കടലുണ്ടിക്കടവിൽ നിന്നും എലത്തൂരിലേക്ക് കെ.എസ്.ആർ.ടി.സി. ബസ് സർവ്വീസ് ആരംഭിച്ചു

കോഴിക്കോട് ജില്ലയിലെ കടലുണ്ടിക്കടവിൽ നിന്നും എലത്തൂരിലേക്ക് കെ.എസ്.ആർ.ടി.സി. ബസ് സർവ്വീസ് ആരംഭിച്ചു. കടലുണ്ടിക്കടവിൽ വൻജനാവലിയുടെ സാന്നിദ്ധ്യത്തിൽ നടന്ന ഉടഘാടന ചടങ്ങ് നാട് ആഘോഷമാക്കി. വി.കെ.സി.മമ്മദ് കോയ എം,എൽ.എ കണ്ടക്ടർക്ക് ടിക്കറ്റ് മെഷീൻ നൽകിയ ശേഷം ആദ്യ സർവ്വീസ് ഫ്ളാഗ് ഓഫ് ചെയ്തു.

കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ.ഭക്തവത്സലൻ അധ്യക്ഷം വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റീന മുണ്ടങ്ങാട്ട്, പഞ്ചായത്ത് വൈസപ്രസിഡണ്ട് എം.നിഷ, ജില്ലാപഞ്ചായത്ത് അംഗം ഭാനുമതി കറോട്ട്, പിലക്കാട്ട് ഷൺമുഖൻ, സതിദേവി, കെ.ഗംഗാധരൻ, ബഷീർ കുണ്ടായിത്തോട്, വാർഡ് മെമ്പർ ഹക്കീമ മാളിയേക്കൽ, എൻ.പ്രേമരാജൻ എന്നിവർ സംസാരിച്ചു.

News & Photo : Kerala Kaumudi

Check Also

കേരളത്തിലെ സിനിമാ തിയേറ്ററുകൾ; ചരിത്രവും വസ്തുതകളും

കേരളത്തിലെ സിനിമാശാലകളെപറ്റിയുള്ള  ചരിത്രം 113 വർഷം പിന്നിട്ടിരിക്കുന്നു. കേരളത്തിലെ ആദ്യത്തെ സിനിമാ പ്രദർശനം നടന്നത് 1907 ൽ തൃശൂർ പൂരത്തിനിടയ്ക്ക് …

Leave a Reply