40 കൊടും വളവുകളിലൂടെ വളഞ്ഞു പുളഞ്ഞു കയറുകയും ഇറങ്ങുകയും ചെയ്യുന്ന വാല്പ്പാറ ചുരം..ഞങ്ങൾ 16 പേരാണ് ഈ കഴിഞ്ഞ സൺഡേ ചുരം കയറി ഇറങ്ങിയത്..ഇന്നേ വരെ ചെയ്തതിൽ വെച്ച് ഏറ്റവും കഠിനമായതും ഏറ്റവും ഇഷ്ടപെട്ടതും ഈ റൈഡ് ആണ്..അങ്ങനെ ക്ലബ് കീഴടക്കിയ ചുരങ്ങളുടെ list ൽ ഇനി വാൽപാറ.. 1 ശബരിമല 2 ഊട്ടി 3 വാഗമൺ 4 മൂന്നാർ 5 ഇല്ലിക്കൽകല്ല് 6 വയനാട് 7 ഇടുക്കി 8 സൂര്യനെല്ലി 9 നാടുകാണി 10 തേക്കടി 11 അതിരംപള്ളി 12 പെരിങ്ങൽകുത്ത് 13 വാൽപാറ.
വാൽപ്പാറ ട്രിപ് ഇട്ടപ്പോ തന്നെ മടി തുടങ്ങി പോകാൻ, കാരണം സൗത്ത് ഇന്ത്യയിലെ ഏറ്റവും കഠിനമായ കയറ്റം ആണ് പിന്നെ അഭിമാന പ്രശ്നം ആണല്ലോ ഒന്നും നോക്കിയില്ല ശനിയാഴ്ച രാവിലെ 7ന് ഇറങ്ങി..വീട് മുതൽ ഉച്ചയ്ക്ക് ഒരു മണിക്ക് വടക്കഞ്ചേരി എത്തും വരെ പെരുംമഴ,ആദ്യമായാണ് ഇങ്ങനെ ഒരു മഴ അതു ശരിക്കും ഗുണം ചെയ്തു കാരണം വിശ്രമിക്കാൻ എവിടെയും നിർത്തേണ്ടി വന്നില്ല..ആകെ ബ്രേക് ഫാസ്റ് കഴിക്കാൻ കൊടകര യിൽ ഒരു ബ്രേക്..ഒരു റൈൻ coat ഇട്ടു ഹെഡ് സെറ്റ് മഴ നനയാതെ മൂടി,റഹ്മാൻ ന്റെ സംഗീതത്തിന്റെ കൂട്ടോടെ വടക്കഞ്ചേരിവരെ എത്തി..അവിടന്നു നല്ല ചൂട് ചായയും അടിപൊളി ഉണ്ണിയപ്പം ഒരു 4എണ്ണം ഇതു വഴി പോകുന്ന ആരും മിസ്സ് ചെയ്യല്ലേ ആ ചേട്ടന്റെ ഉണ്ണിയപ്പം. ചേട്ടനോട് റ്റാറ്റാ പറഞ്ഞു നേരെ അടുത്ത പോയിന്റ് ലേക്ക്.
കൊല്ലംകോട് എത്തിയപ്പോ ഊണ് കഴിക്കാനുള്ള പരുപാടി ആയി,ബോർഡർ അടുക്കുന്തോറും മഴ പയ്യെ കുറഞ്ഞു തുടങ്ങി..ഒരു ഊണ് അടിച്ചു പിന്നെ നേരെ പൊള്ളാച്ചിയിലേക്ക്.. കൊല്ലംകൊട് മുതൽ പൊള്ളാച്ചി വരെ മഴ കിട്ടിയില്ലെങ്കിലും വെയിൽ ഉണ്ടായില്ല, അതു കൊണ്ടു 4 മണിക്ക് പൊള്ളാച്ചി എത്താൻ പറ്റി.. പിന്നെ നേരെ റൂം ഇൽ ചെക്ക് ഇൻ ..അടുത്ത ദിവസം രാവിലെ 5 നു ചുരം കയറി ഇറങ്ങാൻ ആണ് പ്ലാൻ..അതിനു മുന്നേ സൈക്കിൾ ഒന്നു വൃത്തി ആക്കണം,ഉള്ള മഴ മുഴുവനും കൊണ്ടു ആകെ അഴുക്കായിരുന്നു. അങ്ങനെ 167 km ചവിട്ടിയ ക്ഷീണത്തിൽ നേരെ ഉറക്കത്തിലേക്ക്.
അടുത്ത ദിവസം രാവിലെ 8 മണിക്ക് അടിവാരത്ത് നിന്ന് ചുരം കയറാൻ തുടങ്ങി, ആകെ ഉള്ളത് 40km അതിൽ ആദ്യ 5km flat റോഡ് പിന്നെ അവസാന 14 km ഇറക്കം ആണ്.. ശരിക്കും പറഞ്ഞാൽ 21km ആണ് കയറ്റം ഉള്ളത് . പക്ഷെ ഈ കയറ്റം ഒരു സൈക്കിളി സ്റ്റിന് കഠിനംആണ് എന്ന് പറയാൻ കാരണം4500ft എലിവേഷൻ 20km ലാണ് , അതെ സമയം മൂന്നാർ 5400ft എലിവേഷൻ 60km ലാണ് അതാണ് ഡിഫറൻസ്..ആദ്യ 5km പെട്ടന്ന് എത്തി പോകും വഴി ലെഫ്റ്റ് സൈഡിൽ ആളിയാർ ഡാം കാണാം, കാറിലും ബൈക്കിലും ബസ്സിലുമായി ഇതിനു മുന്നേ ഒരു 7 തവണ ചുരം കയറിയിട്ടുണ്ട് പക്ഷെ അന്നൊന്നും കാണാത്ത ചുരം ആണ് കഴിഞ ഞായർ ഞങ്ങൾ കണ്ടത് , ഇന്ന് വരെ കേൾക്കാത്ത കിളികളുടെ ശബ്ദം സൈലെൻസ് പിന്നെ നല്ല മഴക്കാറും മഴയും .. ഒരു കാര്യത്തിൽ ഉറപ്പായി യാത്രക്കിടയിൽ വിശ്രമം വേണ്ടി വരില്ലന്ന് കാരണം നല്ല മഴ ആയിരിന്നു.
ആദ്യ 5km കഴിഞ്ഞു ആദ്യ ബ്രേക് എടുത്തത് 13th ഹെയർ പിൻ വ്യൂ പോയിന്റ് ഇൽ ആയിരുന്നു, അവിടെ വെച്ച് നിറയെ ഫോട്ടോ എടുക്കുമ്പോ ആണ് ഒരു സഞ്ചാരി സ്റ്റിക്കർ ഉള്ള ബൈക്ക്, ആളെ തപ്പി നോക്കിയപ്പോ അത് പാലക്കാട് unit അഡ്മിൻ രഞ്ജിത് ആയിരിന്നു, അങ്ങനെ രഞ്ജിത് പറഞ്ഞാണ് അറിയുന്നത് 13th 15th ഹെയർ പിന്നിന്റെ ഇടയിൽ നിറയെ വരയാട് ഉണ്ടെന്ന്, പിന്നെ അവിടന്ന് വിട്ടു വരയാടിനെ കാണാൻ, ranjith പറഞ്ഞ പോലെ തന്നെ 14th പിന്നിൽ ഉണ്ടായി 2പേര്.അവരെ അതികം ശല്യ പെടുത്താതെ 2 ഫോട്ടോ എടുത്തു വിട്ടു മുകളിലേക്ക്.
അടുത്ത ബ്രേക് ഒരു 13 km കഴിഞ്ഞുള്ള ഒരു കടയിലായിരിന്നു, താഴെന്ന് വിട്ടാൽ പിന്നെ ഇവിടെ മാത്രമേ കടയുള്ളൂ , കയ്യിൽ ഉണ്ടായ വെള്ളം കാലിയായി തുടങ്ങി.മലയാളി ചേട്ടൻ മാരുടെ കടയായിരിന്നു അവിടന്നു നമ്മുടെ ദേശീയ ഭക്ഷണമായ പൊറോട്ട ഒരു 3 എണ്ണം ചായ പരിപ്പ് കറി അകത്താക്കി അടുത്ത പോയിന്റ്ലേക്ക്.. 10.30ന് അവിടന്ന് വിടുമ്പോ ഇനി 14km കൂടി കയറ്റം ബാക്കി ഉള്ളു എന്ന് ഓർക്കുമ്പോ വല്ലാത്ത ഒരു സമാധാനം ആയിരിന്നു, നടന്നു പോയാലും 4 മണിക്കൂർ കൊണ്ട് എത്തും..അവിടന്നു ഉള്ള ചവിട്ട് ഒന്നും പറയാനില്ല , മഴയും മഞ്ഞും പിന്നെ കൊടും കാറ്റും. ഒരു കയറ്റം കയറിയത് 24 km സ്പീഡ് ലും ഒരു ഇറക്കം ഇറങ്ങിയത് 8km സ്പീഡ്.
അങ്ങനെ ഒരു ഒരു മണിആയപ്പോ 26km ചവിട്ടി ഏറ്റവും ടോപ്പിൽ എത്തി,4500ft 5 മണിക്കൂർ കൊണ്ട് ചവിട്ടി എത്തി, ഇനി അങ്ങോടു 14 km ഇറക്കം ആണ് ഇറക്കം ഇറങ്ങുന്നതിനു മുന്നേ mist passing zone എന്ന സ്ഥലത്തു നിന്ന് കുറെ ഫോട്ടോ എടുത്താണ് ഇറക്കം ഇറങ്ങിയേ.. മഴ കൊണ്ടു കയ്യും കാലും മരവിച്ചു ഇരിക്കുകയായിരുന്നു അതു കൂടാതെ മഞ്ഞു കൊണ്ടു മുന്നിലെ റോഡ് പോലും കാണാൻ പറ്റുന്നില്ല പോരാത്തതിന് കാറ്റും അടിപൊളി.
താഴെ എങ്ങനെ എത്തി എന്ന് ഒരു പിടിയും ഇല്ല, കയറ്റം കയറാൻ ഇത്ര പാടില്ലായിരിഞ്ഞു അങ്ങനെ 2 മണിക്ക് വാൽപ്പാറ ടൗൺ എത്തി. പിന്നെ അടുത്ത് പേപ്പറിൽ കൊടുക്കാൻ ഉള്ള ഫോട്ടോ എടുക്കാൻ വാൽപ്പാറ ഇംഗ്ലീഷ് ബോർഡ് തപ്പി നടക്കൽ ആയിരിന്നു പണി , ഒരു കണക്കിന് ഒരണ്ണം കണ്ടു അവിടെ നിന്ന് ഒരു grp ഫോട്ടോ എടുത്തു.. ഒരിക്കലും മറക്കാനാകാത്ത ഒരു യാത്ര ആയിരിന്നു വാൽപ്പാറ സൈക്ലിങ് , 6 മണിക്കൂർ കൊണ്ടു ചുരം ചവിട്ടി ക്കയറാൻ പറ്റുമെന്നു ഒരിക്കലും കരുതിയില്ല …
ഫോട്ടോ എടുത്തത് : Ranjith Ram Rony, Akhil Asok, Haridas Hari, വിവരണം: Ullas Uthaman / Paravur Bikers Club.