ടോമിൻ തച്ചങ്കരി എംഡിയായിരുന്നപ്പോൾ KSRTC യ്ക്ക് വേണ്ടി ചെയ്തുകൂട്ടിയത്…

കെഎസ്ആർടിസി എന്നു കേട്ടാൽ കുറച്ചു നാൾ മുൻപ് വരെ നഷ്ടക്കണക്കുകളിൽ ഓടുന്ന ആനവണ്ടി എന്നായിരുന്നു മനസ്സിൽ വന്നിരുന്നത്. എന്നാൽ വളരെയേറെ പ്രതീക്ഷ നൽകിക്കൊണ്ട് ടോമിൻ തച്ചങ്കരി എംഡി സ്ഥാനത്ത് എത്തിയതോടെ മാറ്റം ഉണ്ടാക്കുകയായിരുന്നു. അത്രയും നാൾ ശമ്പളം കൃത്യ സമയത്ത് കിട്ടാതിരുന്ന തൊഴിലാളികൾക്ക് എല്ലാ മാസവും കറക്ടായി ശമ്പളം കിട്ടിത്തുടങ്ങി.

ഒട്ടേറെ മാറ്റങ്ങൾ കെഎസ്ആർടിസിയിൽ വരുത്തി ലാഭത്തിലാക്കുവാനുള്ള തച്ചങ്കരിയുടെ ശ്രമങ്ങളായിരുന്നു പിന്നീട് നാം കണ്ടത്. കണ്ടക്ടർമാരുടെ ബുദ്ധിമുട്ട് മനസ്സിലാക്കുവാൻ ഒരു ദിവസം കണ്ടക്ടറായി വരെ അദ്ദേഹം ഡ്യൂട്ടി എടുക്കുകയും സ്റ്റേഷൻ മാസ്റ്റർമാരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കുവാൻ ഒരു ദിവസം ഏറ്റവും തിരക്കേറിയ കെഎസ്ആർടിസി ഡിപ്പോയായ തമ്പാനൂരിൽ (തിരുവനന്തപുരം സെൻട്രൽ) സ്റ്റേഷൻ മാസ്റ്ററായും ചാർജ്ജെടുത്തു പരിശോധിക്കുകയുണ്ടായി.

എന്നാൽ കെഎസ്ആർടിസിയിലെ ചിലർക്ക് തച്ചങ്കരിയുടെ ഈ പരിഷ്‌ക്കാരങ്ങൾ അത്ര പിടിച്ചില്ല. ഇത്രയും നാൾ ജോലിയെടുക്കാതെ യൂണിയന്റെ പേരിൽ ചുമ്മാ നടന്നവരൊക്കെ ഒരു ദിവസം മുതൽ ജോലി ചെയ്യേണ്ടി വന്നതിന്റെ ദേഷ്യം.. അല്ലാതെന്തു പറയാൻ. അങ്ങനെ അവസാനം പാവം രാജമാണിക്യത്തിനെപ്പോലെ തച്ചങ്കരിയും കെഎസ്ആർടിസിയിൽ നിന്നും പുറത്തായി. എന്തായിരുന്നു തച്ചങ്കരി കെഎസ്ആർടിസിയ്ക്ക് വേണ്ടി ചെയ്തു കൂട്ടിയ അപരാധങ്ങൾ? സോഷ്യൽ മീഡിയയിൽ വൈറലായ ഒരു പോസ്റ്റ് നിങ്ങൾക്കു മുന്നിൽ ഷെയർ ചെയ്യുകയാണ്. ആ പോസ്റ്റ് ഇങ്ങനെ..

“നിങ്ങള്‍ ആരും മനസിലാക്കാത്ത തച്ചങ്കരി KSRTC യ്ക്ക് വേണ്ടി ചെയ്തു കൂട്ടിയ അപരാധങ്ങള്‍ : ബഹുഃ രാജമാണിക്യം IAS അവര്‍കള്‍ തുടങ്ങി വച്ച DC സംവിധാനം (ഡ്രെെവര്‍ കം കണ്ടക്ടര്‍ ) നടപ്പിലാക്കി. അദ്ധേഹം ജോയിന്‍ ചെയ്ത് ദിവസം തന്നെ തന്‍റെ തൊഴിലാളികള്‍ക്ക് വാക്കു കൊടുത്ത വാക്കായിരുന്നു ശമ്പളം ഇനി മുടങ്ങുകില്ല, എല്ലാ മാസ അവസാനവും കൃത്യമായി അത് നിങ്ങളുടെ അകൗണ്ടില്‍ എത്തും എന്നത്. അത് അദ്ദേഹം പാലിക്കുകയും ചെയ്തു. ഇനി റോഡില്‍ ഒരു ജീവനക്കാരന്‍റെയും ജീവന്‍ പൊലിയാതിരിക്കാന്‍ 8 മണിക്കൂറായി ജോലി ഭാരം കുറച്ചു. സിംങ്കിള്‍ ഡ്യൂട്ടി സംവിധാനം നടപ്പിലാക്കി.

പരസ്യം റീടെണ്ടർ ചെയ്തു, കൊറിയർ സർവീസ്, ഡീസൽ വില കുറച്ച് വാങ്ങി, മന്തിലി കോൺഫ്രൻസ് അറ്റൻസ് നിർത്തലാക്കി, യുണിയൻ നേതാക്കളുടെ പ്രൊട്ടക്ഷൻ നിർത്തലാക്കി, അനൗൺസ്മെന്റ് ഡ്യൂട്ടി കണ്ടക്ടറെ ഒഴിവാക്കി ഇൻസ്പെക്റെ ഏല്പ്പിച്ചു, സ്റ്റേഷൻ മാസ്റ്റർ ലീവ് വന്നാൽ ഇൻസ്പെക്റെ എല്പിച്ചു, CF, BD എന്നിവ വെഹിക്കിൾ സൂപ്പർവൈസർ (VS) ചെയ്യണം, റിസർവേഷൻ ഡുട്ടി മിനിസ്റ്റീരിയൽ വിഭാഗത്തെ ഏല്പിച്ചു, പെട്ടിക്കടകളിൽ ചെക്കിങ്ങ് ഇൻപെക്ടറെ ഇരുത്തുന്ന പരിപാടി നിറുത്തി, 5 സോണൽ നിർത്തലാക്കി 3 എണ്ണമാക്കി, ഇനി മുതൽ DTO മാരില്ല, മുത്രപ്പുരയിലിരുന്ന VS നെയും പ്രത്യേകം റുമിലിരുന്ന ഇൻസ്പെക്ടറെയും സ്റ്റേഷൻ മാസ്റ്ററെയും ഒരു റൂമിലാക്കി.

ടൈംടേബിൾ സെൽ പിരിച്ച് വീട്ടു, ചീഫ് ഓഫിലെ ജീപ്പ് ഡ്രൈവർമാരെ ഒഴിവാക്കി, വിജിലൻസിന്റെ തലപ്പത്ത് കണ്ടക്ടർ മൂത്തവരെ ഒഴിവാക്കി പോലീസ് മേധാവിയെ നിയമിച്ചു, അപേക്ഷ കൊടുത്താൽ രസീത് കൈപ്പറ്റൽ നിർബന്ധമാക്കി, കാറ്റഗറിസം അവസാനിപ്പിക്കാൻ കണ്ടക്ടർക്ക് ഡ്രൈവറാവാം ഡ്രൈവർക്ക് കണ്ടക്ടറാവാം മെക്കാനിക്കിന് കണ്ടക്ടറാവാം. ഡിപ്പോ എൻജിനീയർ(DE) മാർക്ക് AT0 ചാർജ് കൊടുത്തു, ബാങ്കിൽ എപ്പോ വേണമെങ്കിലും ലോൺ, ഹോം ഡിപ്പോയിൽ ജോലി, ദീർഘദൂര സർവ്വീസുകളിൽ DC നിർബദ്ധമാക്കി.

യുണിയൻ മാസ വരി നിർത്തലാക്കി, പുതിയ റിസര്‍വേഷന്‍ വെബ്സെെറ്റ്, ശബരിമലയില്‍ ഡിജിറ്റല്‍ ടിക്കറ്റ് റിസര്‍വേഷന്‍ സംവിധാനം ഓണ്‍ലെെന്‍ വഴിയും, റിസര്‍വേഷന്‍ കൗണ്ടറുകളില്‍ ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിലൂടെ ക്യാഷ്ലെസ് സംവിധാനം.”

ഇങ്ങനെ പോകുന്നു തച്ചങ്കരി നടപ്പിലാക്കിയ കാര്യങ്ങളുടെ ലിസ്റ്റുകൾ. ഒരു വിഭാഗം ജീവനക്കാർക്ക് ഇതെല്ലാം ബുദ്ധിമുട്ടായി തോന്നുമെങ്കിലും കെഎസ്ആർടിസി എന്ന പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് ഇവയെല്ലാം ആവശ്യമാണ് എന്നായിരുന്നു നാം മനസ്സിലാക്കേണ്ടിയിരുന്നത്. തച്ചങ്കരി പോയതോടെ ഇനി ഇതെല്ലാം ചിലപ്പോൾ ആയേക്കാം. അതിനുവേണ്ടിയാണല്ലോ ചിലരെല്ലാം ഒത്തുകൂടി അദ്ദേഹത്തെ പുറത്താക്കുവാൻ ചരട് വലിച്ചത്. എന്തായാലും പൊതുജനങ്ങൾ തച്ചങ്കരിയുടെ ഭാഗത്താണെന്നാണ് സോഷ്യൽ മീഡിയയിൽ വരുന്ന പോസ്റ്റുകളും കമന്റുകളും സൂചിപ്പിക്കുന്നത്.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply