പെടോള്‍പമ്പില്‍ ഇനിമുതല്‍ കുപ്പിയില്‍ ഇന്ധനം കൊടുക്കില്ല , കാരണം ഇതാണ്

 

 

പമ്ബില്‍ നിന്ന് കുപ്പിയില്‍ പെട്രോള്‍ വാങ്ങി കാമുകിയുടെ ദേഹത്ത് ഒഴിക്കുകയും പിന്നെ സ്വയം ഒഴിക്കുകയും ചെയ്തുണ്ടായ രണ്ട് മരണം കോട്ടയത്ത് നടന്നിട്ട് അധിക നാളായില്ല. കുപ്പിയില്‍ വാങ്ങിയ പെട്രോളൊഴിച്ച്‌ പത്തനംതിട്ടയില്‍ യുവതിയെ തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവവും ഈ അടുത്ത സമയത്ത് നടന്നതാണ്. ഈ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് പെട്രോള്‍ പമ്ബുകളില്‍ നിന്നും ഇനിമുതല്‍ കുപ്പിയില്‍ ഇന്ധനം നല്‍കേണ്ടതില്ലെന്ന് എണ്ണകമ്ബനികള്‍ തീരുമാനിച്ചത്. ഇന്ധന ദുരുപയോഗം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇത് സംബന്ധിച്ച നിയമം കര്‍ശനമായി നടപ്പിലാക്കാന്‍ കമ്ബനികള്‍ പെട്രോള്‍ പമ്ബുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

എക്സ്പ്ലോസീവ് നിയമ പ്രകാരം പ്ലാസ്റ്റിക് കുപ്പികളില്‍ ഇന്ധനം നല്‍കാന്‍ പാടില്ലെന്നാണ് ചട്ടം. പകരം ഇന്ധനം വാങ്ങാനായി പ്രത്യേകം തയ്യാറാക്കിയ കന്നാസുകളില്‍ മാത്രമേ ഇന്ധനം നല്‍കാവൂ എന്നും ചട്ടം അനുശാസിക്കുന്നു. പല തവണയായി ഈ നിയമം നടപ്പിലാക്കാന്‍ നോക്കിയിരുന്നുവെങ്കിലും യാത്രക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നടന്നിരുന്നില്ല. എന്നാല്‍ കുപ്പിയില്‍ വാങ്ങിയ പെട്രോളൊഴിച്ച്‌ പത്തനംതിട്ടയില്‍ യുവതിയെ തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവമാണ് ഇപ്പോള്‍ നിയമം കര്‍ശനമായി നടപ്പാക്കാന്‍ എണ്ണക്കമ്ബനികളെ പ്രേരിപ്പിച്ചതെന്നാണ് വിവരം. നിര്‍ദ്ദേശം നടപ്പാകുന്നുണ്ടോ എന്ന് നിരീക്ഷിക്കാനായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും എണ്ണകമ്ബനികള്‍ വിശദീകരിക്കുന്നു.

അതേസമയം, തീരുമാനം യാത്രക്കാരില്‍ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. പെട്രോള്‍ പമ്ബുകളിലെ കൃത്രിമത്വം മറച്ചു വയ്ക്കാന്‍ ചില പമ്ബുടമകള്‍ ഇപ്പോള്‍ തന്നെ കുപ്പികളില്‍ ഇന്ധനം നല്‍കാറില്ലെന്നും ആക്ഷേപമുണ്ട്.

Source –  http://naattuvartha.com/%E0%B4%95%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%AF%E0%B4%BF%E0%B5%BD-%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%A8%E0%B4%82-%E0%B4%A8%E0%B5%BD%E0%B4%95%E0%B5%87%E0%B4%A3%E0%B5%8D%E0%B4%9F/

Check Also

ലോകത്തിലെ Top 20 ബഡ്‌ജറ്റ്‌ എയർലൈനുകൾ ഇവയാണ്… Top 20 best low-cost airlines in the world

A low-cost carrier (also known as a no-frills, discount or budget airline) is an airline …

Leave a Reply