് തീരുമാനിച്ചു മടക്കം കുറിച്ച്.. വരുമ്പോൾ അർഷാദിന്റെ ബന്ധുവീട്ടിൽ ചായയും ചക്കപ്പവും , ഉള്ളിവടയും, ഒരു ആവേശം നൽകി..സൂപ്പർ ഉള്ളിവട ആൻഡ് ചക്കപ്പം…താത്തയുടെ സ്നേഹം അതിനേക്കാൾ മധുരം….ഒരിക്കൽ കൂടി വരണമെന്നു പറഞ്ഞപ്പോൾ ഓക്കേ മൂളി യാത്ര തിരിച്ചു…
കാലിക്കറ്റ് , മലപ്പുറം ഭാഗങ്ങളിൽ ഉള്ളവർക്കു ഒരുഹാഫ്-ഡേ ട്രിപ്പ് പോകാൻ പറ്റിയ സ്ഥലമാണിത്. ഫുൾ ഡേ പ്ലാൻ ചെയ്യുന്നവർക്ക് തുഷാരഗിരി , വയലട പീക് വ്യൂ പോയിന്റ് ,കരിയാത്തുംപാറ, കക്കയം ഇവയൊക്കെയും ആസ്വദിക്കാം. റൂട്ട്..കാലിക്കറ്റ് -ബാലുശ്ശേരി – എസ്റ്റേറ്റ് മുക്ക്-തലയാട് – കരിയാത്തുംപാറ..